Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ചിത്രം വിവാദമാക്കേണ്ട, ധോണി എവിടെയും പോകില്ല; അഭ്യൂഹങ്ങൾ തള്ളി രവി ശാസ്ത്രി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി വിരമിക്കുന്നെന്ന അഭ്യൂഹങ്ങൾ തള്ളി ടീം പരിശീലകൻ രവി ശാസ്ത്രി. റിപ്പോർട്ടുകൾ അസംബന്ധമാണെന്നും ധോണി എവിടേയ്ക്കും പോകില്ലെന്നും ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് പന്ത് ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിരമിക്കുന്നെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇത് തള്ളിയ ശാസ്ത്രി, ബൗളിങ് പരിശീലകൻ ഭരത് അരുണിനെ കാണിക്കുന്നതിനു വേണ്ടിയാണ് ധോണി പന്ത് ചോദിച്ചു വാങ്ങിയതെന്നും, മത്സരത്തിനുശേഷം പന്തിൽ സംഭവിച്ചിരിക്കുന്ന വ്യതിയാനം മനസിലാക്കുന്നതിനായിരുന്നു ഇതെന്നും രവി ശാസ്ത്രി ന്യായീകരിച്ചു.

2014-ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ടിൽനിന്ന് സ്റ്റംപുകളെടുത്തിരുന്നു. തൊട്ടുപിന്നാലെ താരം ടെസ്റ്റിൽനിന്ന് വിരമിക്കുകയും ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP