Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതിയിൽ സ്വാന്ത്വനവുമായി സച്ചിൻ; കേരളത്തിന് കൈത്താങ്ങാവണം; ചെറിയ സംഭാവന പോലും വലിയ കാര്യമെന്നും ട്വിറ്ററിലൂടെ ആഹ്വാനം

പ്രളയക്കെടുതിയിൽ സ്വാന്ത്വനവുമായി സച്ചിൻ; കേരളത്തിന് കൈത്താങ്ങാവണം; ചെറിയ സംഭാവന പോലും വലിയ കാര്യമെന്നും ട്വിറ്ററിലൂടെ ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രളയക്കെടുതിയിൽ പ്രകമ്പനം കൊള്ളുന്ന കേരളത്തെ സഹായിക്കണമെന്ന ആഹ്വാനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കേരളത്തിന് പിന്തുണയുമായി അദ്ദേഹം എത്തിയത്. കേരളത്തിലെ മഴക്കെടുതിയിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും സച്ചിൻ പറഞ്ഞു. പ്രാർത്ഥനകൾ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

സച്ചിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയ തുകയാണെങ്കിൽ കൂടി തങ്ങൾ സഹായം നൽകുമെന്ന് വ്യക്തമാക്കി ഒട്ടനവധി പേർ രംഗത്ത് വന്നിരിക്കുകയാണ്.

കേരളത്തിന് കൈത്താങ്ങായി സിനിമാ ലോകവും കൈകോർത്തിരിക്കുകയാണ്. നടന്മാരായ സൂര്യ, കാർത്തി, കമൽഹാസൻ, വിജയ് ദേവരക്കൊണ്ട തുടങ്ങിയവർ സഹായവുമായി രംഗത്തെത്തി. പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങൾ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. 'ഡൂ ഫോർ കേരള' എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യർത്ഥന.തമിഴ് താരസംഘടനായ നടികർ സംഘവും സഹായവുമായി രംഗത്ത് വന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP