Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

48 ടീമുകൾ മാറ്റുരയ്ക്കുമ്പോൾ 16 മൽസരങ്ങൾ അധികം വേണ്ടി വരും; ചെറിയ രാജ്യമായ ഖത്തർ ടീമുകളുടെ എണ്ണം കൂട്ടാൻ സമ്മതിക്കുമോ? 2022 ലോകകപ്പ് നവംബർ-ഡിസംബറിൽ നടത്തുമെന്ന് ഫിഫ പ്രഖ്യാപിച്ചപ്പോൾ ആകാംക്ഷയോടെ ഉറ്റുനോക്കി ഫുട്‌ബോൾ ലോകം

48 ടീമുകൾ മാറ്റുരയ്ക്കുമ്പോൾ 16 മൽസരങ്ങൾ അധികം വേണ്ടി വരും; ചെറിയ രാജ്യമായ ഖത്തർ ടീമുകളുടെ എണ്ണം കൂട്ടാൻ സമ്മതിക്കുമോ? 2022 ലോകകപ്പ് നവംബർ-ഡിസംബറിൽ നടത്തുമെന്ന് ഫിഫ പ്രഖ്യാപിച്ചപ്പോൾ ആകാംക്ഷയോടെ ഉറ്റുനോക്കി ഫുട്‌ബോൾ ലോകം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യൻ ലോകകപ്പ് ഫുട്‌ബോളിന് തിരശ്ശീല വീഴും മുമ്പേ ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ. 2022 ലെ ലോകകപ്പ് ഫുട്‌ബോൾ നവംബറിലും ഡിസംബറിലുമായി നടത്താനാണ് തീരുമാനം. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ടൂർണമെന്റ്. ഖത്തർ ലോകകപ്പ് മുതൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു.

2026 ലോകകപ്പിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നായിരുന്നു ഇൻഫന്റിനോ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഖത്തറുമായി ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോകകപ്പിൽ പങ്കെടുക്കുന്നത് വലിയ കാര്യമാണ്. ഫുട്‌ബോൾ വളർത്തുന്നതിന് ഇതിലും മികച്ചൊരു മാർഗവുമില്ല മോസ്‌കോയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

റഷ്യയിൽ പുരോഗമിക്കുന്ന ലോകകപ്പിൽ 32 രാജ്യങ്ങളാണ് പങ്കെടുത്തത്. ഇത് വർധിപ്പിച്ച് 48 രാഷ്ട്രങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റാക്കി മാറ്റാനാണ് ഫിഫ ആലോചിക്കുന്നത്. അതേസമയം, ഫിഫയുടെ നിർദ്ദേശത്തോട് ഖത്തർ അനുകൂലമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുമ്പോൾ 16 മൽസരങ്ങളാണ് അധികമായി വരിക. 64 മൽസരങ്ങൾ നടക്കുന്നിടത്ത് 80 കളികളായിരിക്കും നടത്തേണ്ടിവരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP