Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റഷ്യൻ ലോകകപ്പിന് ആവേശം ഇരട്ടിയാക്കി തീം സോങ്; 'ലിവ് ഇറ്റ് അപ്' എന്ന പാട്ടൊരുക്കിയത് പോപ് ഗായകൻ നിക്കി ജാം; വിൽസ്മിത്തിനെ പന്തുതട്ടാൻ പഠിപ്പിക്കുന്ന റൊണാൾഡീഞ്ഞോയും നെയ്മറും മെസ്സിയും ദൃശ്യങ്ങളിൽ നിറയുന്ന ഗാനത്തെ വരവേറ്റ് ആരാധകർ

റഷ്യൻ ലോകകപ്പിന് ആവേശം ഇരട്ടിയാക്കി തീം സോങ്; 'ലിവ് ഇറ്റ് അപ്' എന്ന പാട്ടൊരുക്കിയത് പോപ് ഗായകൻ നിക്കി ജാം; വിൽസ്മിത്തിനെ പന്തുതട്ടാൻ പഠിപ്പിക്കുന്ന റൊണാൾഡീഞ്ഞോയും നെയ്മറും മെസ്സിയും ദൃശ്യങ്ങളിൽ നിറയുന്ന ഗാനത്തെ വരവേറ്റ് ആരാധകർ

മോസ്‌കോ: ആവേശം വിതച്ച് ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാകരുടെ ത്രിൽ ഇരട്ടിയാക്കി റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക  ഗാനം. 'ലിവ് ഇറ്റ് അപ്' എന്ന ഗാനമാണ് ഇക്കുറി തരംഗമാകുക. ഗാനം ഒരുക്കിയിരിക്കുന്നത് പ്രമുഖ പോപ് ഗായകൻ നിക്കി ജാമാണ്. ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്ത്, ഗായിക ഇറ ഇസത്രെഫി എന്നിവരും നിക്കി ജാമിനൊത്ത് പാടുന്ന വീഡിയോ ഇതിനകം വൈറലായി മാറി.

ലോകകപ്പിൽ ആരാധകരുടെ മനം നിറയ്ക്കുന്ന ഫു്ട്ബാൾ താരങ്ങളായ റൊണാൾഡീഞ്ഞോ, മെസ്സി, നെയ്മർ എന്നിവരും ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ പ്രത്യക്ഷപ്പെടുന്നു. ഫുട്ബോൾ എന്ന കളിയുടെ സർവ്വ ആവേശവും ഉൾകൊണ്ടാണ് ഗാനമെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. ഏതായാലും സോഷ്യൽ മീഡിയ ഗാനം ഏറ്റെടുത്തു. റൊണാൾഡീഞ്ഞോ വിൽ സ്മിത്തിനെ പന്തു തട്ടാൻ പഠിപ്പിക്കുന്നതുൾപ്പെടെ കോർത്തിണക്കിയാണ് ഗാനം. മുൻകാലങ്ങളിൽ വക്കാ വക്കാ എന്ന ഗാനം ഹിറ്റായതുപോലെ പുതിയ ഗാനവും റഷ്യൻ ലോകകപ്പിൽ തരംഗമാകുമോ എന്ന് കാത്തിരുന്നു കാണാം.

വീഡിയോ ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP