Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെസിക്കും നെയ്മർക്കും ഇടമില്ലത്ത ലോക ഇലവനെ നയിക്കുന്നത് ക്രിസ്റ്റിയാനോ; മൂന്ന് മെക്‌സിക്കൻ താരങ്ങൾ ഇടം പിടിച്ച ടീമിന്റെ ഗോൾ വല കാക്കുന്നത് ഐസ്‌ലാന്റിന്റെ ഹീറോ ഹാനസ് ഹാൽഡോർസനാ; മുന്നേറ്റത്തിൽ സ്‌പെയിൻ വെടിയുണ്ട കോസ്റ്റയ്‌ക്കൊപ്പം ഹാരികെയ്‌നും

മെസിക്കും നെയ്മർക്കും ഇടമില്ലത്ത ലോക ഇലവനെ നയിക്കുന്നത് ക്രിസ്റ്റിയാനോ; മൂന്ന് മെക്‌സിക്കൻ താരങ്ങൾ ഇടം പിടിച്ച ടീമിന്റെ ഗോൾ വല കാക്കുന്നത് ഐസ്‌ലാന്റിന്റെ ഹീറോ ഹാനസ് ഹാൽഡോർസനാ; മുന്നേറ്റത്തിൽ സ്‌പെയിൻ വെടിയുണ്ട കോസ്റ്റയ്‌ക്കൊപ്പം ഹാരികെയ്‌നും

ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഇഎസ്‌പിഎൻ. ടീമിന്റെ ഏറ്റവും വലിയ പ്രത്യേക സൂപ്പർ താരങ്ങളായ മെസിയും നെയ്മറും ഇല്ലാത്തതാണ്. അതേസമയം സ്‌പെയിനിനെതിരെ ഹാട്രിക് നേടി ടീമിനെ വിജയത്തോളമുള്ള സമനില നേടികൊടുത്ത ക്രിസ്റ്റിയാനോ റോണാൾഡോയാണ് ടീമിന്റെ നായകൻ.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഎസ്‌പിഎൻ ടീം തിരഞ്ഞെടുത്തത്. ലയണൽ മെസിയുടെ പെനാൽറ്റി തടഞ്ഞ ഐസ്‌ലൻഡ് ഗോളി ഹാനസ് ഹാൽഡോർസനാണ് ലോകകപ്പ് ഇലവന്റെയും വല കാക്കുന്നത്. ഈജിപ്തിന്റെ മുഹമ്മദ് എൽ ഷെനാവിയെയും മെക്‌സിക്കൻ ഗോളി ഗില്ലർമോ ഒച്ചാവോയെയും പിന്തള്ളിയാണ് ഹാനസ് ടീമിൽ ഇടംപിടിക്കുന്നത്. അതേസമയം ഉജ്ജ്വല ഫോമിലുള്ള മൂന്നു മെക്‌സിക്കൻ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ കിറൻ ട്രിപ്പിയറും സെർബിയയുടെ നിക്കോളോ മിലൻകോവും അലക്‌സാണ്ടർ കൊളറോവും ഉറുഗ്വേ താരം ഡിഗോ ഗോഡിനും ഉൾപ്പെട്ടതാണ് പ്രതിരോധ നിര. ക്രിസ്റ്റ്യാനോ നേതൃത്വം കൊടുക്കുന്ന മധ്യനിരയിൽ റഷ്യയുടെ അലക്‌സാണ്ടർ ഗോളോവിനും മെക്‌സിക്കോയുടം ഹെക്റ്റർ ഹെരേര, ഹിർവിങ് ലൊസാന എന്നവരാണ് ഇടം പിടിച്ചത്.

മുന്നേറ്റനിരയിൽ സ്‌പെയിനിന്റെ ഡീഗോ കോസ്റ്റയും ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും അണിനിരക്കും. മെക്‌സിക്കൻ കോച്ച് ജുവാൻ കാർലോസ് ഒസാറിയോയാണ് കോച്ച്. പ്രശസ്ത ജേർണലിസ്റ്റ് മാറ്റ് സ്റ്റാംഗറാണ് ടീമിനെ തിരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP