1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
22
Tuesday

ശതകോടികൾ മുടക്കി ഒളിമ്പിക്‌സ് നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ അറിയുക; ഒരു ഉപയോഗവും ഇല്ലാതെ റിയോയിലെ സ്‌റ്റേഡിയങ്ങൾ തുരുമ്പെടുക്കുന്നു; നഗരം തന്നെ പാപ്പരായി മാറിയതായി റിപ്പോർട്ടുകൾ

August 20, 2017

ഓരോ പ്രാവശ്യവും ഒളിമ്പിക്‌സിന് ആതിഥേയത്വം അരുളുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി ലോകത്തിലെ വിവിധ രാജ്യങ്ങൾ പരസ്പരം കടുത്ത മത്സരമാണ് നടത്താറുള്ളത്.എന്നാൽ ഒരു ആവേശം തോന്നി അതിന് ചാടിയിറങ്ങാതിരിക്കുകയാണ് നല്ലതെന്ന് ബ്രസീസിലിലെ റിയോ നഗരത്തിനുണ്ടായ അനുഭവം...

ചിത്രയെ ആദരിക്കാൻ മലയാളി ഒളിമ്പ്യന്മാർ ഒരുമിക്കുന്നു; അഖില കേരള മാരത്തൺ മത്സരത്തിൽ താരമാകുക ഏഷ്യൻ മീറ്റിലെ സ്വർണ്ണമെഡൽ ജേതാവ് തന്നെ

August 17, 2017

കോതമംഗലം:അധികൃതരുടെ അലംഭാവം മൂലം ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കന്നതിനുള്ള അവസരം നഷടപ്പെട്ട പി യു ചിത്രക്ക് സാന്ത്വനമേകാൻ 12 ഒളിമ്പ്യന്മാർ ഒരുമിച്ചെത്തുന്നു. രാജ്യത്തിന്റെ കായിക മികവിൽ സുപ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളി ഒളിമ്പ്യന്മാർ ഒത്തുചേർ...

ജലരാജാവായി ഗബ്രിയേൽ ചുണ്ടൻ; തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടന്റെ കന്നിക്കിരീടം ഫോട്ടോ ഫിനിഷിംഗിൽ; മഹാദേവിക്കാട് ചുണ്ടന് രണ്ടാം സ്ഥാനം; തർക്കങ്ങൾക്കൊടുവിൽ ഫൈനൽ നടന്നത് ഇരുട്ടു വീണ ശേഷം; നെഹ്രു ട്രോഫി സംഘാടനത്തിൽ ഇത്തവണ അടിമുടി പിഴവ്

August 12, 2017

ആലപ്പുഴ: 65ാമതു നെഹ്രു ട്രോഫി ജലോത്സവത്തിൽ പുതിയ കിരീടാവകാശി. വമ്പൻ ചൂണ്ടന്മാരെ വീഴ്‌ത്തി ജലരാജാവായി മാറിയത് ഗബ്രിയേൽ ചുണ്ടനാണ്. തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടന്റെ വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയിച്ചു കയറിയത്. തർക്കങ്ങ...

ലണ്ടൻ സ്പോർട്സ് വേദിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; 200 മീറ്റർ ഒറ്റക്ക് ഓടി ഐസക് മക്വാല ഫൈനൽ യോഗ്യത ഉറപ്പിച്ചു; 20.53 സെക്കന്റ് വേഗത്തിലാണ് മക്വാല ഓടിയെത്തിയത്; സാംക്രമിക രോഗത്തിന്റെ പേരിൽ മാറ്റി നിർത്തി എങ്കിലും മക്വാലയാണ് ലണ്ടനിലെ താരം

August 10, 2017

ലണ്ടൻ: ലോക സ്പോർട്സ് പ്രേമികളെ അമ്പരപ്പിച്ച നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ ലണ്ടൻ സാക്ഷിയായത്. 200 മീറ്റർ ഒറ്റക്ക് ഓടി ഐസക് മക്വാല തന്റെ സ്ഥാനം ഉറപ്പിച്ചു. 20.53 സെക്കന്റ് വേഗത്തിലാണ് മക്വാല ഓടിയെത്തിയത്. ബോട്‌സ്വാനൻ താരമായ മക്വാല സാംക്രമിക രോഗത്തിന്റെ പ...

ബോട്‌സ്വാനയുടെ സ്വർണ പ്രതീക്ഷയെ സംഘാടകർ തല്ലിക്കെടുത്തിയത് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ച്; ഒന്ന് ഛർദിച്ചതോടെ വൈറസ് പടരുന്നത് ഒഴിവാക്കാൻ അത്‌ലറ്റിനെ തടഞ്ഞു; ലണ്ടനിലെ അനേകം മത്സരാർത്ഥികൾക്ക് വൈറസ് ബാധ

August 09, 2017

ലണ്ടനിൽ നടക്കുന്ന വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫൈനലിൽ ഐസക്ക് മാക് വാല എന്ന താരത്തിലൂടെ സ്വർണ മെഡൽ നേടാമെന്നായിരുന്നു ബോട്‌സ്വാന ശക്തമായി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ മത്സരത്തിന് തൊട്ട് മുമ്പ് താരം ഒന്ന് ഛർദിച്ചതോടെ സംഘാടക...

ഖേൽരത്‌നയും അർജുന അവാർഡും പ്രഖ്യാപിച്ചു; സർദാർ സിംഗിനും ജജാരിയയ്ക്കും ഖേൽരത്‌ന: പൂജാരയ്ക്കും ഹർമൻ പ്രീതിനും അർജുന: മലയാളി താരങ്ങൾക്ക് പുരസ്‌ക്കാരമില്ല

August 03, 2017

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്നയും അർജുന അഴാർഡും പ്രഖ്യാപിച്ചു. ഹോക്കി താരം സർദാർ സിംഗിനും പാരാലിംപിക്സ് താരം ദേവേന്ദ്ര ജജാരിക്കും ഖേൽ രത്‌ന പുരസ്‌ക്കാരം ലഭിച്ചപ്പോൾ ചേതേശ്വർ പൂജാരയ്ക്കും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ഹർമൻ...

ചിത്രയ്ക്ക് കേരളവും പണി കൊടുത്തു! കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും ദുരിതം അകറ്റാൻ താരം ആഗ്രഹിച്ചത് സ്ഥിര ജോലി; മന്ത്രിസഭ നൽകിയത് പാലും മുട്ടയും സ്‌കോളർഷിപ്പും: ഏഷ്യൻ മെഡൽ ജേതാവിനെതിരെ സ്വന്തം നാട്ടിലും പാരകൾ?

August 03, 2017

തിരുവനന്തപുരം : പി.യു. ചിത്രയ്ക്ക് കേരള സർക്കാരിൽനിന്ന് പ്രതീക്ഷിച്ചിരുന്ന ജോലിയും അവസാന നിമിഷം ലഭിച്ചില്ല. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ചിത്രയ്ക്ക് ഇത് തിരിച്ചടിയായി....

ഈ കുർത്തകൾ തയ്ക്കുന്നത് ആരാണെന്ന് മോദിയോട് ഹർമൻപ്രീത്; തന്റെ വസ്ത്രം താൻ തന്നെയാണ് കഴുകിയിരുന്നതെന്ന് പറഞ്ഞ് മോദി; പ്രധാനമന്ത്രിക്കൊപ്പമുള്ള വനിതാ ടീമിന്റെ കുശലാന്വേഷണം ഇങ്ങനെ

July 30, 2017

ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിൽ ഫൈനൽ വരെയെത്തിയ ഇന്ത്യൻ ടീമിന് വൻസ്വീകരണമാണ് ആരാധകരും അധികൃതരും ഒരുക്കിയിരുന്നത്. എല്ലായിടത്തു പ്രശംസകൾ ഇന്ത്യൻ വനിതാ ടീമിനെ തേടിയെത്തി. മുംബൈ വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പവും ...

പി യു ചിത്രയെ കാലുവെച്ച് വീഴ്‌ത്തിയത് ഉഷ തന്നെ! ചിത്രയെ ഒഴിവാക്കമെന്ന നിർദ്ദേശത്തെ പിന്തുണച്ചത് പി ടി ഉഷയെന്ന് വ്യക്തമാക്കി സിലക്ഷൻ കമ്മിറ്റി ചെയർമാൻ; താൻ ഒന്നുമറിഞ്ഞില്ലെന്ന ഇതിഹാസ താരത്തിന്റെ വാദം പച്ചക്കള്ളമെന്ന് വ്യക്തമായത് രൺധാവയുടെ വെളിപ്പെടുത്തലോടെ

July 27, 2017

തിരുവനന്തപുരം: ദാരിദ്ര്യത്തോട് പടവെട്ടി രാജ്യം അറിയപ്പെടുന്ന അത്‌ലറ്റായി വളർന്നിട്ടും പി ടി ഉഷയുടെ ദ്രോണർ കോപ്ലക്‌സിൽ പി യു ചിത്രയെന്ന യുവ അത്‌ലറ്റിന് കാലിടറി. ഏഷ്യൻ ചാമ്പ്യൻ കൂടിയായ ചിത്രയെ ലോക അത്റ്റലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നു...

നെഹ്രുട്രോഫി വള്ളംകളിക്ക് മൽസരക്കമ്പം മൂത്തപ്പോൾ പുറത്തുനിന്നും തുഴച്ചിൽക്കാരെ കൊണ്ടുവരാൻ സ്പോൺസർമാർ; ദേശീയ - അന്തർദേശീയ താരങ്ങളെ ചാക്കിട്ടുപിടിച്ച് പരിശീലനത്തിന് തുടക്കമിട്ടു; പ്രതിദിനം 1000 - 2000 വേതനം, എസി റൂമും വിഭവസമൃദ്ധമായ ഭക്ഷണവും; എല്ലാം ഒരുനിമിഷം കൊണ്ട് പൊളിച്ചടുക്കി താരങ്ങൾ ഇനി ദിവസക്കൂലിക്ക് മൽസരിക്കേണ്ടെന്ന് ഉത്തരവിറക്കി ദേശീയ ഫെഡറേഷൻ

July 23, 2017

ആലപ്പുഴ : ദിവസക്കൂലിക്ക് മൽസരത്തിനു പോകുന്ന തുഴച്ചിൽ താരങ്ങൾക്ക് കൂച്ചുവിലങ്ങുമായി ഫെഡറേഷൻ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും, ഫോഴ്സുകളിൽനിന്നും നിരവധി കനോയിങ്, കയാക്കിങ് താരങ്ങൾ സ്വകാര്യ തുഴച്ചിൽ മൽസരങ്ങളിൽ ദിവസക്കൂലി വാങ്ങി പങ്കെടുക്കുന്നതായി ദേ...

ലണ്ടനിൽ കറങ്ങി അടിച്ച് സാനിയയും ഭർത്താവ് ഷുഐബും; തോളിൽ കയ്യിട്ട് കൂട്ടു കൂടി സഹീർഖാനും ആശിഷ് നെഹ്‌റയും: ഒഴിവു കാലത്തിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തും ചുറ്റിയടിച്ചും താരങ്ങൾ

July 19, 2017

ലണ്ടൻ: ലണ്ടനിൽ ഒഴിവുകാലം ആസ്വദിക്കുകയാണ് ഇന്ത്യൻ ടെ്‌നിസ് താരം സാനിയ മിർസയും ഭർത്താവും പാക് ക്രിക്കറ്ററുമായ ഷുഐബ്മാലിക്കും. ലണ്ടൻ കണ്ട് കറങ്ങി അടിച്ചും ഫോട്ടോ എടുത്തും വളരെ ത്രില്ലിലാണ് ഇവർ. ഒപ്പം കൂട്ടിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഹീർഖാനും ആശിഷ...

രാജകീയ പ്രൗഢിയിൽ മെസിയുടെ കല്യാണം; മരുമകളോടുള്ള കലിപ്പു തീരാതെ മെസിയുടെ അമ്മ; അർജന്റീന ചർച്ച ചെയ്യുന്നത് കല്യാണ വസ്ത്രത്തെ വെല്ലുന്ന അമ്മയുടെ വേഷവിധാനംതന്നെ

July 02, 2017

രാജകീയ പ്രൗഢിയിൽ ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസി വിവാഹിതനായി. കൂട്ടുകാരിയും തന്റെ രണ്ട് മക്കളുടെ അമ്മയുമായ അന്റോണെല്ലോ റൊക്കൂസോയെയാണ് താരം ജീവിതപങ്കാളിയാക്കിയത്. റൊസാരിയോ സിറ്റി സെന്റർ ഹോട്ടലിൽ വച്ചായിരുന്നു മെസിയുടെ വിവാഹം. അതേസമയം അർജന്റീനയിലെ മാധ്യ...

ക്രിസ്റ്റ്യാനോ സുഖമുള്ളൊരു കാത്തിരിപ്പിലാണ്; പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി കാമുകി ജോർജിനയും

June 27, 2017

ക്രിസ്റ്റിയാനോ ഇപ്പോൾ പുതിയ ഒരു ആവേശത്തിലാണ്. ജീവിതത്തിലേക്ക് വരുന്ന പുതിയ അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് റൊണാൾഡോയെ ആവേശത്തിലാക്കുന്നത്. ക്രിസ്റ്റ്യാനൊയും കാമുകി ജോർജിന റോഡ്രിഗസും തങ്ങളുടെ ജീവിതത്തിലേക്ക് വരാൻപോകുന്ന പുതിയ അതിഥിയെ വരവേൽക്കാൻ ഒര...

പി.ടി ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു; ബിരുദം സമ്മാനിച്ചത് കാൺപുർ ഐ.ഐ.ടി; ഉഷയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ ഡോക്ടറേറ്റ്

June 16, 2017

കാൺപുർ: പി.ടി ഉഷ കാൺപുർ ഐ.ഐ.ടിയുടെ ഡോകടറേറ്റ് സ്വീകരിച്ചു. അത്‌ലറ്റ്, പരിശീലക എന്നീ നിലകളിൽ ഇന്ത്യൻ കായികരംഗത്തിനും ഇന്ത്യയിലെ സ്ത്രീകൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പി.ടി ഉഷക്ക് ഡോക്ടറേറ്റ് നൽകിയത്. കാൺപൂരിലെ ഐ.ഐ.ടി. കാമ്പസിൽ നടന്ന ചടങ്ങിലാണ്...

നാഷണൽ ഗെയിംസ് മെഡൽ ജേതാക്കളുടെ ജോലിയുടെ കാര്യം ശരിയാക്കി കായിക വകുപ്പ്; 28 വകുപ്പുകളിൽ എൽ ഡി ക്ലർക്കിന്റെ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി;കായിക കേരളത്തിന് പുത്തൻ ഉണർവ് നൽകാനുറച്ച് എ.സി മൊയ്ദീൻ

June 08, 2017

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് വേണ്ട് മെഡൽ നേടിയ കായികതാരങ്ങൾക്ക് ജോലി നൽകുമെന്ന യുഡിഎഫ് സർക്കാറിന്റെ വാഗ്ദാനം യാഥാർത്യമാക്കി എൽഡിഎഫ് സർക്കാർ. വ്യവസായ കായികവകുപ്പ് മന്ത്രി എസി മൊയ്ദീൻ ഇത് സംബന്ധിച്ച തീ...

MNM Recommends