Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് മാഷിന്റെ ശിഷ്യരായി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടുമുട്ടി; കായിക വേദിയിലേക്ക് ചുവടുവച്ചതും ഒരുമിച്ച് തന്നെ; ദ്വീർഘകാല പ്രണയത്തിനൊടുവിൽ സഹപാഠിയും കായികതാരവുമായിരുന്ന ജിബിനെ ജീവിതപങ്കാളിയാക്കി ഒളിമ്പ്യൻ അനിൽഡ തോമസ്

തോമസ് മാഷിന്റെ ശിഷ്യരായി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടുമുട്ടി; കായിക വേദിയിലേക്ക് ചുവടുവച്ചതും ഒരുമിച്ച് തന്നെ; ദ്വീർഘകാല പ്രണയത്തിനൊടുവിൽ സഹപാഠിയും കായികതാരവുമായിരുന്ന ജിബിനെ ജീവിതപങ്കാളിയാക്കി ഒളിമ്പ്യൻ അനിൽഡ തോമസ്

തൊടുപുഴ: ഒളിമ്പ്യൻ അനിൽഡാ തോമസിന് പ്രണയ സാഫല്യം. സഹപാഠിയും കായികതാരവുമായിരുന്ന ജിബിനെയാണ് അനിൽഡ് ജീവിത പങ്കാളിയാക്കിയത്. ദ്വീർഘകാലമായ പ്രണയത്തിന് ഒടുവിലാണ് ഇവരുടെ വിവാഹം കൊടുവേലി ലിറ്റിൽ ഫ്ളാർ പള്ളിയിൽ വച്ച് നടന്നത്. ഏഴാം ക്ലാസു മുതൽ ഒന്നിച്ചു പഠിച്ചതാണ് ഇരുവരും. കോതമംഗലം വരാട്ടുപാറ സ്വദേശിയായ അനിൽഡയും കൊടുവേലി സ്വദേശിയായ ജിബിനും കോരൂത്തോട് സി കെ എം എച്ച് എസ് എസിൽ കായികാദ്ധ്യാപകൻ തോമസ് മാഷിന്റെ ശിഷ്യരായി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്.

പിന്നീട് കോതമംഗലം മാർ ബേസിലിൽ ഏട്ടു മുതൽ പന്ത്രണ്ട് വരെയുള്ള പഠനത്തിനിടയിലാണ് പ്രണയത്തിലായത്. ദേശീയ സ്‌കൂൾ മീറ്റിൽ ജാവലിൻ ത്രോയിൽ മെഡൽ നേടിയ ജിബിൻ ഇപ്പോൾ കരസേനയിൽ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ റിയോ ഒളിമ്പിക്‌സിൽ 400 മീറ്റർ റിലെയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അനിൽഡ തോമസ്.

കോതമംഗലം വരാട്ടുപാറ സ്വദേശികളായ സി.പി.തോമസ-്‌ജെൻസി തോമസ് ദമ്പതികളുടെ മൂത്ത മകളാണ് അനിൽഡ. കോതമംഗലം മാർ അത്തനേഷ്യസ് കോളെജിൽ ബിഎ ഇക്കണോമിക്‌സ് പഠനം പൂർത്തിയാക്കി. കാര്യവട്ടം എൽഎൻസിപിഇയിൽ ആണ് അനിൽഡ പരിശീലനം നടത്തുന്നത്. സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായ പിബി ജയകുമാറാണ് കഴിഞ്ഞ മൂന്നു വർഷമായി അനിൽഡയുടെ കോച്ച്. ദേശീയ ഗെയിംസിൽ അനിൽഡ തോമസ് 400 മീറ്ററിൽ സ്വർണം നേടിയതാണ് അനിൽഡയുടെ മികച്ച പ്രകടനം. അന്തർ സർവ്വകലാശാല മീറ്റിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് വേണ്ടി 400 മീറ്ററിൽ പങ്കെടുത്തു. ടിന്റു ലൂക്കയുടെ 53.26 സെക്കന്റ് എന്ന സമയം ഭേദിച്ച് 52.99 സെക്കന്റ് എന്ന പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചിരുന്നു അനിൽഡ.

അടുത്തിടെ അനിൽഡ വാർത്തകളിൽ നിറഞ്ഞത് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം ചെയ്തിട്ടും വാക്കു പാലിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ്. ദേശീയ ഗെയിംസിലെ മെഡൽ നേട്ടത്തിന് അനിൽഡയ്ക്ക് വനം വകുപ്പിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ നിയമനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷമായിട്ടും ഉറപ്പ് എങ്ങുമെത്താത്തതോടെയാണ് സംസ്ഥാന വിടുന്നമായി പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP