Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപ്പന്റെയല്ലേ മോൻ! സ്‌കൂൾ ക്രിക്കറ്റിൽ അർജുൻ ടെണ്ടുൽക്കർ 42 പന്തിൽ സ്വന്തമാക്കിയത് 118 റൺസ്

അപ്പന്റെയല്ലേ മോൻ! സ്‌കൂൾ ക്രിക്കറ്റിൽ അർജുൻ ടെണ്ടുൽക്കർ 42 പന്തിൽ സ്വന്തമാക്കിയത് 118 റൺസ്

മുംബൈ: അണ്ണാനെ മരംകയറാൻ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ? ലോക ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ മിന്നുന്ന പ്രകടനവുമായി കളിക്കളത്തിൽ നിറഞ്ഞപ്പോൾ ആർക്കും തോന്നുക ഇങ്ങനെ തന്നെയാണ്. സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ സച്ചിന്റെ പുത്രൻ മിന്നുന്ന പ്രകടനത്തോടെ സെഞ്ച്വറി നേടി. 42 പന്തിൽ 118 റൺസാണ് അർജുൻ സ്വന്തമാക്കിയത്.

മുംബൈ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന് വേണ്ടിയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ഈ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. 16 വയസ്സിൽ താഴെയുള്ളവരുടെ ഈ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് പേര് മാസ്റ്റർ ബ്ലാസ്റ്റർ ടൂർണമെന്റ് എന്നാണ്.

പേര് പോലെ തന്നെ മത്സരവിജയികൾക്ക് സമ്മാനം കൊടുക്കാനെത്തുന്നതും സച്ചിൻ തെണ്ടുൽക്കർ തന്നെയാണ്. മകന്റെ പ്രകടനം കണ്ട് മനസ് നിറഞ്ഞ സച്ചിൻ ഓഫീഷ്യൽ ഐ ഡിയിലൂടെ വിവരം ചിത്രം സഹിതം ട്വിറ്ററിൽ പോസ്റ്റുമിട്ടു. സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ജൂനിയർ തെണ്ടുൽക്കറിന്റെ ക്രിക്കറ്റ് വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീഡിയം പേസറും ഇടംകൈയൻ ബാറ്റ്‌സ്മാനുമായ അർജുൻ പക്ഷേ കഴിഞ്ഞ വർഷം അത്ര ഫോമിലായിരുന്നില്ല.

അണ്ടർ 16 മുംബൈ ടീമിൽ നിന്നും അർജുൻ പുറത്തായിരുന്നു. അർജുന് 14 വയസ്സേ ആയുള്ളൂ എന്നും അർജുൻ വാർത്തകളിൽ നിന്നും മാദ്ധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സച്ചിൻ തന്നെ പറഞ്ഞിരുന്നു. എന്നാൽ 42 പന്തിൽ നേടിയ ഈ മിന്നും സെഞ്ചുറി നേടിയതോടെ അർജുൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP