Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാമ്പ്യൻസ് ലീഗ് ട്വന്റി -20: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം

ചാമ്പ്യൻസ് ലീഗ് ട്വന്റി -20: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം

ഹൈദരാബാദ്: ചാമ്പ്യൻസ് ലീഗ് ട്വന്റി20 ഗ്രൂപ്പ് പോരാട്ടത്തിൽ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്തയ്ക്ക് വിജയത്തുടക്കം. ചെന്നൈ സൂപ്പർ കിങ്‌സിനെ മൂന്ന് വിക്കറ്റിനാണ് നൈറ്റ് റൈഡേഴ്‌സ് കീഴടക്കിയത്. ആൻദ്രേ റസൽ, റയാൻ ടെൻത് ദോഷത് എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് കൊൽക്കത്ത ചെന്നൈ നേടിയ 157 റൺസ് മറികടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഏഴാമനായി ക്രീസിലെത്തിയ ആന്ദ്രെ റസൽ ആഞ്ഞടിച്ചപ്പോൾ കൊൽക്കത്തെ പതുക്കെ ട്രാക്കിലെത്തി. റയാൻ ടെൻ ഡോഷെറ്റെയിൽ റസൽ മികച്ച കൂട്ടാളിയെ കണ്ടെത്തിയതോടെ കൊൽക്കത്തയുടെ ജയപ്രതീക്ഷയേറി. നാലോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരെയ്‌നായിരുന്നു കൊൽക്കത്തയുടെ തുരുപ്പുചീട്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP