Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോമൺവെൽത്ത് ഗെയിംസിൽ 25 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്; അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം നേടിയത് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര; ഗുസ്തിയിൽ വീണ്ടും രണ്ട് സ്വർണം; ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും സൈന നെഹ്വാളും മാറ്റുരയ്ക്കും

കോമൺവെൽത്ത് ഗെയിംസിൽ 25 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്; അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം നേടിയത് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര; ഗുസ്തിയിൽ വീണ്ടും രണ്ട് സ്വർണം; ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും സൈന നെഹ്വാളും മാറ്റുരയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

ഗോൾഡ് കോസ്റ്റ് : ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം 25 ആയി. പുരുഷന്മാരുടെ 75 കിലോ വിഭാഗം ബോക്‌സിങ്ങിൽ സ്വർണം നേടി വികാസ് കൃഷനാണ് നേട്ടം 25ലെത്തിച്ചത്. ഇന്ന് ആകെ എട്ട് സ്വർണം ഇന്ത്യ സ്വന്തമാക്കി്. കാമറൂണിന്റെ വിൽഫ്രഡ് ദ്യൂദോണിനെയാണ് വികാസ് തോൽപിച്ചത്. ഏഷ്യൻഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടുന്ന ഇന്ത്യൻ താരമെന്ന് ബഹുമതിയും വികാസ് സ്വന്തമാക്കി. ഇന്ന് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം പിറന്നതാണ് മറ്റൊരു വിശേഷം. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത്. ഫൈനലിൽ 86.47 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്.

ഈ ഇനത്തിൽ ഒരു ഇന്ത്യൻ താരം ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്നത്. മിൽഖ സിങ്ങിനും കൃഷ്ണ പൂനിയയ്ക്കും വികാസ് ഗൗഡയ്ക്കും ശേഷം അത്‌ലറ്റിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവുമായി നീരജ്. കോമൺവെൽത്ത് അത്ലറ്റിക്സിൽ സ്വർണം നേടുന്ന നാലമത്തെ താരമാണ് നീരജ്. 1958ൽ മിൽഖ സിംഗും 2010ൽ കൃഷ്ണ പൂനിയയും 2014ൽ വികാസ് ഗൗഡയുമാണ് ഇതിനുമുൻപ് സ്വർണം നേടിയത്.

ആസ്‌ട്രേലിയയുടെ ഹമീഷ് പീകോക് ( 82.58 മീറ്റർ ) വെള്ളിയും ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ( 82.59 മീറ്റർ ) വെങ്കലവും സ്വന്തമാക്കി. ഈ ഇനത്തിൽ ഇന്ത്യയുടെ തന്നെ വിപിൻ കൃഷ്ണ അഞ്ചാം സ്ഥാനത്തെത്തി. ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ പ്രതീക്ഷയായിരുന്ന നീരജിന് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി നേരിട്ടില്ല. ആദ്യ ശ്രമത്തിൽ തന്നെ 85.50 മീറ്റർ കണ്ടെത്തിയ താരം മൂന്നാം ശ്രമത്തിൽ ദൂരം 86.47 മീറ്ററായി മെച്ചപ്പെടുത്തി.

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യ. ഇന്ത്യൻ താരങ്ങളായ വിനേഷ് ഫോഗത്തും സുമിത്തുമാണ് ഗുസ്തിപിടിച്ച് സ്വർണം നേടിയത്. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് വിനേഷ് ഫോഗത്തിന്റെ സ്വർണം. കാനഡ താരം ജെസിക്ക മക്ഡോണൾഡിനെ 13-3നാണ് വിനേഷ് പരാജയപ്പെടുത്തിയത്. പുരുഷന്മാരുടെ 125 കിലോ നോർഡിക് വിഭാഗത്തിലാണ് സുമിത്തിന്റെ സുവർണ നേട്ടം. പരിക്കിനെ തുടർന്ന് നൈജിരിയൻ താരം സിനിവി ബോൾടിക് പിന്മാറിയതോടെയാണ് സുമിത് സുവർണ നേട്ടം കൈവരിച്ചത്.

ഇന്ന് ബോക്‌സിങ്ങിൽ മേരികോം ഗൗരവ് സോളങ്കി എന്നിവരും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ സഞ്ജീവ് രജ്പുതും സ്വർണം നേടിയിരുന്നു. പത്താം ദിനത്തിലെ ഏഴ് സ്വർണ്ണവും 13 വെള്ളിയും 16 വെങ്കലവുമടക്കം ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 53 ആയി ഉയർന്നു. കോമൺവെൽത്ത് ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടും. ലോക മൂന്നാം നന്പർ താരവും ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവുമായ പി.വി സിന്ധുവും ലോക 12-ാം റാങ്കുകാരി സൈന നെഹ് വാളുമാണ് കലാശപ്പോരിൽ മാറ്റുരയ്ക്കുക.

കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധു ഫൈനൽ ബർത്ത് നേടിയത്. സ്‌കോർ 21-18, 21-8. സൈനയുടെ വേഗതയ്ക്ക് മുന്നിൽ പതറിപ്പോയ കനേഡിയൻ താരം സെമിയിൽ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP