Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലാമിന് ആദരാഞ്ജലിയർപ്പിച്ചു ക്രിക്കറ്റ് താരങ്ങളും

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന് ആദരാഞ്ജലി അർപ്പിച്ച് ക്രിക്കറ്റ് താരങ്ങളും. സച്ചിൻ ടെൻഡുൽക്കർ മുതൽ എസ് ശ്രീശാന്ത് വരെയുള്ളവർ ട്വിറ്ററിലൂടെ അദ്ദേഹത്തെ അനുസ്മരിച്ചു.

'ഏവർക്കും പ്രചോദനമേകുന്ന വ്യക്തിത്വം. ഒപ്പം നല്ലൊരു മനുഷ്യസ്‌നേഹിയും' എന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. അനേകരുടെ റോൾമോഡൽ, ദീർഘവീക്ഷണമുള്ള വ്യക്തി -ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലി അനുസ്മരിച്ചു. ഇന്ത്യക്കു ദുഃഖദിനമെന്നായിരുന്നു ശ്രീശാന്ത് കുറിച്ചത്. യഥാർഥ രത്‌നമായിരുന്നു കലാമെന്നും ശ്രീ കൂട്ടിച്ചേർക്കുന്നു. സ്വപ്നം ഉറക്കത്തിൽ കാണാനുള്ളതല്ല, ഉറക്കം കെടുത്താനുള്ളതാണെന്ന അബ്ദുൾ കലാമിന്റെ വാക്കുകളാണു സഞ്ജയ് മഞ്ജരേക്കർ കുറിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP