Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിസ്റ്റ്യാനോ സുഖമുള്ളൊരു കാത്തിരിപ്പിലാണ്; പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി കാമുകി ജോർജിനയും

ക്രിസ്റ്റ്യാനോ സുഖമുള്ളൊരു കാത്തിരിപ്പിലാണ്; പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി കാമുകി ജോർജിനയും

ക്രിസ്റ്റിയാനോ ഇപ്പോൾ പുതിയ ഒരു ആവേശത്തിലാണ്. ജീവിതത്തിലേക്ക് വരുന്ന പുതിയ അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് റൊണാൾഡോയെ ആവേശത്തിലാക്കുന്നത്. ക്രിസ്റ്റ്യാനൊയും കാമുകി ജോർജിന റോഡ്രിഗസും തങ്ങളുടെ ജീവിതത്തിലേക്ക് വരാൻപോകുന്ന പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുന്നതായാണ് പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജോർജിന അഞ്ചു മാസംഗർഭിണിയാണെന്നാണ് റിപ്പോർട്ട്.

ഡാൻസറും മോഡലുമായ 23കാരിയായ ജോർജിന ഒക്ടോബറോടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ ക്രിസ്‌ററ്യാനോയും, ജോർജീനയും ഡേറ്റിംഗിലാണെന്നാണ് പോർച്ചുഗീസ് പാപ്പരാസികൾ പറയുന്നത്. കഴിഞ്ഞയാഴ്ച ഇരുവരും ചേർന്ന് ചെക്കപ്പിനായി മാഡ്രിഡിലെ പ്രമുഖ ഡോക്ടറെ കണ്ടിരുന്നെന്നുമാണ് ഇവരുടെ കണ്ടെത്തൽ. ജോർജീന ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എന്നാൽ റൊണാൾഡോയുടെ കുടുംബം ഈ വാർത്ത പൂർണമായും നിഷേധിച്ചിരിക്കുകയാണ്. വാർത്ത തെറ്റാണെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ അമ്മ പറഞ്ഞത്. വാടക ഗർഭത്തിലൂടെ ക്രിസ്റ്റ്യാനോക്ക് രണ്ട് ഇരട്ടക്കുട്ടികൾപിറന്നതായി ഗോസിപ്പുകൾ വന്നിരുന്നു. ഇതും താരത്തോട് അടുത്ത വൃത്തങ്ങൾ നിഷേധിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP