Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'യാഥാർത്ഥ ധീരർ നിങ്ങളാണ്'; പ്രതീക്ഷ കൈവിടരുത്, ലോകം നിങ്ങൾക്കൊപ്പമുണ്ട്, ഞാനും; സിറിയൻ കുരുന്നകൾക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

'യാഥാർത്ഥ ധീരർ നിങ്ങളാണ്'; പ്രതീക്ഷ കൈവിടരുത്, ലോകം നിങ്ങൾക്കൊപ്പമുണ്ട്, ഞാനും; സിറിയൻ കുരുന്നകൾക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഡ്രിഡ്: ആഭ്യന്തര കലാപം കാരണം ദുരിതമനുഭവിക്കുന്ന സിറിയൻ കുരുന്നുകൾക്ക് ആശ്വാസം പകർന്നു ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സേവ് ദ ചിൽഡ്രൻ എന്ന സംഘടനയുടെ അംബാസിഡർ കൂടിയായ ക്രിസ്റ്റ്യാനോ സിറിയൻ കുട്ടികളുടെ ക്ഷേമത്തിനായി വൻ തുകയും സംഭാവനയായി നൽകിയിട്ടുണ്ട്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് റൊണാൾഡോ സിറിയയിലെ കുരുന്നുകൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇത് സിറിയൻ കുരുന്നുകൾക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. നിങ്ങൾ എത്രത്തോളം ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. ഞാൻ ഒരു ലോക പ്രശസ്ത ഫുട്ബോളാറായിരിക്കാം, പക്ഷെ യഥാർത്ഥ ധീരർ നിങ്ങളാണ്. നിങ്ങൾ പ്രതീക്ഷ കൈവിടരുത്, ലോകം നിങ്ങൾക്കൊപ്പമുണ്ട്.

നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണ്. ഞാനും നിങ്ങൾക്കൊപ്പമുണ്ട് എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വീഡിയോയിൽ പറയുന്നത്. റൊണാൾഡോ ലോകത്തെ ഫുട്ബോൾ ഇതിഹാസം മാത്രമല്ല. ലോകത്തെ ലക്ഷകണക്കിന് വരുന്ന കുരുന്നകളുടെ പ്രതീക്ഷയാണ്. അദ്ദേഹത്തിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സേവ് ദ ചിൽഡ്രന്റെ ഡയറക്ടർ നിക്ക് ഫെന്നി പറഞ്ഞു. സമാനമായ രീതിയിൽ 2012 ൽ ഫലസ്തീനിലെ കുരുന്നകൾക്ക് പിന്തുണയുമായി റൊണാൾഡോ രംഗത്തെത്തിയിരുന്നു.

2011 ൽ യുറോപ്യൻ ഫുട്ബോൾ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലഭിച്ച സുവർണ പാദുകം ലേലത്തിന് വച്ചപ്പോൾ കിട്ടിയ 1.5 മില്യൺ ഡോളർ തുക അദ്ദേഹം ഫലസ്തീൻ കുട്ടികളുടെ ചികിത്സാ സഹായത്തിനാണ് താരം നൽകിയത്. കൂടാതെ റൊണാൾഡോയുടെ ഷൂ കമ്പനി അദ്ദേഹത്തിന്റെ ഷൂ ലേലത്തിൽ വിറ്റപ്പോൾ കിട്ടിയ തുകയും ഫലസ്തീനിലെ ദുരിതബാധിതർക്ക് സംഭാവന ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP