Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും കൂടുതൽ സ്റ്റംപിങ്ങിന്റെ റെക്കോഡ് ഇന്ത്യൻ ക്യാപ്റ്റന്; ഏകദിന വിജയങ്ങളിൽ ധോണി അസ്ഹറുദീന്റെ റെക്കോഡിനൊപ്പമെത്തി

ഏറ്റവും കൂടുതൽ സ്റ്റംപിങ്ങിന്റെ റെക്കോഡ് ഇന്ത്യൻ ക്യാപ്റ്റന്; ഏകദിന വിജയങ്ങളിൽ ധോണി അസ്ഹറുദീന്റെ റെക്കോഡിനൊപ്പമെത്തി

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞതോടെ രണ്ടു റെക്കോഡുകൾക്കാണ് ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ഉടമയായത്. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോഡാണ് ഇതിലൊന്ന്. ഇന്ത്യയെ കൂടുതൽ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്നുള്ള റെക്കോഡിന് മുൻ നായകൻ മുഹമ്മദ് അസ്ഹറുദീനൊപ്പമെത്താനും ധോണിക്ക് കഴിഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി ട്വന്റിയിലുമായി 131 പേരെയാണ് ധോണി സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. മൂന്നാം ഏകദിനത്തിൽ അമ്പാട്ടി റായിഡുവിന്റെ പന്തിൽ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കിനെ പുറത്താക്കിയതോടെയാണ് ധോണിക്ക് റെക്കോഡ് നേട്ടം കൈവരിക്കാനായത്. 129 പേരെ പുറത്താക്കിയ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയാണ് ധോണിക്ക് പിന്നിലുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സ്റ്റംപിങ് നടത്തിയ റെക്കോഡ് നേരത്തെ തന്നെ ധോണിയുടെ പേരിലാണ്. ഏകദിനത്തിൽ രണ്ടാം സ്ഥാനവും ടി 20യിൽ അഞ്ചാം സ്ഥാനവുമാണ് ഇക്കാര്യത്തിൽ ധോണിക്ക്.

ധോണിയുടെ നായകത്വത്തിൽ ഇന്ത്യ 90 ഏകദിന മത്സരങ്ങളിലാണ് വിജയം കൊയ്തത്. അസ്ഹറുദീൻ ക്യാപ്റ്റനായിരുന്നപ്പോഴും ഇന്ത്യ 90 മത്സരങ്ങൾ ജയിച്ചിരുന്നു. അസ്ഹർ 174 മത്സരങ്ങളിൽ നിന്നാണ് ഇന്ത്യക്ക് 90 ജയം സമ്മാനിച്ചത്. എന്നാൽ, ധോണിക്ക് ഈ നേട്ടത്തിലെത്താൻ 161 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. ടീമിനെ ഏറ്റവും കൂടുതൽ വിജയത്തിലെത്തിച്ച നായകനുള്ള റെക്കോഡ് ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനാണ്. 165 മത്സരങ്ങളിൽ ടീമിനെ ജയത്തിലെത്തിക്കാൻ പോണ്ടിങ്ങിന് കഴിഞ്ഞു. 107 മത്സരങ്ങൾ ജയിപ്പിച്ച അലൻ ബോർഡറാണ് രണ്ടാമത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP