Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയായ ആദ്യ ദിനം തന്നെ കായികതാരത്തിന് തുണയായി ഇ പി ജയരാജൻ; നട്ടെല്ലിന് കാൻസർ ബാധിച്ച് ചികിൽസയിൽ കഴിയുന്ന വോളിബോൾ താരം നിഖിലിന് 1.50 ലക്ഷം രൂപ അനുവദിച്ചു; പണം നൽകിയത് കായിക വികസന നിധിയിൽനിന്ന്

മന്ത്രിയായ ആദ്യ ദിനം തന്നെ കായികതാരത്തിന് തുണയായി ഇ പി ജയരാജൻ; നട്ടെല്ലിന് കാൻസർ ബാധിച്ച് ചികിൽസയിൽ കഴിയുന്ന വോളിബോൾ താരം നിഖിലിന് 1.50 ലക്ഷം രൂപ അനുവദിച്ചു; പണം നൽകിയത് കായിക വികസന നിധിയിൽനിന്ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ ഇപി ജയരാജൻ ആദ്യ ദിവസം തന്നെ കായികതാരത്തിന് തുണയായി രംഗത്ത്. നട്ടെല്ലിന് കാൻസർ ബാധിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിൽസയിൽ കഴിയുന്ന വോളിബോൾ താരം നിഖിലിന് തുടർ ചികിത്സക്കായി 1.50 ലക്ഷം രൂപ അനുവദിച്ചതാണ് രണ്ടാംവരവിലെ ജയരാജന്റെ ആദ്യ നടപടി. കായിക വികസന നിധിയിൽ നിന്നുമാണ് പണം അനുവദിച്ചത്.കായിക മന്ത്രിയായി ചുമതലയേറ്റ തന്റെ ആദ്യ നടപടികൂടിയാണ് ഇതെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

സംസ്ഥാന യൂത്ത് വോളിബോൾ താരവും കാസർഗോഡ് സെൻട്രലെസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ പരീശിലനം നേടുന്ന നിഖിൽ ഏറെ നാളായി നട്ടെല്ലിന് ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമത് മന്ത്രിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്.

ഇ പിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

സംസ്ഥാന യൂത്ത് വോളിബോൾ താരവും കാസർഗോഡ് സെൻട്രലെസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ പരീശിലനം നേടുന്ന നിഖിൽ ടി വി എന്ന കായികതാരം നട്ടെല്ലിന് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിൽസയിലാണ് . കായിക മന്ത്രിയായി ചുമതലയേറ്റ ആദ്യ ദിവസമായ ഇന്ന് തന്നെ ഭാവിവാഗ്ദാനമായ നിഖിലിന് തുടർ ചികിത്സക്കായി കായിക വികസന നിധിയിൽ നിന്നും 1.50 ലക്ഷം രൂപ അനുവദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP