Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം അനുജനും എൽഡിഎഫിന്റെ സമരത്തിനെതിരെ നിന്ന വീട്ടമ്മയ്ക്കും ജോലികൊടുത്തപ്പോൾ കായികതാരങ്ങളെ മറന്നതെന്തേ? യോഗ്യതയുള്ള കായികതാരങ്ങൾക്ക് ജോലികൊടുക്കാത്തതെന്തെന്ന് അഞ്ജുവിനോട് ചോദിച്ച് സന്തോഷ് ട്രോഫി താരം; സ്വന്തം സർട്ടിഫിക്കറ്റുകൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ട്‌ ജിനേഷ്

സ്വന്തം അനുജനും എൽഡിഎഫിന്റെ സമരത്തിനെതിരെ നിന്ന വീട്ടമ്മയ്ക്കും ജോലികൊടുത്തപ്പോൾ കായികതാരങ്ങളെ മറന്നതെന്തേ? യോഗ്യതയുള്ള കായികതാരങ്ങൾക്ക് ജോലികൊടുക്കാത്തതെന്തെന്ന് അഞ്ജുവിനോട് ചോദിച്ച് സന്തോഷ് ട്രോഫി താരം; സ്വന്തം സർട്ടിഫിക്കറ്റുകൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ട്‌ ജിനേഷ്

കൊച്ചി: സ്പോർട്സ് കൗൺസിലിൽ സ്വന്തം അനുജനേയും എൽഡിഎഫിന്റെ കഌഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ ബഹളമുണ്ടാക്കിയ വീട്ടമ്മയ്ക്കുമെല്ലാം ജോലികൊടുത്ത പ്രസിഡന്റ് അഞ്ജു ബോബി ജോർജ് കായികതാരങ്ങൾക്ക് എന്താണ് ജോലി കൊടുക്കാതിരുന്നതെന്ന ചോദ്യവുമായി സന്തോഷ് ട്രോഫി താരം.

സ്‌പേർട്‌സ് കൗൺസിലിലെ വഴിവിട്ട നിയമനങ്ങളെപ്പറ്റി ചോദിച്ച ഇപി ജയരാജൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞ് വിവാദമുണ്ടാക്കിയ അഞ്ജു മന്ത്രിക്കെഴുതിയ തുറന്ന കത്തിനെ ചോദ്യംചെയ്താണ് സന്തോഷ് ട്രോഫി താരം ജിനേഷ് തോമസ്‌ രംഗത്തെത്തിയത്. കേരളത്തിന് വേണ്ടി സംഭാവന നൽകിയ കായികതാരങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ജിനേഷ് നൽകിയ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ തന്റെ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ചേർത്തിട്ടുണ്ട്.

തന്നേക്കാളും യോഗ്യതയുള്ള താരങ്ങൾ പോലും ജോലിയില്ലാതെ അലയുമ്പോഴാണ് അഞ്ജുവിന്റെ സഹോദരനെയും സന്ധ്യയെയും പോലെയുള്ളവർ അനധികൃത നിയമനം നേടുന്നത്. പുതിയ കൗൺസിൽ നിയമനങ്ങൾ നടത്തുമ്പോൾ കായികരംഗത്തിന് പുറത്തുള്ളവരെയല്ല, അർഹതയുള്ള കായികതാരങ്ങളെ തന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജിനേഷ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

തന്റെ യോഗ്യതയും കായിക രംഗത്തെ നേട്ടങ്ങളും സർട്ടിഫിക്കറ്റുകൾ സഹിതം നൽകിയ പോസ്റ്റിൽ ഇത് ജോലിക്ക് വേണ്ടിയല്ല, കേരളത്തിലെ കായികതാരങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്നും ജിനേഷ് വ്യക്തമാക്കുന്നു. ഇത് ജോലിക്കുവേണ്ടിയല്ല, കേരളത്തിലെ കായികതാരങ്ങൾക്കുവേണ്ടി എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ ഇനിയെങ്കിലും ജോലി നൽകുമ്പോൾ ആലോചിക്കാൻ വേണ്ടിയാണ് ഇത്രയും പറയുന്നതെന്നും വ്യക്തമാക്കുന്നു.

സന്ധ്യയ്ക്കും അഞ്ജുവിന്റെ സഹോദരനും വളരെ ഉത്സാഹത്തോടെ ജോലി നൽകിയ താൽപര്യം കണക്കിലെടുത്ത് പോസ്റ്റുചെയ്തതാണ്. എന്നെക്കാളും വളരെയേറെ യോഗ്യതയുള്ള ധാരാളം കായികതാരങ്ങൾ ജോലിപോലും ലഭിക്കാതെ ഈ നാട്ടിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ കായികതാരങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കേരള സ്പോർട്സ് കൗൺസിൽ കേരളത്തിനുവേണ്ടി കഷ്ടപ്പെട്ട താരങ്ങളെ മറക്കരുതെന്നും ജിനേഷ് ഓർമ്മിപ്പിക്കുന്നു.

ജിനേഷിന്റെ പോസ്റ്റ് ചുവടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP