Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം; മത്സരങ്ങൾ നാളെ മുതൽ, പ്രതീക്ഷകളുമായി ചൈനയും ദക്ഷിണകൊറിയയും

ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം; മത്സരങ്ങൾ നാളെ മുതൽ, പ്രതീക്ഷകളുമായി ചൈനയും ദക്ഷിണകൊറിയയും

ഇഞ്ചിയോൺ: ഏഷ്യയുടെ കായിക മാമാങ്കത്തിന് ദക്ഷിണകൊറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഇഞ്ചിയോണിൽ ഇന്നു തിരിതെളിഞ്ഞു. ഇഞ്ചിയോണിലെ ഏഷ്യാഡ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. മേളയിലെ മത്സരങ്ങൾ നാളെയാണ് ആരംഭിക്കുന്നത്. 

ഇന്ത്യൻ സമയം വൈകീട്ട് 3.30നാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്. ദക്ഷിണ കൊറിയയുടെ പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. മൂവായിരത്തോളം കലാകാരന്മാരാണ് ഉദ്ഘാടന ചടങ്ങിൽ അണിനിരന്നത്. ദക്ഷിണകൊറിയയുടെ പരമ്പരാഗത സംഗീത രൂപങ്ങൾക്കൊപ്പം ഗന്നം സ്റ്റൈൽ ഗായകൻ പിഎസ് വൈയും പോപ്ബാന്റ് ജെവൈജെയും ഉദ്ഘാടനചടങ്ങിന് മാറ്റ് കൂട്ടി. ഒക്ടോബർ നാല് വരെ നീളുന്ന ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയ്ക്ക് പതിനായിരത്തോളം കായികതാരങ്ങളാണ് അണി നിരക്കുന്നത്. 45 രാജ്യങ്ങളുടെ പതിനായിരത്തോളം താരങ്ങൾ വിവിധ ഇനങ്ങളിൽ മത്സരിക്കും. 36 കായികയിനങ്ങളിലായി 439 മെഡൽ ജേതാക്കളെ നിശ്ചയിക്കും.

2010 ഗ്വാങ്ഷു ഏഷ്യാഡിൽ 199 സ്വർണവും 119 വെള്ളി 98 വെങ്കലവുമടക്കം 416 മെഡലുകൾ സ്വന്തമാക്കിയ ചൈനയ്ക്ക് ഇത്തവണ കാര്യമായ വെല്ലുവിളിയുയർത്തുക ആതിഥേയരായ ദക്ഷിണകൊറിയയാകും. 2010-ൽ 76 സ്വർണമടക്കം 232 മെഡലുകൾ കൊറിയ സ്വന്തമാക്കിയിരുന്നു. ആതിഥേയരെന്ന ആനുകൂല്യം പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഇവിടത്തുകാർ. 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 65 മെഡലുകളുമായി കഴിഞ്ഞതവണ ഇന്ത്യ ആറാമതായിരുന്നു. ഇത്തവണ 70-75 മെഡലുകളാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.

'4500 കോടി ഏഷ്യൻ ജനതയുടെ സ്വപ്നം, ഏഷ്യ ഒന്ന്' എന്നതാണ് മേളയുടെ സന്ദേശം. കൊറിയൻ പ്രാദേശികസമയം വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ലോകപ്രശസ്ത കൊറിയൻ സംവിധായൻ ലിം ക്വോൺ ടാകിനാണ് ഉദ്ഘാടനച്ചടങ്ങിന്റെ ചുമതല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP