Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്; കാലാവസ്ഥ ചതിക്കില്ലെന്ന പ്രതീക്ഷയിൽ താരങ്ങൾ

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്; കാലാവസ്ഥ ചതിക്കില്ലെന്ന പ്രതീക്ഷയിൽ താരങ്ങൾ

ലണ്ടൻ:  ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം കാർഡിഫിൽ ഇന്നു നടക്കും. ഇന്ത്യൻ സമയം വൈകിട്ട് മൂന്നു മുതലാണ് മത്സരം. കഴിഞ്ഞ ദിവസം ബ്രിസ്‌റ്റോളിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. കാർഡിഫിലെ കാലാവസ്ഥ ചതിക്കില്ലെന്നാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും പ്രതീക്ഷ. കാർഡിഫിലും പരിസരങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. വൈകിട്ട് മഴയ്ക്കു സാധ്യതയുണ്ടെങ്കിലും മത്സരത്തിനിടെ പെയ്യാനിടയില്ല.

ധവാനും രോഹിത് ശർമയും ചേർന്നായിരിക്കും ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. വിരാട് കോഹ്ലി മൂന്നാമനായും അജിൻക്യ രഹാനെ നാലാം സ്ഥാനത്തും ഇറങ്ങും. ഏകദിനത്തിലേക്കു തിരിച്ചുവരവ് നടത്തിയ സുരേഷ് റെയ്‌നയാകും നായകൻ എം.എസ്. ധോണിക്കു മുൻപേ ബാറ്റിംഗിനിറങ്ങുക. എന്നാൽ ടീമിന്റെ ബോസ് ആരെന്ന വിവാദം ചൂട് പിടിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്. 2015 ലോകകപ്പുവരെ ടീമിന്റെ ബോസ് ഡങ്കൻ ഫ്‌ളെച്ചറാണെന്ന് ധോണിയും, അതു തീരുമാനിക്കാൻ ധോണിയാരാണെന്ന് ബിസിസിഐയും നിലപാടെടുത്തതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിവാദച്ചൂടിലാക്കിയത്. ടെസ്റ്റിലെ നാണംകെട്ട തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി രവിശാസ്ത്രിയെ ബിസിസിഐ നിയമിച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. മഴയിൽ ആദ്യ ഏകദിനം ഒലിച്ചുപോയെങ്കിലും രണ്ടാം ഏകദിനത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഏകദിനത്തിൽ ജയിച്ച് ടീം ഇന്ത്യയെ ബാധിച്ചിരിക്കുന്ന വിവാദത്തിനു മൂടിയിടാമെന്ന പ്രതീക്ഷയും കോച്ച് ഡങ്കൻ ഫ്‌ളെച്ചറിനുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP