Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ മകൻ അവന്റെ പിതാവിനെപ്പോലെയും അമ്മാവനെപ്പോലെയും രാജ്യത്തിന്റെ അഭിമാനമായി മാറും; കുഞ്ഞിന് ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരിടരുതെന്ന് ഉപദേശിച്ചയാൾക്ക് ചുട്ട മറുപടിയുമായി ഇർഫാൻ പത്താൻ

തന്റെ മകൻ അവന്റെ പിതാവിനെപ്പോലെയും അമ്മാവനെപ്പോലെയും രാജ്യത്തിന്റെ അഭിമാനമായി മാറും; കുഞ്ഞിന് ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരിടരുതെന്ന് ഉപദേശിച്ചയാൾക്ക് ചുട്ട മറുപടിയുമായി ഇർഫാൻ പത്താൻ

അഹമ്മദാബാദ്: ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനും ഭാര്യ സഫ ബെയ്ഗിനും ആൺകുഞ്ഞ് ജനിച്ചത്. ഇർഫാൻ തന്നെയാണ് സന്തോഷവാർത്ത ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇർഫാൻ ട്വിറ്ററിൽ കുറിച്ചത്.

താരത്തിന്റെ സന്തോഷം കണ്ട് ആരാധകരും വെറുതെ ഇരുന്നില്ല. പഠാനെയും ഭാര്യയെയും ആരാധകർ നവമാദ്ധ്യമങ്ങളിൽ ആശംസ കൊണ്ട് മൂടി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആശംസകളുമായെത്തി.

എന്നാൽ കുട്ടിയുടെ പേരിടലിനെ കുറിച്ചുള്ള ഉപദേശം നൽകുകയായിരുന്നു ചിലർ. കുഞ്ഞിന് ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരിടരുത്. ഈ ലോകം പരിഹാസജനകമാണെന്നാണ് ആരാധകരിലൊരാൾ നൽകിയ ഉപദേശം

എന്നാൽ ഈ ഉപദേശത്തിന് ഇർഫാൻ നൽകിയ മറുപടി ഇങ്ങനെ. പേരിലൊന്നും കാര്യമില്ല. തന്റെ മകൻ അവന്റെ പിതാവിനെപ്പോലെയും അമ്മാനവനെപ്പോലെയും രാജ്യത്തിന്റെ അഭിമാനമായി മാറുമെന്നായിരുന്നു താരത്തിന്റെ മറുപടി. ഒടുവിൽ ഇമ്രാൻ ഖാൻ പഠാൻ എന്നാണ് ഇർഫാൻ തന്റെ മകന് പേര് നൽകിയത്.

നേരത്തെ കുഞ്ഞിന്റെ പേരിനെച്ചൊല്ലി ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനെയും കരീന കപൂറിനെയും നവമാദ്ധ്യമങ്ങൾ വേട്ടയാടിയിരുന്നു. സെയ്ഫ്-കരീന ദമ്പതികൾ തയ്മൂർ എന്നാണ് കുഞ്ഞിന് പേര് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP