Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യൻ സൂപ്പർ ലീഗ് താരലേലം: മൈക്കൽ ചോപ്രയും ഇയാൻ ഹ്യൂമും കേരളത്തിന്

ഇന്ത്യൻ സൂപ്പർ ലീഗ് താരലേലം: മൈക്കൽ ചോപ്രയും ഇയാൻ ഹ്യൂമും കേരളത്തിന്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സച്ചിൻ ടെൻഡുൽക്കറിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം മൈക്കൽ ചോപ്രയെ സ്വന്തമാക്കി. ഇന്ത്യൻ വംശജനാണ് മൈക്കൽ ചോപ്ര. കനേഡിയൻ സ്‌ട്രൈക്കർ ഇയാൻ ഹ്യൂമിനെയും താരലേലത്തിൽ കേരള ടീം സ്വന്തമാക്കി.

ന്യൂ കാസിൽ യുണൈറ്റഡ് താരമാണ് മൈക്കൽ ചോപ്ര. സൂപ്പർ ലീഗിലേക്ക് വിദേശ താരങ്ങളുടെ ലേലം മുംബൈയിലാണ് നടക്കുന്നത്. കനേഡിയൻ സ്‌ട്രൈക്കർ ഇയാൻ ഹ്യൂമിനെയും കേരളം സ്വന്തമാക്കി.

കേരള ടീമിന്റെ മാർക്കി പ്‌ളേയറായി മുൻ ഇംഗ്‌ളണ്ട് ഗോൾകീപ്പർ ഡേവിഡ് ജയിംസിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. വിദേശ താരങ്ങളുടെ പൂളിൽ നാൽപത്തിയൊൻപത് കളിക്കാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ബ്രസീലിയൻ സെന്റർ ബാക്ക് ഇറോൺ സ്പിറ്റ്‌നറും കേരളത്തിന് വേണ്ടി കളിക്കും. പെഡ്രോ അഡ്രിയാനോ, വെലേസോ ഗുസ്മാവോ, സെഡ്രിക് ഹെങ്ബാർട്ട്, ഫ്രഞ്ച് താരം റാഫേൽ റോമി എന്നിവരും കേരളത്തിനുവേണ്ടി കളിക്കും. ഫ്രഞ്ച് ഗോൾ കീപ്പർ എഡിമ എഡൽ ബെറ്റെയെയും സ്പാനിഷ് താരം ജൊസെ മിഗ്വൽഗോൺസാലസ് റേയെയും സ്വന്തമാക്കിയ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും താരലേലത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബോജൻ ഡോർഡിക്കിനെ സ്വന്തമാക്കാനായതാണ് ചെന്നൈ ഫ്രാഞ്ചൈസിയുടെ പ്രധാന നേട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP