Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 15 മില്യൺ പൗണ്ട് വിലയുള്ള സ്വകാര്യ ജെറ്റ് ലാൻഡിങ്ങിനിടെ തകർന്നു; അപകടം ഉണ്ടായത് ലാൻഡിങ് ബ്രേക്കിന്റെ തകരാറ് മൂലം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 15 മില്യൺ പൗണ്ട് വിലയുള്ള സ്വകാര്യ ജെറ്റ് ലാൻഡിങ്ങിനിടെ തകർന്നു; അപകടം ഉണ്ടായത് ലാൻഡിങ് ബ്രേക്കിന്റെ തകരാറ് മൂലം

പോർച്ചുഗൽ സൂപ്പർത്താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വകാര്യ ജെറ്റ് വിമാനം ബാഴ്‌സലോണ വിമാനത്താവളത്തിൽ തകർന്നു. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 15 മില്യൺ പൗണ്ട് വിലയുള്ള ഗൾഫ്‌സ്ട്രീം ജി200 വിമാനത്തിന്റ ലാൻഡിങ് ഗിയറിലുണ്ടായ തകരാറ് മൂലമാണ് അപകടമെന്ന് കരുതുന്നു.

ബാഴ്‌സലോണയിലെ എൽ പ്രാറ്റ് വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ക്രിസ്റ്റ്യാനോ ഈ സമയം വിമാനത്തിലുണ്ടായിരുന്നില്ല. വിമാനം സ്വകാര്യ ആവശ്യങ്ങൾക്കായി ക്രിസ്റ്റിയാനോ വാടകയ്ക്ക് നൽകാറുണ്ട്. അത്തരം പറക്കലിനിടെയാണ് അപകടം എന്നാണ് റിപ്പോർട്ട്.

അപകടത്തിൽ പൈലറ്റിന് നിസ്സാര പരിക്കേറ്റു. മറ്റാർക്കും കാര്യമായ പരിക്കില്ല. കഴിഞ്ഞവർഷമാണ് ക്രിസ്റ്റ്യാനോ ഈ വിമാനം വാങ്ങിയത്. അപകടം നടക്കുമ്പോൾ ക്രിസ്റ്റിയാനോയുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആയിരുന്നില്ല വിമാനത്തിലുണ്ടായിരുന്നത്.

അപകടം സംഭവിക്കുമ്പോൾ ക്രിസ്റ്റിയാനോ ജർമനിയിലായിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനെത്തിയതായിരുന്നു റയൽ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP