Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്പോർട്ട്സ് കൗൺസിലും സായിയും ഒത്തുകളിച്ച് അവതാളത്തിലാക്കിയത് ദേശീയ മികവുള്ള തുഴച്ചിൽ താരങ്ങളുടെ അവസരങ്ങൾ; സാമ്പത്തിക ക്രമക്കേട് നടത്തിയ കനോയിങ് അസോസിയേഷൻ സെക്രട്ടറിയെയും പരിശീലകനെയും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ താരങ്ങൾക്ക് നഷ്ടമായത് രണ്ട് ദേശീയ ചാമ്പ്യൻഷിപ്പ്

സ്പോർട്ട്സ് കൗൺസിലും സായിയും ഒത്തുകളിച്ച് അവതാളത്തിലാക്കിയത് ദേശീയ മികവുള്ള തുഴച്ചിൽ താരങ്ങളുടെ അവസരങ്ങൾ; സാമ്പത്തിക ക്രമക്കേട് നടത്തിയ കനോയിങ് അസോസിയേഷൻ സെക്രട്ടറിയെയും പരിശീലകനെയും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ താരങ്ങൾക്ക് നഷ്ടമായത് രണ്ട് ദേശീയ ചാമ്പ്യൻഷിപ്പ്

ആലപ്പുഴ: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിടുന്ന സംസ്ഥാന കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷൻ സെക്രട്ടറി ഡി വിജയകുമാറിനെയും പരിശീലകൻ യു ആർ അഭയനെയും സംരക്ഷിക്കാൻ സ്പോർട്ട്സ് കൗൺസിലും സായിയും ഒത്തുകളിക്കുന്നു. ഒത്തുകളിയിൽ ഇരുളടയുന്നത് നൂറുകണക്കിന് തുഴച്ചിൽ താരങ്ങളുടെ ഭാവി.

കഴിഞ്ഞദിവസം ആലപ്പുഴ ദേവമാതാ വാട്ടർ സ്പോർട്ട്സ് അക്കാദമിയിൽ നടന്ന ആൾ ഇന്ത്യ ഓപ്പൺ കനോയിങ് ആൻഡ് കയാക്കിങ് സ്പ്രിന്റ് ചാമ്പ്യൻഷിപ്പിലേക്കുള്ള സെലക്ഷൻ ട്രയലിൽ കൗൺസിലിന്റെ കീഴിൽ പരിശീലിക്കുന്ന താരങ്ങളോ സായിയുടെ താരങ്ങളോ പങ്കെടുത്തില്ല. എന്നാൽ കേരളത്തിന്റെ വിവിധ ക്ലബ്ബുകളിൽനിന്നുള്ള എഴുപതോളം താരങ്ങൾ ട്രയലിൽ പങ്കെടുത്ത് യോഗ്യത നേടി.

തെരഞ്ഞെടുക്കപ്പെട്ടവർ പഞ്ചാബിലെ ചണ്ഢിഗഡ് സുഖ്ന ലേക്കിൽ ജൂൺ 16 മുതൽ 18 വരെ നടക്കുന്ന മൽസരത്തിൽ കേരളത്തിനായി പങ്കെടുക്കും. അതേസമയം കൗൺസിലും സായിയും കഴിഞ്ഞ രണ്ടു ദേശീയ ചാമ്പ്യൻഷിപ്പുകളിൽ താരങ്ങളെ ഇറക്കാതെ ഒളിച്ചുകളിക്കുകയാണ്. ഇതുവഴി അന്തർദേശീയ നിലവാരമുള്ള താരങ്ങൾക്കാണ് അവസരം നഷ്ടപ്പെട്ടത്.

ദേശീയ ഗെയിംസിലെ തുഴച്ചിൽ മൽസരങ്ങളിൽ 12 കോടിയുടെ സാമ്പത്തിക ക്രമേക്കേട് നടത്തിയതിനെ തുടർന്ന് സംസ്ഥാന അസോസിയേഷനെ ദേശീയ ഫെഡറേഷൻ കഴിഞ്ഞ മാർച്ചിൽ പിരിച്ചുവിട്ടിരുന്നു. പുതുതായി തെരഞ്ഞെടുത്ത താല്ക്കാലിക കമ്മിറ്റിയെ കൗൺസിൽ അംഗീകരിക്കാതെ വന്നതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്.

എന്നാൽ താല്ക്കാലിക കമ്മിറ്റിക്ക് മാത്രമെ ദേശീയ ഫെഡറേഷൻ നടത്തുന്ന മൽസരങ്ങളിൽ താരങ്ങളെ എത്തിക്കാനുള്ള ചുമതലയുള്ളു. കഴിഞ്ഞ ഏപ്രിലിൽ ഗ്വാളിയറിലെ ബിന്ദിൽ നടന്ന ദേശീയ സ്‌കൂൾ മൽസരങ്ങളിൽ താരങ്ങളെ പങ്കെടുപ്പിക്കാൻ താല്ക്കാലിക കമ്മിറ്റിയെ മറിക്കടന്ന് കൗൺസിൽ ശ്രമിച്ചിരുന്നെങ്കിലും ദേശീയ ഫെഡറേഷൻ അംഗീകരിച്ചില്ല.

പ്രതിവർഷം കോടികൾ ചെലവിട്ടാണ് കൗൺസിലും സായിയും കനോയിംഗിലും കയാക്കിംഗിലും താരങ്ങളെ പരിശീലിപ്പിക്കുന്നത്. ഈ താരങ്ങളാണ് മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വട്ടംചുറ്റുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP