Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം മാറ്റിവയ്ക്കണമെന്ന് കെസിഎ

കൊച്ചി: ഒക്ടോബർ 15ന് നിശ്ചയിച്ച ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം മാറ്റിവയ്ക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഈ ആവശ്യമുന്നയിച്ച് സൂപ്പർ ലീഗ് അധികൃതർക്ക് കെസിഎ കത്തയച്ചു.

ഒക്ടോബർ എട്ടിന് കൊച്ചിയിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം നടത്തുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. ഇതിനിടെ ഒക്‌ടോബർ 15 മുതൽ നവംബർ 30 വരെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴ് മത്സരങ്ങൾ കൊച്ചിയിൽ നടക്കുമെന്ന് കെഎഫ്എയും അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളാണ് കൊച്ചിയിൽ അരങ്ങേറുന്നത്. ഇതോടെ ഒക്‌ടോബർ എട്ടിന് കൊച്ചിയിൽ പ്രഖ്യാപിച്ച ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം അനിശ്ചിതത്വത്തിലായി. ഏകദിനത്തെക്കുറിച്ച് ബിസിസിഐ അറിയിപ്പൊന്നും നല്കിയിട്ടില്ലെന്നാണ് കെഎഫ്എയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP