Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സച്ചിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സിന് കേരള തനിമ; തുമ്പിക്കൈയിൽ ഫുട്‌ബോളേന്തിയ കൊമ്പനാന ഔദ്യോഗിക ലോഗോ

സച്ചിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സിന് കേരള തനിമ; തുമ്പിക്കൈയിൽ ഫുട്‌ബോളേന്തിയ കൊമ്പനാന ഔദ്യോഗിക ലോഗോ

കൊച്ചി: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ ഫുട്‌ബോൾ ടീമിന് കേരളത്തനിമ. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ലോഗോ കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശം ചെയ്തു. തുമ്പിക്കൈയിൽ ഫുട്‌ബോളേന്തിയ കൊമ്പനാനയാണ് ടീമിന്റെ ഔദ്യോഗിക ലോഗോ. കേരളത്തനിമ നിറഞ്ഞു നിന്ന ചടങ്ങിൽ തന്നെയാണ് ലോഗോ പ്രകാശനവും നടന്നത്.

പരമ്പരാഗത ശൈലിയിൽ മുണ്ടുടുത്താണ് ടീമംഗങ്ങൾ ലോഗോ പ്രകാശന ചടങ്ങിനെത്തിയത്. ടീമീന്റെ മാനേജരും മാർക്വി താരവുമായ ഡേവിഡ് ജെയിംസ്, അന്തർദേശീയ താരം മൈക്കിൾ ചോപ്ര, ടീം കോച്ച് ട്രവർ മോർഗൻ, മലയാളി താരം സുശാന്ത് മാത്യു, സി എസ് സബിത്ത് തുടങ്ങി 21 താരങ്ങളും വേദിയിലെത്തി. ടീമുടമകളായ പിവിടി വെഞ്ചേസ് ചെയർമാൻ പ്രസാദ് വി പൊട്‌ലൂരി, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ എം ഐ മേത്തർ, കൊച്ചിൻ മേയർ ടോണി ചമ്മിണി, മുൻ രാജ്യാന്തര താരങ്ങളായ ഐ എം വിജയൻ, ജോപോൾ അഞ്ചേരി, തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

തൃശൂരിലെ പരിശീലനം തുടരുമെന്നും അടുത്തയാഴ്ച മുതൽ മുതൽ പരിശീലന മത്സരങ്ങൾക്കായി ടീം ഒരുങ്ങുകയാണെന്നും ഡേവിഡ് ജയിംസ് പരഞ്ഞു. ടീമിന്റെ ഔദ്യോഗിക ജേഴ്‌സി ഒക്ടോബർ ആദ്യവാരം പുറത്തിറങ്ങും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP