Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലയണൽ മെസി വിവാഹിതനാകുന്നു; കാമുകിയും രണ്ട് കുട്ടികളുടെ മാതാവുമായി ആന്റനെല്ലാ റോക്കുസോയുമായുള്ള വിവാഹം ജൂൺ 30ന് ഹോംടൗണായ റൊസാരിയോയിൽ; ബാഴ്‌സലോണയിൽ വെച്ച് അടിപൊളി ആഘോഷവും

ലയണൽ മെസി വിവാഹിതനാകുന്നു; കാമുകിയും രണ്ട് കുട്ടികളുടെ മാതാവുമായി ആന്റനെല്ലാ റോക്കുസോയുമായുള്ള വിവാഹം ജൂൺ 30ന് ഹോംടൗണായ റൊസാരിയോയിൽ; ബാഴ്‌സലോണയിൽ വെച്ച് അടിപൊളി ആഘോഷവും

ബ്യൂണിസ് അയേഴ്‌സ്: ലോകഫുട്ബോളിലെ രാജാവായ ലയണേൽ മെസ്സി വിവാഹം കഴിക്കാനൊരുങ്ങുന്നു. പത്ത് വർഷമായി ഒപ്പം താമസിക്കുന്ന കാമുകിയും നാലു വയസുകാരൻ മകൻ തിയോയുടെയും ഒരു വയസുകാരൻ മാറ്റിയോയുടെയും പെറ്റമ്മയുമായ ആന്റനെല്ലാ റോക്കുസോയെയാണ് ബാഴ്സിലോണയുടെ അർജന്റീനാതാരം വിവാഹം കഴിക്കുന്നത്. രണ്ടുപേരും ഈ വർഷം ജൂൺ 30ന് വിവാഹം കഴിക്കുമെന്നാണ് യൂറോപ്യൻ മാഗസിനായ ഹോളോ റിപ്പോർട്ട് ചെയ്യുന്നത്.

ലയണൽ മെസി ജനിച്ചു വളർന്ന അർജന്റീൻ നഗരമായ റൊസാറിയോയിൽ വച്ചായിരിക്കും വിവാഹം. ബാഴ്‌സലോണയിൽ വെച്ച് വിപുലമായ വിവാഹ സൽക്കാരവും നടക്കും. ബാല്യകാല സഖി കൂടിയായ റോക്കുസോയുമായുള്ള മെസ്സിയുടെ കുടുംബജീവിതം ഒരു ദശകം പിന്നിട്ടിരുന്നു. ഇതോടെയാണ് ഔപചാരിക വിവാഹത്തിലേക്ക് ഇവർ നീങ്ങുന്നത്. 2008 മുതൽ കാമുകിയായ റോക്കുസോയുമായി ഒരുമിച്ച് താമസിക്കുകയാണ് മെസി.

അർജന്റീനിയൻ മോഡൽ കൂടിയായ റോക്കുസോയും മെസിയും ചെറുപ്പകാലം മുതൽ പ്രണയികളാണ്. തമ്മിൽ കണ്ടുമുട്ടിയതും അടുത്തതുമെല്ലാം മെസിയുടെ കൂട്ടുകാരനും റുക്കോസോയുടെ ബന്ധുവുമായ ലൂകാസ് ഷാഗ്ളിയയിലൂടെയായിരുന്നു. അടുത്ത സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മെസി റോക്കുസോയെ സഹായിച്ചിരുന്നു. പിന്നീട് ഇവർ മെസിക്കൊപ്പം സ്പെയിനിലേക്ക് പോരുകയായിരുന്നു. 2010 ന് ശേഷം ഇരുവരും വേർപിരിയാത്ത ഇണക്കുരുവികളാണ്.

ജൂൺ 24 നാണ് മെസിയുടെ 30ാം ജന്മദിനം. ബാഴ്സിലോണയുടെ സീസൺ പൂർത്തിയാക്കിയ ശേഷം ജൂൺ 12 ന് താരം റൊസാരിയോയിൽ എത്തും. അവിടെ മുതൽ വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കും. ജൂൺ 30ന് റൊസാരിയോയിലെ കത്തീഡ്രലായ അവർ ലേഡി ഓഫ് റോസറിയിൽ ആയിരിക്കും വിവാഹ ചടങ്ങുകൾ എന്നാണ് അറിയുന്നത്. വിവാഹത്തിൽ അർജന്റീനയിലെയും ബാഴ്സിലോണയിലെയും സഹാതാരങ്ങളുടെ സാന്നിദ്ധ്യവും ഉണ്ടാകുമെനന്നും ഹോളോ റിപ്പോർട്ട് ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP