Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതാ, ഈ യുവാവാണു യഥാർഥ മാതൃക! പാരാലിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് സമ്മാനത്തുകയിൽ നിന്നു 30 ലക്ഷം രൂപ സർക്കാർ സ്‌കൂളിനു നൽകും; പഠിച്ച സ്‌കൂളിന്റെ സൗകര്യങ്ങൾ വർധിപ്പിക്കാൻ തുക ചെലവഴിക്കുമെന്നു മാരിയപ്പൻ

ഇതാ, ഈ യുവാവാണു യഥാർഥ മാതൃക! പാരാലിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് സമ്മാനത്തുകയിൽ നിന്നു 30 ലക്ഷം രൂപ സർക്കാർ സ്‌കൂളിനു നൽകും; പഠിച്ച സ്‌കൂളിന്റെ സൗകര്യങ്ങൾ വർധിപ്പിക്കാൻ തുക ചെലവഴിക്കുമെന്നു മാരിയപ്പൻ

ചെന്നൈ: പരാധീനതകളോടു പൊരുതി ലോകത്തിന്റെ നെറുകയിലെത്തിയ മാരിയപ്പൻ തങ്കവേലു താനൊരു കായികതാരം മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണെന്നു തെളിയിച്ചു. റിയോയിലെ പാരാലിമ്പിക്‌സ് വേദിയിൽ നിന്നു സ്വർണവുമായി മടങ്ങിയ മാരിയപ്പൻ പഠിച്ച സർക്കാർ സ്‌കൂളിനു 30 ലക്ഷം രൂപ നൽകും.

സ്വർണനേട്ടത്തിനു തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച രണ്ടു കോടി രൂപയിൽ നിന്നാണു 30 ലക്ഷം മാരിയപ്പൻ സേലം പെരിയവടഗംപട്ടി സർക്കാർ സ്‌കൂളിന് നൽകുന്നത്. സ്‌കൂളിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് മാരിയപ്പന്റെ ഈ സംഭാവന.

അംഗപരിമിതരുടെ ലോക കായികമേളയായ പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പിലാണ് മാരിയപ്പൻ സ്വർണം നേടിയത്. 1.89 മീറ്റർ ഉയരം താണ്ടിയാണ് മാരിയപ്പൻ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പൻ.

കുട്ടിക്കാലത്തുണ്ടായ ബസ്സപകടത്തിലാണ് തമിഴനാട് സേലം സ്വദേശിയായ മാരിയപ്പന് ഒരു കാൽ നഷ്ടപ്പെട്ടത്. 21-കാരനായ മാരിയപ്പന് അഞ്ചുവയസ്സുള്ളപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടുവന്ന ബസ്സിന്റെ ചക്രങ്ങൾക്കടിയിൽപ്പെട്ട് മാരിയപ്പന്റെ വലതുകാൽ തകർന്നു.

അമ്മയും മൂന്ന് സഹോദരങ്ങളുമാണ് മാരിയപ്പനുള്ളത്. പച്ചക്കറിവില്പനക്കാരിയായ അമ്മ സരോജം ഏറെ കഷ്ടപ്പെട്ടാണ് മാരിയപ്പനെയും മൂന്നുസഹോദരങ്ങളെയും വളർത്തിയത്. കാൽ ചികിത്സിച്ചുഭേദമാക്കാൻ മാരിയപ്പന്റെ അമ്മ മൂന്നുലക്ഷം രൂപ വായ്പയെടുത്തു. ഈ വായ്പ ഇനിയും അടച്ചുതീർന്നിട്ടില്ല.

അപകടംകാരണം മാരിയപ്പന്റെ വലതുകാലിലെ തള്ളവിരൽ വികലമായി. പക്ഷേ, ഈ വിരലിനെ ദൈവം എന്നാണ് മാരിയപ്പൻ വിളിക്കുന്നത്. ചാടുമ്പോൾ ഈ വിരലാണ് തനിക്ക് കൂടുതൽ ആക്കം തരുന്നതെന്ന് മാരിയപ്പൻ പറയുന്നു. സ്‌കൂളിലെ കായികാധ്യാപകനാണ് മാരിയപ്പനോട് ഹൈജമ്പിൽ ശ്രദ്ധിക്കാൻ പറഞ്ഞത്. ഈ വർഷം മാർച്ചിൽ ടുണീഷ്യയിലെ ചാമ്പ്യൻഷിപ്പിലാണ് മാരിയപ്പൻ റിയോ പാരാലിമ്പിക്‌സിലേക്കുള്ള യോഗ്യത നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP