Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാൻകുവറിൽ നിന്നും ഇന്ത്യക്ക് ഒരു 100 മീറ്റർ സ്വർണം; കാണികൾ ഒരുമിച്ച് കൈയടിച്ച് 100 വയസ്സുകാരിക്ക് ആദരവ് അർപ്പിച്ചു; ചെറുപ്പക്കാർ ഇന്ത്യയെ നാണിപ്പിക്കുമ്പോൾ ഈ അമ്മൂമ്മയെങ്കിലും ഉണ്ടല്ലോ മാനം കാക്കാൻ

വാൻകുവറിൽ നിന്നും ഇന്ത്യക്ക് ഒരു 100 മീറ്റർ സ്വർണം; കാണികൾ ഒരുമിച്ച് കൈയടിച്ച് 100 വയസ്സുകാരിക്ക് ആദരവ് അർപ്പിച്ചു; ചെറുപ്പക്കാർ ഇന്ത്യയെ നാണിപ്പിക്കുമ്പോൾ ഈ അമ്മൂമ്മയെങ്കിലും ഉണ്ടല്ലോ മാനം കാക്കാൻ

റിയോ ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയോടെ പോവുകയും വെറുംകൈയോടെ തിരിച്ചുവരികയും ചെയ്തവൻ മൻ കൗറിനെ കണ്ടുപഠിക്കുക. 100-ാം വയസ്സിലും ഇന്ത്യക്കുവേണ്ടി മെഡലുകൾ കൊയ്തുകൂട്ടുകയാണ് ഈ മുതുമുത്തശ്ശി. വാൻകുവറിൽ നടന്ന അമേരിക്കൻ മാസ്‌റ്റേഴ്‌സ് മീറ്റിൽ 100 മീറ്റർ സ്പ്രിന്റിലും ജാവലിനിലും ഷോട്ട്പുട്ടിലും മൻ കൗറാണ് സ്വർണമെഡൽ നേടിയത്.

കാണികളുടെ വിസ്മയത്തിന് പാത്രമായാണ് മൻ കൗർ സ്വർണത്തിലേക്ക് ഓടിക്കയറിയത്. ഉസൈൻ ബോൾട്ട് 10 സെക്കൻഡിൽത്താഴെ ഫിനിഷ് ചെയ്യുന്ന 100 മീറ്റർ ഓടിത്തീർക്കാൻ മൻ കൗറിന് ഒരുമിനിറ്റും 21 സെക്കൻഡും വേണ്ടിവന്നെങ്കിലും സ്വർണം അവർ കൈവിട്ടില്ല. മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം ചെന്ന അത്‌ലറ്റാണവർ. അവരുടെ വിഭാഗത്തിൽ മത്സരിക്കാൻ പോലും വേറെ എതിരാളികളുണ്ടായിരുന്നില്ല.

30 വയസ്സിനുമേൽ പ്രായമുള്ള ആർക്കും മ്ത്സരിക്കാവുന്ന മാസ്റ്റേഴ്‌സ് മീറ്റിൽ കൗർ അത്ഭുത താരമാണ്. ഓരോയിനത്തിലും ജയിക്കുമ്പോൾ കൂടുതൽ ഊർജം കൈവരിക്കുകയാണ് മൻ കൗറെന്ന് 78-കാരനായ മകൻ ഗുർദേവ് സിങ് പറയുന്നു. മെഡലുകൾ നേടുന്നതാണ് മൻ കൗറിനെ ആഹ്ലാദിപ്പിക്കുന്ന ഘടകം.

93-ാം വയസ്സിലാണ് മൻ കൗർ ട്രാക്കിലിറങ്ങിയത്. അതിന് പിന്നിൽ മകൻ ഗുർദേവിന്റെ പ്രോത്സാഹനമായിരുന്നു. കാൽമുട്ടിനോ ഹൃദയത്തിനോ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ മത്സരിക്കാൻ താൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ഗുർദേവ് പറഞ്ഞു. ഗുർദേവും ഗെയിംസിൽ മത്സരിക്കുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന മാസ്റ്റേഴ്‌സ് മീറ്റുകളിൽനിന്ന് 20-ലേറെ മെഡലുകൾ മൻ കൗർ നേടിയിട്ടുണ്ട്. ചണ്ഡീഗഢിലെ വീട്ടിലാണ് പരിശീലനം. എല്ലാ ദിവസവും അഞ്ചോ പത്തോ തവണ ഓടി പരിശീലിക്കാൻ ഇന്നും ഒരു കുഴപ്പവുമില്ലെന്നും ഗുർദേവ് പറഞ്ഞു. സമീപത്തുള്ള മറ്റ് പ്രായം ചെന്നവരെയും ട്രാക്കിലിറങ്ങാൻ അവർ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP