Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബുർഖ ധരിച്ചു കളിക്കാൻ പറ്റുമെങ്കിൽ കളിച്ചാൽ മതി; ഇല്ലെങ്കിൽ മര്യാദയ്ക്കു വീട്ടിലിരുന്നോളൂ': ടെന്നീസ് റാണി സാനിയ മിർസയുടെ വസ്ത്രധാരണത്തിന് എതിരെ വീണ്ടും പരാമർശം; ഓൺലൈൻ സദാചാരവാദികൾക്കു പിന്നാലെ വിവാദ പരാമർശം നടത്തിയതു മുംബൈ ഇമാം

'ബുർഖ ധരിച്ചു കളിക്കാൻ പറ്റുമെങ്കിൽ കളിച്ചാൽ മതി; ഇല്ലെങ്കിൽ മര്യാദയ്ക്കു വീട്ടിലിരുന്നോളൂ': ടെന്നീസ് റാണി സാനിയ മിർസയുടെ വസ്ത്രധാരണത്തിന് എതിരെ വീണ്ടും പരാമർശം; ഓൺലൈൻ സദാചാരവാദികൾക്കു പിന്നാലെ വിവാദ പരാമർശം നടത്തിയതു മുംബൈ ഇമാം

മുംബൈ: ടെന്നീസ് താരം സാനിയ മിർസയുടെ വസ്ത്രധാരണത്തിനെതിരെ വീണ്ടും പരാമർശം. മുംബൈ ഇമാം സാജിദ് റാഷിദാണ് ഇക്കുറി സാനിയയുടെ വസ്ത്രധാരണത്തിനെതിരായ പരാമർശവുമായി രംഗത്തെത്തിയത്.

സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ലെന്നും ഇസ്ലാമികമായി വസ്ത്രം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ കളി നിർത്തണമെന്നുമാണു സാജിദ് റാഷിദ് അഭിപ്രായപ്പെട്ടത്. ഇസ്ലാമിക വിരുദ്ധമായാണ് സാനിയ വസ്ത്രം ധരിക്കുന്നത്. അവർ ബുർഖ ധരിക്കണം. ബുർഖ ഒഴിവാക്കിയാലേ ടെന്നീസ് കളിക്കാൻ പറ്റൂ എന്നാണെങ്കിൽ സ്ത്രീകൾ അത്തരം കളിയിൽ നിന്നു വിട്ടുനിൽക്കണമെന്നും സാജിദ് പറഞ്ഞു.

ഫതഹ് കാ ഫത്വ എന്ന ടെലിവിഷൻ പരിപാടിയിലാണു വിവാദ പരാമർശം. 'സാനിയ മിർസയുടെ വസ്ത്രരീതി നിയമപരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് ലൈംഗികത ഉണർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിക വിരുദ്ധവുമാണ്'-റാഷിദ് പറഞ്ഞു. എല്ലാ മുസ്ലിം സ്ത്രീകളും ബുർഖ ധരിക്കണോ എന്ന വിഷയത്തിലായിരുന്നു സ്വകാര്യ ചാനലിലെ ചർച്ച.

സാനിയ മിർസയുടെ വസ്ത്രധാരണത്തിനെതിരെ മുമ്പും വിമർശനവുമായി മതാനുകൂലികൾ രംഗത്തെത്തിയിരുന്നു. ചിലർ ഉപദേശവും മറ്റു ചിലർ ഭീഷണിയുമാണ് മുഴക്കിയിരുന്നത്. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു നേരെ ഓൺലൈൻ സദാചാരവാദികൾ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു ടെന്നിസ് സുന്ദരി സാനിയ മിർസയ്ക്കു വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ മതമൗലികവാദികളുടെ അധിക്ഷേപം കേൾക്കേണ്ടി വന്നത്.

'ഇവിടത്തെ ജീവിതം താൽക്കാലികമാണ്. മരണത്തിനുശേഷമാണു യഥാർഥ ജീവിതം. അതു മറന്നു വസ്ത്രം ധരിക്കരുതെ'ന്നായിരുന്നു ഇവരുടെ ഉപദേശം. രണ്ടാഴ്ച മുമ്പ് ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനാണു മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണവുമായി മതമൗലിക വാദികൾ എത്തിയത്. ഷമിയുടെ ഭാര്യ ഹിജാബ് ധരിക്കാത്തതായിരുന്നു പ്രകോപനകാരണം. ഇതിനെ വെല്ലുവിളിച്ചു ഭാര്യയുടെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു ഷമി. ഇതിനു പിന്നാലെയാണ് ഉപദേശവും ഭീഷണിയുമായി മതമൗലിക വാദികൾ സാനിയക്കു പുറകെ എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP