Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിജയേട്ടൻ വിഐപി ലോഞ്ചിൽ ഇരുന്നു തന്നെ കളികാണും; എന്റെ തൊട്ടടുത്തിരുന്ന്': ഐ എം വിജയനു വിഐപി ടിക്കറ്റു നിഷേധിച്ച നടപടിയിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ബ്രാൻഡ് അംബാസഡർ നിവിൻ പോളി

'വിജയേട്ടൻ വിഐപി ലോഞ്ചിൽ ഇരുന്നു തന്നെ കളികാണും; എന്റെ തൊട്ടടുത്തിരുന്ന്': ഐ എം വിജയനു വിഐപി ടിക്കറ്റു നിഷേധിച്ച നടപടിയിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ബ്രാൻഡ് അംബാസഡർ നിവിൻ പോളി

കൊച്ചി: 'വിജയേട്ടൻ വിഐപി ലോഞ്ചിൽ ഇരുന്നു തന്നെ കളി കാണു'മെന്നു നടൻ നിവിൻ പോളി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയനു ഐഎസ്എൽ ഫൈനൽ കാണാൻ വിഐപി ടിക്കറ്റു നിഷേധിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ബ്രാൻഡ് അംബാസഡർ കൂടിയായ നിവിൻ പോളി.

എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഐ എം വിജയന് കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ ഫൈനൽ കാണാൻ അധികൃതർ നൽകിയതു ജനറൽ ടിക്കറ്റ് മാത്രമായിരുന്നു. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിജയൻ തന്നെ ഇക്കാര്യത്തിൽ പരാതി ഉന്നയിക്കുകയും ചെയ്തു.

എന്നാൽ, വിജയേട്ടൻ ഗാലറിയിൽ ഇരിക്കുമ്പോൾ വിഐപി ലോഞ്ചിലിരുന്നു കളി കാണാൻ കഴിയില്ലെന്നും എന്റെ തൊട്ടടുത്തിരുന്നു തന്നെ അദ്ദേഹം കളി കാണുമെന്നും നിവിൻ പോളി വ്യക്തമാക്കി. സിനിമാ താരം നിവിൻ പോളി ഉൾപ്പെടെ വിഐപി ഗാലറിയിൽ മത്സരം വീക്ഷിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോളിലെ മികച്ച പ്രതിഭകളിലൊരാളെ കേരളാ ഫുട്ബോൾ അസോസിയേഷൻ അവഹേളിച്ചെന്നായിരുന്നു പ്രചരണം. ഇതിനു പിന്നാലെയാണു നിവിൻ പോളി വിജയനൊപ്പം കളി കാണുമെന്നു വ്യക്തമാക്കിയത്. നിവിൻ പോളി തന്നെ വിളിച്ചതായും തനിക്കൊപ്പം വിഐപി ലോഞ്ചിൽ ഇരുന്ന് കളി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും വിജയൻ പറഞ്ഞു.

വാർത്ത കണ്ടതിന് ശേഷമാണ് നിവിൻ ഇക്കാര്യമറിഞ്ഞത്. വിജയേട്ടൻ ഗാലറിയിൽ ഇരിക്കുമ്പോൾ ഞങ്ങളെങ്ങനെ വിഐപി ലോഞ്ചിൽ ഇരുന്ന് കളി കാണുമെന്ന് നിവിൻ ചോദിച്ചു, ഒപ്പമിരുന്ന് കളി കാണാൻ ക്ഷണിച്ചു, നിവിന്റെ ക്ഷണം സ്വീകരിച്ച് മത്സരം കാണാൻ ഞാനുമുണ്ടാകും, സ്റ്റേഡിയത്തിലേക്ക് പോകും, നിവിന്റെ തൊട്ടടുത്തിരുന്ന് ഫൈനൽ കാണുമെന്നും വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP