Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളം നൽകിയില്ലെന്ന പരാതിയെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ ഒപി ജെയ്ഷയെ പന്നിപ്പനിയും പിടിപെട്ടു; റിയോയിൽ നിന്നെത്തിയ ജെയ്ഷയ്ക്ക് എച്ച്1എൻ1 ബാധിച്ചെന്ന് സ്ഥിരീകരിച്ചു

വെള്ളം നൽകിയില്ലെന്ന പരാതിയെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ ഒപി ജെയ്ഷയെ പന്നിപ്പനിയും പിടിപെട്ടു; റിയോയിൽ നിന്നെത്തിയ ജെയ്ഷയ്ക്ക് എച്ച്1എൻ1 ബാധിച്ചെന്ന് സ്ഥിരീകരിച്ചു

ബംഗളൂരു: മലയാളി അത്‌ലറ്റ് ഒ.പി. ജെയ്ഷക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. രക്ത സാംപിൾ പരിശോധനയിലാണ് എച്ച് 1 എൻ 1 വൈറസ് കണ്ടെത്തിയത്. ബഗളൂരുവിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണിപ്പോൾ ജെയ്ഷ. റിയോയിൽ ജെയ്ഷയുടെ സഹവാസി ആയിരുന്ന സുധാ സിംഗിന് നേരത്തെ എച്ച് 1 എൻ 1 സ്ഥിരീകരിച്ചിരുന്നു.

റിയോ ഒളിമ്പിക്‌സിന് ശേഷം ബ്രസീലിൽ നിന്ന് ശരീരവേദനയുമായി എത്തിയ സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എൻ 1 ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സുധയോടപ്പം റിയോയിൽ മുറി പങ്കിട്ട മലയാളി താരം ജെയ്ഷ, കവിതാ റൗത്ത് എന്നിവരിലും പരിശോധന നടത്തി. ഇതിൽ ജെയ്ഷയിലും രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു.

റിയോയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ടീം അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജെയ്ഷ രംഗത്തെത്തിയിരുന്നു. മത്സരത്തിനിടെ കുടിക്കാൻ വെള്ളം എത്തിക്കാൻ ടീം അധികൃതർ തയ്യാറായില്ലെന്നാണ് ജെയ്ഷ വെളിപ്പെടുത്തിയിരുന്നത്. മത്സരം പൂർത്തിയാക്കിയ ഉടനെ തളർന്ന് വീണ ജെയ്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജെയ്ഷയുടെ ആരോപണം അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

എച്ച്1.എൻ1 വൈറസാണ് പന്നിപ്പനിക്ക് കാരണമാകുന്നത്. ബംഗളുരുവിലെ വൈറോളജി ഇൻസ്റ്റിയുട്ടിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒളിംപിക്‌സിന് മുമ്പ് ബ്രസീലിൽ സിക വൈറസ് ഭീഷണി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP