Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമ താരങ്ങളെ തോൽപ്പിക്കുന്ന ആകർഷകത്വത്തോടെ പി.വി. സിന്ധുവിന്റെ ഫോട്ടോ ഷൂട്ട്; പൊക്കക്കാരിയുടെ ചിത്രങ്ങളുമായി ഇറങ്ങിയ മാസിക വിറ്റു പോകുന്നത് ചൂടപ്പം പോലെ

സിനിമ താരങ്ങളെ തോൽപ്പിക്കുന്ന ആകർഷകത്വത്തോടെ പി.വി. സിന്ധുവിന്റെ ഫോട്ടോ ഷൂട്ട്; പൊക്കക്കാരിയുടെ ചിത്രങ്ങളുമായി ഇറങ്ങിയ മാസിക വിറ്റു പോകുന്നത് ചൂടപ്പം പോലെ

ഹൈദരാബാദ്: സ്‌പോർട്‌സും സൗന്ദര്യവും ഒരു പോലെ ഒത്തുകിട്ടാൻ പ്രയാസമാണെന്നായിരുന്നു ഒരു കാലത്ത് ആളുകളുടെ പൊതുവേയുള്ള ധാരണ. എന്നാൽ സാനിയ മിർസ മുതൽ വീരട് കോലി വരെയുള്ളവർ കായികവും സൗന്ദര്യവും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കുമെന്നതിനിനുള്ള തെളിവാണ്. കോർട്ടിൽ തിളങ്ങുന്ന സാനിയയും ക്രിക്കറ്റ് മൈതാനത്ത് തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന കോലിയും ബോളിബുഡ് താരങ്ങളെയും വെസ്സുന്ന സൗന്ദര്യത്തിന് ഉടമകളാണ്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ സൗന്ദര്യതകാര്യത്തിൽ ഒരല്പം പുറകിലാണെന്ന വാദം പൊളിച്ചടുക്കുന്നവരുടെ നിരയിലെ അവസാനത്തെ താരമാവുകയാണ് ഒളിമ്പിക്‌സ് വെള്ളിമെഡലിസ്റ്റ് പി.വി. സിന്ധു.

 ജസ്റ്റ് ഫോർ വുമൺ എന്ന വനിതാ മാഗസിനു വേണ്ടി ചെയ്ത കവർ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപെടെ ചർച്ചാ വിഷയം. സിന്ധു സിനിമാ താരങ്ങളെക്കാൾ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. കണ്ടാൽ ഫാഷൻ മോഡലിനെയും വെല്ലുനന്ന സ്‌ക്രീൻ പ്രസൻസാണ് താരത്തിന് എന്നു വാദിച്ചവരും ചില്ലറയല്ല.

കവർ ഫോട്ടോയിൽ സിന്ധു എത്തുന്നത് ഗ്രേ നിറത്തിലുള്ള വസ്ത്രവും അതിന് ചേർന്നതും ഓവർ ആക്കാതെയുമുള്ള മേക്കപ്പും ആരേയും ആകർഷിക്കുന്നതാണ്. മുഖത്തിനും വസ്ത്ര രീതീയ്ക്കും അനുയോജ്യമായ അലങ്കാരമാണ് എന്നതാണ് പ്രത്യേകത. നേവി ബ്ലു നിറത്തിലുള്ളതും റെഡ് വെൽവെറ്റ് നിറത്തിലുള്ള ഗൗണിലും സിന്ധു എത്തിയപ്പോൾ ബോളിബുഡ് സുന്ദരിയെപ്പോലെയുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

കവർ ഫോട്ടോ ഷൂട്ടിനിടയിൽ എടുത്ത വീഡിയോയിൽ ഒളിമ്പിക്‌സ് ദിനങ്ങളെക്കുറിച്ചും സിന്ധു പറയുന്നുണ്ട്. മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനവും അതിന് എല്ലാ പിന്തുണയും നൽകി കൂടെ നിന്ന മാതാപിതാക്കൾ കോച്ച് എന്നിവർക്ക് നന്ദി രേഖപ്പെടുത്താനും സിന്ധുമറക്കുന്നില്ല. ...

എന്തായാലും കവർ ഫോട്ടോയായി ഗ്ലാമർ താരത്തെയും വെല്ലുന്ന സിന്ധുവിന്റെ ഫോട്ടോകൾ അച്ചടിച്ചു വന്നതോടെ മാഗസിൻ വിറ്റു പോകുന്നത് ചൂടപ്പം പോലെയാണെന്നാണ് സംസാരം. ഇതിനോടകം തന്നെ മാഗസിന്റെ കൂടുതൽ കോപ്പികൾ അച്ചടിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP