Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ അക്കാദമി തുടങ്ങാൻ പി ഗോപീചന്ദിന് മോഹം; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി; മറ്റുസംസ്ഥാനങ്ങൾ കൊതിച്ചിരുന്നത് മലയാളിയെ തേടി വന്നു

കേരളത്തിൽ അക്കാദമി തുടങ്ങാൻ പി ഗോപീചന്ദിന് മോഹം; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി; മറ്റുസംസ്ഥാനങ്ങൾ കൊതിച്ചിരുന്നത് മലയാളിയെ തേടി വന്നു

തിരുവനന്തപുരം: സൈന നെഹ്‌വാൾ, പി വി സിന്ധു, പി കശ്യപ് എന്നിവരുടെ നിരയിലേക്ക് അടുത്തതായി ഉയർന്നുവരുന്നത് ഒരു മലയാളി ബാഡ്മിന്റൺ താരത്തിന്റെ പേര് ആയിരിക്കുമെന്നു പറയുമ്പോൾ പെട്ടെന്ന് വിശ്വസിക്കാൻ തോന്നില്ല. കാരണം ആദ്യം പറഞ്ഞ മൂന്നുപേരും പുല്ലേല ഗോപിചന്ദ് എന്ന ദ്രോണാചാര്യരുടെ ശിഷ്യരാണ്. അവർക്കിടയിലേക്ക് ഒരു മലയാളിയുടെ പേര് എങ്ങനെ വരാനാണ് എന്നാകും എല്ലാരുടേയും ചിന്ത.

അതിന് ഉത്തരമാകുകയാണ്. ഇന്ത്യയിലെ എക്കാലത്തേയും മികച്ച ബാഡ്മിന്റൺ പരിശീലകനും ഇന്ത്യയുടെ എക്കാലത്തേയും മികച്ച പുരുഷ ബാഡ്മിന്റൺ താരങ്ങളിൽ ഒരാളുമായ പി ഗോപീചന്ദ് കേരളത്തിൽ ബാഡ്മിന്റൺ അക്കാദമി തുടങ്ങുന്നു. അതിശയോക്തി ഒട്ടുംവേണ്ട, ഗോപീചന്ദ് തന്നെയാാണ് ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

റിയോ ഒളിമ്പിക്‌സിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ പി വി സിന്ധു, സാക്ഷി മാലിക് എന്നിവർക്കും ഇവരുടെ പരിശീലകരായ പി ഗോപീചന്ദിനും മൻദീപിനും ഇന്നലെ തലസ്ഥാന നഗരിയിൽ സ്വീകരണം ഒരുക്കിയിരുന്നു. മുക്കാടൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരുക്കിയ സ്വീകരണത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നു. പരിപാടിയുടെ മുഖ്യസ്‌പോൺസർമാരിലൊരാൾ വിജിലൻസ് കേസിലെ പ്രതിയാണെന്ന ഇന്റലിജന്റ്‌സ് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്.

തുടർന്ന് മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെത്തി നേരിട്ടുകാണാൻ ഗോപീചന്ദും പി വി സിന്ധുവും അനുവാദം ചോദിക്കുകയായിരുന്നു. തന്റെ തിരക്കുകൾ മാറ്റിവച്ച് ഒരു മണിക്കൂറോളം മുഖ്യമന്ത്രി ഇരുവർക്കുമൊപ്പം ചെലവഴിച്ചു. ചായ കുടിച്ച് പിരിയാൻ നേരത്താണ് ഗോപീചന്ദ് തന്റെ ആഗ്രഹം മുഖ്യമന്ത്രിയോട് തുറന്നുപറഞ്ഞത്.

ഹൈദരാബാദിൽ പ്രവർത്തിക്കുന്നു ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമി കേരളത്തിലും തുടങ്ങാൻ താൽപര്യമുണ്ടെന്ന് ഗോപീചന്ദ് പിണറായി വിജയനോട് തുറന്നു പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉറപ്പുതരുന്നതായി മുഖ്യമന്ത്രിയും അറിയിച്ചതോടെ കേരളത്തിന്റെ കായികമേഖലയ്ക്ക് പുതിയൊരു പ്രതീക്ഷ തെളിഞ്ഞിരിക്കുകയാണ്.

പ്രകാശ് പദുകോണിനുശേഷം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ഇന്ത്യൻ താരമാണ് ഗോപിചന്ദ്. അതേവർഷംതന്നെ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. പരിക്കുമൂലം കായികരംഗത്തുനിന്ന് പി•ാറിയ അദ്ദേഹം സ്വന്തം അക്കാദമിയിലൂടെ ഇന്ത്യക്ക് മികച്ച കളിക്കാരെ സംഭാവന ചെയ്തു. രാജ്യത്തെ മികച്ച ബാഡ്മിന്റൺ പരിശീലകനായ അദ്ദേഹത്തിന് ദ്രോണാചാര്യപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിയെക്കാണാൻ ഗോപീചന്ദിനൊപ്പം, ബാഡ്മിന്റൺ താരം പി വി സിന്ധു, സിന്ധുവിന്റെ അച്ഛൻ അർജുന അവാർഡ് ജേതാവും മുൻ വോളിബോൾ താരവുമായ പി വി രമണ, അമ്മയും മുൻ വോളീബോൾ താരവുമായ പി വിജയ എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP