Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിന്റുവിനെ തോൽപിച്ച 'പുരുഷ' അത്‌ലറ്റിന് ദക്ഷിണാഫ്രിക്കയിൽ വൻ സ്വീകരണം; 'ഭാര്യയ്ക്ക്' സ്വർണം കൈമാറി യുവതിയുടെ പ്രകടനം

ടിന്റുവിനെ തോൽപിച്ച 'പുരുഷ' അത്‌ലറ്റിന് ദക്ഷിണാഫ്രിക്കയിൽ വൻ സ്വീകരണം; 'ഭാര്യയ്ക്ക്' സ്വർണം കൈമാറി യുവതിയുടെ പ്രകടനം

800 മീറ്ററിൽ സ്വർണം നേടിയ വിവാദ അത്‌ലറ്റ് കാസ്റ്റർ സെമന്യക്ക് ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വൻ സ്വീകരണം. ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലായുള്ളവർ സ്ത്രീകൾക്കൊപ്പം മത്സരിക്കുന്നത് ശരിയോ എന്ന ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് വനിതകളുടെ 800 മീറ്ററിൽ സെമന്യ ഒളിമ്പിക് സ്വർണം നേടിയത്.

ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയ സെമന്യയ്ക്ക് വീരോചിത വരവേൽപാണ് ലഭിച്ചത്. ആഘോഷങ്ങൾക്കിടെ തന്റെ സ്വർണമെഡൽ ഭാര്യയ്ക്ക് സെമന്യ കൈമാറി. സെമന്യയുമായി ബന്ധപ്പെട്ട ലിംഗവിവാദമൊന്നും ആരാധകരെ തെല്ലും ബാധിച്ചിട്ടില്ല. അവർ ഒളിമ്പിക് ജേതാവിനെ സാഘോഷം എതിരേറ്റു.

ജോഹന്നാസ്ബർഗ് വിമാനത്താവളത്തിൽ സെമന്യയെ സ്വീകരിക്കാൻ ഭാര്യ വയലറ്റ് റേസബോയയും എത്തിയിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പുറമെ നിരവധി ആരാധകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകാൻ താൻ വരുമെന്ന് സെമന്യ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ശരീരത്തിൽ പുരുഷഹോർമോണിന്റെ അളവ് കൂടുന്ന ഹൈപ്പർആൻഡ്രോജെനിസം എന്ന അവസ്ഥയാണ് സെമന്യയുടേത്. ഇത് മത്സരത്തിൽ സെമന്യയ്ക്ക് ഗുണകരമായി മാറുന്നുവെന്നാണ് ആരോപണം. ഒരുഘട്ടത്തിൽ ലിംഗപരിശോധനയ്ക്ക് വിധേയയായ സെമന്യയെ മത്സരങ്ങളിൽനിന്ന് വിലക്കുക പോലും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സെമന്യയ്ക്ക് മത്സരിക്കാൻ അനുമതി ലഭിച്ചു.

സെമന്യയുമായി മത്സരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒപ്പം മത്സരിക്കുന്ന വനിതാ താരങ്ങൾ പരാതിപ്പെട്ടിരുന്നു. ഗർഭപാത്രവും ആർത്തവവുമില്ലാത്തവർക്കൊപ്പമാണ് തങ്ങൾക്ക് മത്സരിക്കേണ്ടതെന്ന് 800 മീറ്ററിൽ മത്സരിച്ച മലയാളി താരം ടിന്റു ലൂക്ക അഭിപ്രായപ്പെട്ടിരുന്നു. സെമന്യയ്ക്ക് ഗർഭപാത്രമോ അണ്ഠാശയമോ ഇല്ല.

800 മീറ്ററിൽ സ്വർണം നേടിയ സെമന്യ മാത്രമല്ല ടെസ്റ്റസ്‌റ്റെറോൺ അളവിനെച്ചൊല്ലി വിവാദത്തിലുള്ളത്. വെള്ളി നേടിയ ഫ്രാൻസിൻസി നിയോൺസാബയും വെങ്കലം നേടിയ മാർഗരറ്റ് വാംബൂയിയും ഇതേ പ്രശ്‌നം നേരിടുന്നവരാണ്. ടെസ്റ്റസ്റ്റെറോൺ കൂടുതലുള്ളവർക്ക് സ്ത്രീകൾക്കൊപ്പം മത്സരിക്കാൻ വിലക്കുണ്ടായിരുന്നെങ്കിലും സമാന പ്രശ്‌നം നേരിടുന്ന ഇന്ത്യൻ താരം ദ്യുതി ചന്ദ് ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.

ഒടുവിൽ കായിക തർക്ക പരിഹാര കോടതി ദ്യുതിക്ക് അനുകൂലമായി വിധിച്ചു. രണ്ടുവർഷത്തേയ്ക്ക് ഇത്തരം അവസ്ഥയുള്ളവർക്ക് മത്സരിക്കാമെന്നായിരുന്നു വിധി. ഇതനുസരിച്ചാണ് മരുന്നുകൾ ഉപയോഗിച്ച് ഹോർമോൺ ലെവൽ താഴ്‌ത്താതെ മത്സരിക്കാൻ സെമന്യക്ക്ക് അവസരമൊരുങ്ങിയത്. ദ്യുതിയും റിയോയിൽ 100 മീറ്ററിൽ മത്സരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP