Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെന്നീസിലെ ആർക്കും തോൽപ്പിക്കാനാവാത്ത ഇതിഹാസ താരത്തിന്റെ മനസ്സ് കീഴടക്കിയത് റെഡിറ്റിന്റെ ഉടമ; റെഡിറ്റിൽ കവിത എഴുതി ഇഷ്ടം തുറന്ന് പറഞ്ഞ് രഹസ്യം വെളിപ്പെടുത്തി സെറീന വില്ല്യംസ്

ടെന്നീസിലെ ആർക്കും തോൽപ്പിക്കാനാവാത്ത ഇതിഹാസ താരത്തിന്റെ മനസ്സ് കീഴടക്കിയത് റെഡിറ്റിന്റെ ഉടമ; റെഡിറ്റിൽ കവിത എഴുതി ഇഷ്ടം തുറന്ന് പറഞ്ഞ് രഹസ്യം വെളിപ്പെടുത്തി സെറീന വില്ല്യംസ്

ന്യൂയോർക്ക്: ഗ്രാൻഡ് സ്ലാം മത്സര വിജയങ്ങളിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ ടെന്നീസ് ഇതിഹാസമാണ് സെറീന വില്ല്യംസ്. റോജർ ഫെഡററിന്റെ പേരിലുള്ള റിക്കാർഡ് മറികടന്നാണ് സെറീന ചരിത്രം കുറിച്ചത്. ഓസ്ട്രേലിയൻ ഓപ്പൺ ആറു തവണയും (2003, 2005, 2007, 2009, 2010, 2015) ഫ്രഞ്ച് ഓപ്പൺ മൂന്നു പ്രാവശ്യവും (2002, 2013, 2015) വിംബിൾഡൺ ഏഴ് തവണയും (2002, 2003, 2009, 2010, 2012, 2015, 2016) യുഎസ് ഓപ്പൺ ആറ് പ്രാവശ്യവും (1999, 2002, 2008, 2012, 2013, 2014) സെറീന സ്വന്തമാക്കിയിട്ടുണ്ട്. ആർക്കും പിടികൊടുക്കാത്ത ടെന്നീസ് കരുത്ത്. എന്നാൽ സെറീനയും പ്രണയത്തിലേക്ക് വീഴുകയാണ്.

ഒടുവിൽ സെറീന വില്യംസ് പ്രണയരഹസ്യം പുറത്തുവിട്ടു. സോഷ്യൻ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിന്റെ സഹ സ്ഥാപകൻ അലക്‌സിസ് ഒഹാനിയന് ഒപ്പം ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചായി സെറീന അറിയിച്ചു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചത്. എന്നാൽ വിവാഹം എന്നു നടത്തുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒഹിനിയന്റെ വക്താവ് വാർത്ത സ്ഥിരീകരിച്ചു.

റെഡിറ്റിൽ പ്രണയാഭ്യർഥനകളെ സംബന്ധിക്കുന്ന കഥകൾ പങ്കുവെയ്ക്കുന്ന ഫോറത്തിലാണ് ഒന്നിച്ചുജീവിക്കാൻ പോകുന്ന കാര്യം സെറീന പുറംലോകത്തെ അറിയിച്ചത്. ഒഹാനിയൻ പ്രണയാഭ്യർഥന നടത്തിയത് അടക്കമുള്ള സംഭവങ്ങൾ കവിതയുടെ രൂപത്തിലാണ് താരം അവതരിപ്പിച്ചത്. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു.

സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിക്കാതെ ഇക്കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്റർടെയിന്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സോഷ്യൻ മീഡിയയാണ് റെഡിറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP