Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പാനിഷ് ഫുട്‌ബോൾ ലീഗ്; സൂപ്പർ താരം നെയ്മറുടെ കരുത്തിൽ ബാഴ്‌സയ്ക്ക് തകർപ്പൻ ജയം

സ്പാനിഷ് ഫുട്‌ബോൾ ലീഗ്; സൂപ്പർ താരം നെയ്മറുടെ കരുത്തിൽ ബാഴ്‌സയ്ക്ക് തകർപ്പൻ ജയം

സ്പാനിഷ് ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ബ്രസീലിന്റെ സ്‌ട്രൈ്കർ നെയ്മർ നേടിയ ഇരട്ടഗോളാണ് ബാഴ്‌സലോണയ്ക്ക് തുണയായത്. പകരക്കാരനായെത്തി ഇരട്ടഗോൾ നേടിയ സൂപ്പർ താരം നെയ്മറുടെ മികവിൽ ആണ് ബാഴ്‌സലോണ അത്‌ലറ്റിക്കോ ബിൽബാവോയെ തകർത്തത്. ഇതോടെ സ്വന്തം തട്ടകത്തിൽ അത്‌ലറ്റികോ ബിൽബാവോയോട് തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനും ബാഴ്‌സയ്ക്കായി.

ആദ്യമായി കാറ്റലോണിയൻ ജഴ്‌സി ധരിച്ച് ആണ് ബാഴ്‌സലോണിയൻ താരങ്ങൾ ഇന്നലെ കളിക്കളത്തിൽ ഇറങ്ങിയത്. പുതിയ വേഷത്തിലിറങ്ങിയ ബാഴ്‌സയ്ക്കുവേണ്ടി 79, 84 മിനിറ്റുകളിലായിരുന്നു നെയ്മറുടെ തകർപ്പൻ ഗോളുകൾ. സീസണിലെ നെയ്മറുടെ ആദ്യ ഗോളായിരുന്നു 79-ാം മിനിറ്റിൽ നേടിയത്. യുവതാരം മുനീർ എൽ ഹദാദിയായിരുന്നു ഈ മത്സരത്തിലും ആദ്യ ഇലവനിൽ ഉൾപ്പെട്ടത്. ഹദാദിക്കു പകരം 62-ാം മിനിറ്റിൽ നെയ്മർ കളത്തിലെത്തി. ചാമ്പ്യൻസ് ലീഗിനു മുന്നോടിയായി നേടിയ ഈ വിജയം ബാഴ്‌സയ്ക്ക് ആത്മവിശ്വാസമേകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP