Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കായിക താരങ്ങൾക്ക് മഞ്ഞപ്പിത്തം; കൊല്ലം സ്പോർട്സ് ഹോസ്റ്റൽ അടച്ചുപൂട്ടി

കൊല്ലം: കായികതാരങ്ങൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് സ്പോർട്സ് കൗൺസിലിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഹോസ്റ്റൽ അടച്ചുപൂട്ടി. ഹോസ്റ്റലിലെ 12 കായികതാരങ്ങൾക്കാണ് മഞ്ഞപ്പിത്തം പിടിച്ചത്.

സമീപത്ത് കൊല്ലം കോർപ്പറേഷൻ നടത്തുന്ന അശാസ്ത്രീയ മാലിന്യനിക്ഷേപവും ഹോസ്റ്റലിന്റെ അന്തരീക്ഷവുമാണ് രോഗം പടരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് ഹോസ്റ്റൽ അടച്ചുപൂട്ടി.

സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഗേൾസ് ഹോസ്റ്റലിലാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്. 59 പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരിൽ 12 കായികതാരങ്ങൾക്കാണ് രോഗം പിടിപെട്ടത്. ഈ മാസം പതിനാലിന് നാലു കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു്. ഇതേത്തുടർന്ന് ഹോസ്റ്റലിലെ മറ്റ് കുട്ടികളുടെ രക്ത പരിശോധന നടത്തുകയും എട്ട് കുട്ടികൾക്കു കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി ഹോസ്റ്റൽ അടച്ചിടാൻ നിർദ്ദേശം നൽകുകയായിരുന്നു. ഹോസ്റ്റലിനു സമീപത്തായി കൊല്ലം കോർപ്പറേഷൻ നടത്തുന്ന അശാസ്ത്രീയ മാലിന്യ നിക്ഷേപമാണ് മഞ്ഞപ്പിത്തം പിടിപെടാൻ കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിന് സമീപത്ത് സ്ഥിതിചെയ്യുന്ന കിണറ്റിലെ വെള്ളത്തിന്റെ ഉപയോഗവും രോഗകാരണമായി കണക്കാക്കുന്നു.

ഗേൾസ് ഹോസ്റ്റൽ കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് നികത്തുകയാണ് കോർപ്പറേഷൻ ചെയ്യുന്നത്. ഹോസ്റ്റലിലെ കിണറും പരിസരവും വൃത്തിഹീനമാണ്. പരമാവധി നാൽപത് കുട്ടികളെയാണ് ഹോസ്റ്റലിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ അതിലേറെപ്പേരെ കുത്തിനിറച്ചാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.

ഏഴാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള കുട്ടികളാണ് ഇവിടെയുള്ളത്. വിവിധയിനങ്ങളിലെ ദേശീയ താരങ്ങളും ഇവിടുത്തെ അന്തേവാസികളാണ്. മഞ്ഞപ്പിത്തം ബാധിച്ചതോടെ ഈയാഴ്ച നടക്കുന്ന ജില്ലാ അത്‌ലറ്റിക് മീറ്റ് ഇവിടുത്തെ കുട്ടികൾക്ക് നഷ്ടമായേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP