Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സജീദ് അജ്മലിന്റെ ഗതിയാകുമോ സുനിൽ നരേനും? വിൻഡിസ് താരത്തിന്റെ ബൗളിങ് ആക്ഷൻ സംശയത്തിന്റെ നിഴലിൽ

സജീദ് അജ്മലിന്റെ ഗതിയാകുമോ സുനിൽ നരേനും? വിൻഡിസ് താരത്തിന്റെ ബൗളിങ് ആക്ഷൻ സംശയത്തിന്റെ നിഴലിൽ

ഹൈദരബാദ്: ബൗളിങ് ആക്ഷൻ ശരിയല്ലെന്ന പേരിൽ പാക്കിസ്ഥാൻ സ്പിൻ ബൗളർ സജീദ് അജ്മലിനെ ഐസിസി വിലക്കേർപ്പെടുത്തിയിരുന്നു. അജ്മലിന്റെ ഗതി വരുമോ തനിക്കുമെന്ന ആശങ്കയിലാണ് വിൻഡീസ് ബൗളർ സുനിൽ നരേൻ. സുനിൽ നരേന്റെ ബൗളിങ് ആക്ഷൻ ശരിയല്ലെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഡോൾഫിൻസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് നരേന്റെ ബൗളിങ്ങിൽ അമ്പയർമാർ സംശയം പ്രകടിപ്പിച്ചത്.

കളി നിയന്ത്രിച്ച മൂന്ന് അമ്പയർമാരും നരേന്റെ ബൗളിങ്ങ് ആക്ഷൻ സംശയകരമാണ് റിപ്പോർട്ട് ചെയ്യുകയായിരുന്നു. അടുത്ത ദിവസം ബി.സി.സി.ഐയുടെ ബൗളിങ് ആക്ഷൻ കമ്മിറ്റിക്ക് മുമ്പാകെ നരേൻ ഹാജരാകേണ്ടിവരും. നിരീക്ഷണത്തിലായിരിക്കുമെങ്കിലും നരേന് തത്കാലം ബൗൾ തടസ്സമില്ല.

ഒരു തവണ കൂടി അമ്പയർമാർ ആക്ഷനിൽ സംശയം പ്രകടിപ്പിച്ചാൽ ടൂർണമെന്റിൽ ബൗൾ ചെയ്യുന്നതിന് വിലക്ക് വരും. നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത നരേന്റെ പ്രകടനമാണ് തിങ്കളാഴ്ച കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായത്. ചാമ്പ്യൻസ് ലീഗിനിടെ ബൗളിങ് ആക്ഷന്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ താരമാണ് നരേൻ. മൊഹമ്മദ് ഹഫീസ്, അഡ്‌നൻ റസൂൽ, പ്രനേലാൻ സുബ്രായൻ എന്നിവർക്കെതിരെയും അമ്പയർമാർ സംശയം രേഖപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP