Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിമുഖത്തിനെത്തിയ ചാനൽ റിപ്പോർട്ടറെ ബലമായി ചുംബിച്ച് ഫ്രഞ്ച് ടെന്നീസ് താരം; കഴുത്തിലും തലയിലും ഉമ്മവയ്ക്കുന്നതു തടയാനുള്ള മാധ്യമപ്രവർത്തകയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ ചിരിച്ചു കയ്യടിച്ച് കമന്റേറ്റർമാർ; മാക്‌സിം ഹാമുവിനെ ഫ്രഞ്ച് ഓപ്പണിൽനിന്നു പുറത്താക്കി

അഭിമുഖത്തിനെത്തിയ ചാനൽ റിപ്പോർട്ടറെ ബലമായി ചുംബിച്ച് ഫ്രഞ്ച് ടെന്നീസ് താരം; കഴുത്തിലും തലയിലും ഉമ്മവയ്ക്കുന്നതു തടയാനുള്ള മാധ്യമപ്രവർത്തകയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ ചിരിച്ചു കയ്യടിച്ച് കമന്റേറ്റർമാർ; മാക്‌സിം ഹാമുവിനെ ഫ്രഞ്ച് ഓപ്പണിൽനിന്നു പുറത്താക്കി

പാരിസ്: തത്സമയ അഭിമുഖത്തിനെത്തിയ യുറോസ്പോർട്സ് ചാനൽ അവതാരകയെ ചുംബിക്കാൻ ശ്രമിച്ച ഫ്രഞ്ച് ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിൽ നിന്ന് പുറത്താക്കി. ഫ്രഞ്ച് താരം മാക്സിം ഹാമുവിനെയാണ് അധികൃതർ പുറത്താക്കിയത്.

അഭിമുഖത്തിനെത്തിയ അവതാരക മാലി തോമസിനെ ഹാമു വലിച്ചടുപ്പിച്ചതിന് ശേഷം ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. മാലി തോമസിന്റെ തോളിൽ കൈയിട്ട് തലയിലും കഴുത്തിലും 21കാരനായ മാക്‌സിം ചുംബിക്കുകയായിരുന്നു. അതിനിടയിൽ മാലി തോമസ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ചുംബനം തടയാനായില്ല. അതേസമയം ചുംബനം കണ്ട് സ്റ്റുഡിയോയിലുള്ള കമന്റേറ്റർമാർ ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

താരത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ അവതാരക പ്രതിഷേധിക്കുന്നതും തത്സമയം പ്രേക്ഷകർ കണ്ടു. താരത്തിന്റെ മോശം പെരുമാറ്റം തത്സമല്ലായിരുന്നെങ്കിൽ ഹാമുവിനെ ഞാൻ ഇടിക്കുമായിരുന്നു എന്ന് അവതാരക മാലി തോമസ് പിന്നീട് പ്രതികരിച്ചു.

ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പാബ്ലൊ ക്യുവാസിനോട് മാക്സിമെ പരാജയപ്പെട്ടിരുന്നു. ലോക 287ാം റാങ്ക് താരമായ ഹാമു ഫ്രഞ്ച് ഓപ്പണിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. മോശം പെരുമാറ്റത്തെ തുടർന്ന് താരത്തിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. വിലക്ക് ഒഴിവാക്കിയാൽ മാത്രമേ ഹാമുവിന് തുടർന്നും ഫ്രഞ്ച് ഓപ്പണിൽ കളിക്കാൻ കഴിയുകയുള്ളു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP