Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻഭാഗം പ്രദർശിപ്പിക്കാൻ മത്സരിച്ച് ബോൾട്ടിന് മുമ്പിൽ പെൺകുട്ടികളുടെ നിര; മൂന്ന് പേർക്ക് ഒളിമ്പിക്ക് മെഡൽ നൽകി മാർക്കിട്ട് ട്രാക്കിലെ രാജാവ്

മുൻഭാഗം പ്രദർശിപ്പിക്കാൻ മത്സരിച്ച് ബോൾട്ടിന് മുമ്പിൽ പെൺകുട്ടികളുടെ നിര; മൂന്ന് പേർക്ക് ഒളിമ്പിക്ക് മെഡൽ നൽകി മാർക്കിട്ട് ട്രാക്കിലെ രാജാവ്

റിയോയിലെ ഒളിമ്പിക്സിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച ട്രാക്കിലെ രാജാവായ ഉസൈൻ ബോൾട്ട് ലണ്ടനിലെ ഹോട്ടൽ മുറിയിൽ തന്റേത് മാത്രമായ ഒളിമ്പിക് മെഡൽ വിതരണം പെൺകുട്ടികൾക്കായി നടത്തി വാർത്തകളിൽ നിറയുന്നു. തനിക്കും സുഹൃത്തുക്കൾക്കും മുമ്പിൽ മുൻഭാഗം പ്രദർശിപ്പിക്കുന്ന പെൺകുട്ടികളിൽ വിജയികൾക്ക് മാർക്കിട്ടാണീ മെഡലുകൾ നൽകിയത്. ഈ മാറ് പ്രദർശന മത്സരത്തിൽ മൂന്ന് പേർക്കാണ് ട്രാക്കിലെ രാജാവ് മെഡലുകൾ നൽകിയിരിക്കുന്നത്. റിയോ ഒളിമ്പിക്സിൽ നിന്നും തനിക്ക് ലഭിച്ച അമൂല്യങ്ങളായ മെഡലുകളാണിത്തരത്തിൽ ബോൾട്ട് അമ്മാനമാടി രസിക്കുന്നത്. ഈ തമാശയിലും ഗെയിംസിലും ഏതൊക്കെ പെൺകുട്ടികളാണ് ഭാഗഭാക്കായിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഒരു നൈറ്റ്ക്ലബിൽ ഗ്ലാമർ നിറഞ്ഞ തരുണീമണികൾക്കൊപ്പം ബോൾട്ട് നിൽക്കുന്ന ഫോട്ടോകൾ ചൊവ്വാഴ്ച രാത്രി പുറത്ത് വരുകയും ചെയ്തിരുന്നു.

ബോൾട്ട് 6000 പൗണ്ട് ബാറിൽ ചെലവഴിച്ചതിന്റെയും ബ്രിട്ടീഷ് മോഡലായ 20കാരി എറിക കാർവാൽഹോയുമായി ചുറ്റിത്തിരിഞ്ഞതിന്റെയും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. പാർട്ടി തുടരുന്നതിനിടെ ഈ മോഡലിനെയും മറ്റ് ഏഴ് യുവതികളെയും ബോൾട്ട് ഹോട്ടലിലേക്ക് ക്ഷണിക്കുകയും അവിടെ അദ്ദേഹത്തിന്റെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ജമൈക്കയിൽ നിന്നുള്ള പ്രശസ്ത റസ്റ്റോറന്ററായ ടാറ കറോൾ എന്ന കൂട്ടുകാരൻ ഈ സുഹൃത്തുക്കളിലൊരാളായിരുന്നു. ജമൈക്കയിൽ ജനിച്ച ബ്രിട്ടീഷ് ഹൈ ജമ്പറായ ജെർമൈനെ മാസൻ ബോൾട്ടിന്റെ ഈ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബീജിങ് ഒളിമ്പിക്സിൽ ബ്രിട്ടന് വേണ്ടി വെള്ളിമെഡൽ നേടിയ താരമാണ് മാസൻ.

ആ പാർട്ടിക്കിടെ നിരവധി സ്ത്രീകൾ ബോൾട്ടിനെ ആകർഷിക്കാൻ കിണഞ്ഞ് ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം കാർവാൽഹോയുടെ മുകളിൽ നിന്നും തന്റെ കണ്ണെടുത്തിരുന്നില്ലെന്നാണ് സൂചന. ആദ്യം എല്ലാവരോടും ഒരു പോലെ ഇടപഴകിയിരുന്ന ബോൾട്ട് പിന്നീട് ചില സ്ത്രീകളുടെ സ്തനങ്ങളെ പ്രശംസിക്കാൻ തുടങ്ങിയിരുന്നുവെന്നും അതിൽ രണ്ട് പേരോടൊപ്പം ഫോട്ടോയെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്. തുടർന്ന് അദ്ദേഹം മെഡലുകൾ പുറത്തെടുക്കുകയും തന്റെ ഐഫോണിൽ സംഗീതം പൊഴിയുന്നതിനിടെ റിയോയിൽ ചെയ്തത് പോലെ ബോൾട്ട് ഒരു പാട് ചിരിക്കുകയും ചെയ്തിരുന്നു.

ലണ്ടനിലെ തന്റെ രണ്ടാമത്തെ രാത്രിക്കിടിയെയായിരുന്നു ബോൾട്ടിന്റെ ഈ പ്രത്യേക പ്രകടനം അരങ്ങേറിയതെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒരു ദിവസം ബോൾട്ട് ലണ്ടനിലെ പ്രമുഖ നൈറ്റ് സ്പോട്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ബുധനാഴ്ച അതിരാവിലെയാണ് ബോൾട്ട് സ്വന്തം കാർമികത്വത്തിൽ പെൺകുട്ടികൾക്ക് ഒളിമ്പിക് മെഡൽ നൽകിയിരിക്കുന്നത്. ലണ്ടനിലെ ടേപ്പ് നൈറ്റ് ക്ലബിലെ പാർട്ടിക്ക് ശേഷമായിരുന്നു ഇത്. റിയോയിൽ നിന്നും ലണ്ടനിലെത്തിയ ബോൾട്ട് തുടർച്ചയായി ഇത്തരത്തിൽ പാർട്ടികളിൽ പങ്കെടുത്ത് മതിമറക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ലണ്ടനിലുണ്ടായിരുന്ന അഞ്ച് രാത്രികളിൽ നാലിലും അദ്ദേഹം പാർട്ടികളിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP