Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവരാജ് സിംഗിനെതിരെ ബാറ്റേന്താൻ വേഗരാജാവ് ഉസൈൻ ബോൾട്ട് വരുന്നു; സ്പോർട്സ് ഉൽപന്ന നിർമ്മാണ കമ്പനിയുടെ പ്രദർശന ക്രിക്കറ്റ് മത്സരം ചൊവ്വാഴ്‌ച്ച ബാംഗ്ലൂരിൽ

യുവരാജ് സിംഗിനെതിരെ ബാറ്റേന്താൻ വേഗരാജാവ് ഉസൈൻ ബോൾട്ട് വരുന്നു; സ്പോർട്സ് ഉൽപന്ന നിർമ്മാണ കമ്പനിയുടെ പ്രദർശന ക്രിക്കറ്റ് മത്സരം ചൊവ്വാഴ്‌ച്ച ബാംഗ്ലൂരിൽ

ബാംഗ്ലൂർ: മുൻനിര സ്പോർട്സ് ഉൽപന്ന നിർമ്മാണ കമ്പനിയായ പ്യൂമ സംഘടിപ്പിക്കുന്ന പ്രദർശന ക്രിക്കറ്റ് മത്സരത്തിനായി ഭൂലോക ഓട്ടക്കാരനും വേഗരാജാവുമായ ജമൈക്കയുടെ ഉസൈൻ ബോൾട്ട് ബാംഗ്ലൂരിലെത്തും. ഏഴു പേർ വീതമുള്ള ടീമുകൾ ചൊവ്വാഴ്ചയാണ് മത്സരം അരങ്ങേറുക. വൈകുന്നേരം നാലിനും അഞ്ചിനുമിടയിൽ മംഗലം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ നാലു ഓവർ വീതമാണുണ്ടാകുകയെന്ന് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

മത്സരത്തിൽ പങ്കെടുക്കാനായി ഏഴു വിജയികളെ ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവ മുഖേന പ്യൂമ ക്രിക്കറ്റ് നടത്തുന്ന മത്സരത്തിലൂടെയാണ് തെരഞ്ഞടുക്കുന്നത്. ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ടീമിൽ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് നുജെന്റ് വാക്കർ ജുനിയർ, ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് എന്നിവർ അണിനിരക്കും. യുവരാജിന്റെ ടീമിൽ പേസർ സഹീർ ഖാനുമുണ്ട്. ഇരു ടീമുകളിലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരാണുണ്ടാകുക.

മുൻ ഇന്ത്യൻ താരം അജയ് ജഡേജയുടെ നേതൃത്വത്തിൽ പ്രത്യേക രീതിയിൽ സംഘടിപ്പിക്കുന്ന ഈ മാച്ചിൽ യുവിയും ബോൾട്ടും അവരരവരുടെ ഓവറുകൾ മുഴുവൻ ബാറ്റ് ചെയ്യും. ഓരോ കളിക്കാരനും പുറത്താകുമ്പോൾ നാലു റൺസ് വീതം ടീം സ്‌കോറിൽ നിന്ന് കുറയുകയും ചെയ്യും ഈ കളിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP