Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകകപ്പിന് ഇടയിലും കോലിയും അനുഷ്‌കയും കറങ്ങാൻ പോയോ? ഗോസിപ്പ് എഴുതിയെന്ന് ആരോപിച്ച് മാദ്ധ്യമപ്രവർത്തകന് കോലിയുടെ തെറിയഭിഷേകം

ലോകകപ്പിന് ഇടയിലും കോലിയും അനുഷ്‌കയും കറങ്ങാൻ പോയോ? ഗോസിപ്പ് എഴുതിയെന്ന് ആരോപിച്ച് മാദ്ധ്യമപ്രവർത്തകന് കോലിയുടെ തെറിയഭിഷേകം

പെർത്ത്: കാമുകി അനുഷ്‌ക്ക ശർമ ഗ്യാലറിയിൽ ഉണ്ടെങ്കിൽ വിരാട് കോലിയെന്ന ഇന്ത്യൻ ബാറ്റ്‌സ്മാന് അതൊരു ഊർജ്ജം തന്നെയാണ്. അനുഷ്‌ക്കയുടെ സാന്നിധ്യത്തിലാണ് വിരാട് കോലി ക്രീസിൽ തന്റെ മികച്ച ഇന്നിങ്‌സുകൾ പടുത്തുയർത്തിയത്. എന്നാൽ അനുഷ്‌ക കൂടെ ഇല്ലാത്തതിൽ കോലി ദുഃഖിതനാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിന് പിന്നാലെയാണ് ഗോസിപ്പുകോളങ്ങളിലും കോലി ഇടം പിടിച്ചത്. ഇതോടെ ക്രുദ്ധനായ കോലി ഇന്ത്യയിൽ നിന്നും ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനെ തെറി വിളിച്ചു.

ഒരു ദേശീയ ദിനപ്പത്രത്തിന്റെ ലേഖന് നേരെയായിരുന്നു കോലിയുടെ അസഭ്യവർഷം. വെസ്റ്റിൻഡീസുമായുള്ള മത്സരത്തിന് മുന്നോടിയായി പെർത്തിൽ പരിശീലനം കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് പത്രലേഖകനെ കോഹ്ലി ചീത്ത വിളിച്ചത്. തന്നെയും കാമുകി അനുഷ്‌ക ശർമ്മയെയും ബന്ധപ്പെടുത്തി പത്രത്തിൽ ഗോസിപ്പ് കോളത്തിൽ വാർത്ത പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് കോലി മാദ്ധ്യമപ്രവർത്തകനെ അധിക്ഷേപിച്ചത്.

ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ കോഹ്ലി അപ്രതീക്ഷിതമായി അസഭ്യം പറയുകയായിരുന്നു. പൊതുവെ ശാന്തനായ കോലിയുടെ അപ്രതീക്ഷിത പെരുമാറ്റം സഹതാരങ്ങളെയും അമ്പരപ്പിച്ചു. കോലിയെ ചൊടിപ്പിച്ച ഗോസിപ്പ് വാർത്ത എഴുതിയത് താനല്ലെന്ന് ലേഖകൻ പറഞ്ഞതിന് ശേഷവും കോഹ്ലി ചീത്തവിളി നിർത്താൻ തയ്യാറായില്ല. ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിന് എത്തിയ ലേഖകനാണ് തന്നെക്കുറിച്ച് വാർത്ത എഴുതിയതെന്ന് തെറ്റിദ്ധരിച്ചാണ് ചീത്ത വിളിച്ചതെന്ന് പിന്നീട് കോലി പറഞ്ഞു. പിന്നീട് മറ്റൊരു പത്രപ്രവർത്തകൻ മുഖേന കോലി മാപ്പ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ലോകകപ്പ് മത്സരത്തിനിടെ അനുഷ്‌ക്ക ശർമ്മയുമൊത്ത് കോലി കറങ്ങാൻപോയെന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാർത്ത. ഈ വാർത്തയാണ് കോലിയെ പ്രകോപിതനാക്കിയത്. അതേസമയം സംഭവത്തിൽ ടീം ഡയറക്ടർ രവി ശാസ്ത്രി കോലിക്ക് കർശന താക്കീത് നൽകി. ഡ്രസിങ് റൂമിൽ തിരിച്ചെത്തിയ കോഹ്ലിയുമായി രവി ശാസ്ത്രി സ്വകാര്യമായി സംസാരിച്ചു. ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന നിലയിൽ മാന്യമായി പെരുമാറണമെന്ന് ശാസ്ത്രി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP