Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂനിസ് ഖാനും ഞെട്ടി; ഇതെന്തൊരു ക്യാച്ച്; കൗശൽ സിൽവയുടെ ഫീൽഡിങ് മികവ് ഇന്റർനെറ്റിൽ വൈറലാകുന്നു

യൂനിസ് ഖാനും ഞെട്ടി; ഇതെന്തൊരു ക്യാച്ച്; കൗശൽ സിൽവയുടെ ഫീൽഡിങ് മികവ് ഇന്റർനെറ്റിൽ വൈറലാകുന്നു

കൊളംബോ: ക്രിക്കറ്റ് മത്സരങ്ങളിൽ ക്യാച്ചുകൾക്കുള്ള പ്രാധാന്യം എത്രയെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ക്യാച്ചുകൾ കൈവിടുന്നതിലൂടെ മത്സരം തന്നെ കൈവിട്ട എത്രയോ കളികൾ നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാച്ചുകൾ പാഴാക്കിക്കളയാൻ സ്ലിപ്പിൽ ഇന്ത്യൻ ഫീൽഡർമാർ മത്സരിക്കുന്നതും നമ്മൾ കണ്ടു.

പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക-പാക്കിസ്ഥാൻ ടെസ്റ്റ് മത്സരത്തിലെ ഒരു സൂപ്പർ ക്യാച്ചിനെക്കുറിച്ചാണ്. കൊളംബോയിൽ നടന്ന മത്സരത്തിലെ ഈ ക്യാച്ച് കണ്ടവരൊക്കെയും വാ പൊളിച്ചിരുന്നുപോയി. ഇന്റർനെറ്റിൽ തരംഗമാകുകയാണ് ഈ ക്യാച്ചിപ്പോൾ.

കൊളംബോയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മുപ്പത്തിയെട്ടാം ഓവറിലാണ് അസാധാരണമായ ഈ പ്രകടനം. ഓവറിലെ അവസാന പന്ത് എറിയാനെത്തിയത് രംഗന ഹെറാത്താണ്. ബാറ്റ് ചെയ്യുന്നത് യൂനിസ് ഖാൻ. അപകടമൊന്നുമില്ലാതെ യൂനിസ് ഖാൻ പന്ത് പ്രതിരോധിക്കുകയും ചെയ്തു.

എന്നാൽ, കാല്പാദത്തിൽ തട്ടിയ പന്ത് അല്പം ഉയർന്നു നിലംപതിക്കുന്നതിനിടെയാണ് മനോഹരമായ ക്യാച്ചിന് അവസരമൊരുങ്ങിയത്. പറന്നെത്തിയ ഫീൽഡർ കൗശൽ സിൽവ പന്ത് നിലംതൊടാതെ കോരിയെടുത്ത് വിക്കറ്റ് കീപ്പർക്കു നേരെ എറിഞ്ഞു. സെക്കൻഡിന്റെ പകുതിസമയംകൊണ്ട് വിക്കറ്റ് കീപ്പർ നിരോഷൻ ദിക്‌വെല്ല പന്ത് കൈപ്പിടിയിലൊതുക്കി.

പന്ത് നിലത്ത് വീണോ എന്ന സംശയം തീർക്കാൻ മൂന്നാം അമ്പയറിന്റെ സഹായം തേടി. റീപ്ലേയിൽ പന്ത് നിലം തൊട്ടില്ലെന്ന് വ്യക്തമായതോടെ യൂനിസ്ഖാൻ ഔട്ടെന്ന് സ്‌ക്രീനിൽ തെളിഞ്ഞു. ലങ്കൻ താരം മഹേല ജയവർധനയുടെ അവസാന ടെസ്റ്റെന്ന നിലയിൽ ലോകശ്രദ്ധ നേടിയ മത്സരത്തിൽ പാക്കിസ്ഥാൻ 105 റണ്ണിന് പരാജയപ്പെട്ടിരുന്നു. കൗശലിന്റെ കരവിരുതിൽ കീപ്പറുടെ കൈയിലൊതുങ്ങിയ വിക്കറ്റിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയാണിപ്പോൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP