Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ; വാതുവെയ്പുകാരുമായി ഷമിക്ക് ബന്ധമുണ്ട്; അവരിൽ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ട്; കോലിയെപ്പോലെ ബോളിവുഡ് നടിയെ വിവാഹം ചെയ്യാനാണ് ഷമിയുടെ ആഗ്രഹമെന്നും ഹസിൻ

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ; വാതുവെയ്പുകാരുമായി ഷമിക്ക് ബന്ധമുണ്ട്; അവരിൽ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ട്; കോലിയെപ്പോലെ ബോളിവുഡ് നടിയെ വിവാഹം ചെയ്യാനാണ് ഷമിയുടെ ആഗ്രഹമെന്നും ഹസിൻ

ന്യൂഡൽഹി: മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ. ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വാതുവെയ്പ് ആരോപണമായാണ് ഹസിൻ രംഗത്തെത്തിയിരിക്കുന്നത്. ഷമിയുടെ കരിയറിനെത്തന്നെ ബാധിക്കുന്നതാണ് പുതിയ ആരോപണം വാതുവെയ്പുകാരുമായി ഷമിക്ക് ബന്ധമുണ്ടെന്നും അവരിൽ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ടെന്നും ഹസിൻ പറയുന്നു.

'ഷമിക്ക് എന്നെ വഞ്ചിക്കാമെങ്കിൽ രാജ്യത്തേയും വഞ്ചിക്കാനാകും. അലിഷ്ബ എന്ന പാക്കിസ്ഥാനി യുവതിയിൽ നിന്ന് ദുബായിൽ വച്ചാണ് ഷമി പണം വാങ്ങിയത്. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അത്. എന്റെ പക്കൽ അതിനുള്ള തെളിവുണ്ട്.'ഹസിൻ വ്യക്തമാക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹസിന്റെ വെളിപ്പെടുത്തൽ.

നേരത്തെ കൊൽക്കത്തയിലെ ലാൽ ബസാർ പൊലീസ് സ്റ്റേഷനിൽ ഷമിക്കും കുടുംബാഗങ്ങൾക്കുമെതിരെ ഹസിൻ പരാതി നൽകിയിരുന്നു. ഷമിയും കുടുംബവും രണ്ടു കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഹസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഷമിയെ വിവാഹം ചെയ്യാൻ വേണ്ടിയാണ് മോഡലിങ് ഉപേക്ഷിച്ചത്. എന്നാലിപ്പോൾ വിരാട് കോലിയെപ്പോലെ ബോളിവുഡ് നടിയെ വിവാഹം ചെയ്യണമെന്നാണ് ഷമിയുടെ ആഗ്രഹം. എന്നെ വിവാഹം ചെയ്തത് തെറ്റായിപ്പോയെന്നും ഷമി കരുതുന്നു. അഭിമുഖത്തിൽ ഹസിൻ പറയുന്നു. 2014-ലാണ് ഉത്തർപ്രദേശുകാരനായ പേസ് ബൗളറെ ഹസിൻ വിവാഹം ചെയ്തത്. മറ്റു സ്ത്രീകളുമായി ഷമി വാട്സ്ആപ്പിലും ഫേസ്‌ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് ഹസിൻ ജഹാന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP