1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 216.16 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
18
Saturday

നാഗ്പൂരിൽ വൻഅട്ടിമറി; ലോക രണ്ടാം നമ്പർ ബാഡ്മിന്റൺ താരങ്ങൾ രണ്ടു പേരും ഫൈനലിൽ തോറ്റു; കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയിയും പി വി സിന്ധുവിനെ തോൽപ്പിച്ച് സൈനാ നെഹ്വാളും ദേശീയ ബാഡ്മിന്റൺ ചാമ്പ്യന്മാർ

November 08, 2017

നാഗ്പുർ: നാഷണൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് ഫൈനലിൽ വൻ അട്ടിമറി. ലോകത്തിലെ രണ്ടാം നമ്പർ കളിക്കാർ രണ്ടു പേരും കലാശക്കളിയിൽ പരാജയപ്പട്ടു. വനിതാ വിഭാഗത്തിൽ പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈനയുടെ കിരീടനേട്ടം. സീസണിൽ നാല് സൂപ്പർസീരീസ് ...

ചൈന ഓപ്പണിൽ നിന്ന് സാനിയസഖ്യം പുറത്തായി; തോൽപ്പിച്ചത് മുൻപങ്കാളി മാർട്ടിന ഹിംഗിസിന്റെ പുതിയ കൂട്ടുകെട്ട്

October 07, 2017

ബെയ്ജിങ്: ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സാനിയ മിർസ- ചൈനയുടെ പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിൾസ് സെമിയിൽ സാനിയയുടെ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് ഇന്ത്യൻ താരമടങ്ങിയ സഖ്യത്തെ തോൽപ്പിച്ചത്. ഒരു മണിക്കൂർ 16 മിനിറ്റ...

പി വി സിന്ധു കൊറിയ ഓപ്പൺ സീരീസ് ഫൈനലിൽ; ലോകചാംപ്യൻ നൊസോമി ഒകുഹാര ഫൈനലിൽ സിന്ധുവിന്റെ എതിരാളി

September 16, 2017

ഫൈനൽ പോരാട്ടത്തിൽ സിന്ധുവിന് വെല്ലുവിളിയാകുന്നത് മുൻ ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പ് താരം നൊസോമി ഒകുഹാര. 66 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബിങ്ജിയോയെ തോൽപിച്ച് ഫൈനലിൽ എത്തിയത്. സ്‌കോർ 21-10, ...

ടെന്നീസ് ഇതിഹാസം സെറീന വില്യംസിന്റെ കുഞ്ഞിന്റെ ചിത്രവും പേരും പുറത്തുവിട്ടു; അലക്സിസ് ഒളിംപിയൻ ഒഹാനിയൻ ജൂനിയർ എന്ന കുഞ്ഞിന്റെ പേരിന്റെ അർഥവും സെറീന ആരാധകർക്കായി പങ്ക്‌വെക്കുന്നു

September 14, 2017

ന്യൂയോർക്ക്: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം ടെന്നീസ് ഇതിഹാസം സെറീന വില്യംസ് തന്റെ കുഞ്ഞിനോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടു. കുഞ്ഞ് ജനിച്ച രണ്ടാഴ്ചയ്ക്കു ശേഷമാണു ചിത്രം ആരാധകരുമായി സെറീന പങ്കുവച്ചത്. ഈ മാസം ഒന്നിനാണ് സെറീന പെൺകുഞ്ഞിന് ജന്മം ...

റാഫേൽ നദാലിന് യുഎസ് ഓപ്പൺ കിരീടം; കെവിൻ ആൻഡേഴ്‌സനെ കീഴടക്കി ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ താരത്തിന് ഇത് 16-ാം ഗ്രാൻഡ് സ്ലാം വിജയം

September 11, 2017

ന്യൂയോർക്ക്: ഈ വർഷത്തെ യുഎസ് ഓപ്പൺ കിരീടം റാഫേൽ നദാലിന് സ്വന്തം. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ തന്റെ മൂന്നാം യുഎസ് ഓപ്പൺ സ്വന്തമാക്കിയത്. ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ നദാലിന്റെ 16-ാം...

സീഡില്ലാതെ എത്തി കിരീടം ചൂടി; സ്ലോവാനി സ്റ്റീഫൻസ് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ; യുഎസ് താരത്തിന്റെ കരിയറിലെ ആദ്യ ഗ്ലാൻസ്ലാം നേട്ടം നാട്ടുകാരി മാഡിസൺ കീസിനെ കീഴടക്കി

September 10, 2017

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ സ്ലോവാനി സ്റ്റീഫൻസിന്. ഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ തന്നെ മാഡിസൺ കീസിനെ പരാജയപ്പെടുത്തിയത്. സീഡില്ലാതെ എത്തിയ സ്ലോവാനി സ്റ്റീഫൻസിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ്. ഒരു മണിക്കൂർ മാത്രം നീണ്ടു ...

ഇന്ത്യൻ പ്രതീക്ഷകൾ വാനോളം; യുഎസ് ഓപ്പൺ വനിതാ ഡബിൾസിൽ സാനിയ മിർസ സെമിയിൽ; 2017 ലെ ആദ്യ ഗ്രാൻസ്ലാം സെമിയിൽ സാനിയ സഖ്യം മാറ്റുരയ്ക്കുന്നത് മാർട്ടിന ഹിംഗിസ് സഖ്യത്തോട്

September 08, 2017

ന്യൂയോർക്ക്: 2017 ലെ ആദ്യ ഗ്രാൻസ്ലാം സെമിിക്ക് ഇന്ത്യൻ താരം സാനിയ മിർസ ടിക്കറ്റെടുത്തു.യു.എസ് ഓപ്പൺ വനിതാ ഡബിൾസിൽ, സാനിയ സെമിഫൈനലിൽ കടന്നു. െൈചനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്. നാലാം സീഡായ ഇന്തോചൈനീസ് ജോഡി രണ്ട് സെറ്റിനുള്ളിൽ തന...

സാനിയ മിർസയുടെ ഡാൻസ് വൈറലാകുന്നു;ഇന്ത്യൻ താരത്തിന്റെ 'പ്രകടനം' ഹൈദരാബാദ് ടെന്നീസ് കോർട്ടിൽ; സാനിയ ചുവടു വച്ചത് അക്കാദമിയിലെ കുട്ടികൾക്കൊപ്പം

July 27, 2017

ഹൈദരാബാദ്: ടെന്നീസ് കോർട്ടിലെ മിന്നുന്ന പ്രകടനങ്ങളാണ് സാനിയ മിർസയ്ക്ക് എന്നും ആരാധകരെ നേടിക്കൊടുത്തത്.എന്നാൽ ടെന്നീല് കോർട്ടിലെ തന്നെ മറ്റൊരു പ്രകടനത്തിലൂടെ വീണ്ടും ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ് സാനിയ.ഇത്തവണ ടെന്നീസിലൂടെയല്ല ഹരം പിടിപ്പിക്കുന്ന...

സെറീന വില്യംസിനെതിരെ അപകീർത്തികരമായ പരാമർശം; റുമേനിയൻ മുൻ ടെന്നീസ് താരം ഇലി നസ്തസെയ്ക്ക് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ വിലക്ക്; സെറീനയെ നസ്തസെ അധിക്ഷേപിച്ചത് വംശീയമായി

July 22, 2017

പാരീസ്: ടെന്നീസ് താരം വീനസ് വില്യംസിനെ വംശീയമായി അധിക്ഷേപിച്ച റുമാനിയയുടെ പഴയകാല ടെന്നീസ് താരം ഇലി നസ്താസെയ്ക്ക് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ വിലക്ക്. 2020 ഡിസംബർ വരെ ഐ.ടി.എഫ്. മത്സരങ്ങളിൽ നിന്ന് നസ്താസെയെ വിലക്കിയ ഫെഡറേഷൻ 10,000 ഡോളർ (6.44 ലക്ഷം...

മുപ്പത്തിയാറിലും മിന്നി തിളങ്ങി റോജർ ഫെഡറർ; ഫെഡെക്‌സിന് ഇത് എട്ടാം വിമ്പിൾഡൻ കിരീടം: ഒപ്പം 19-ാം ഗ്രാൻഡ്സ്ലാം

July 17, 2017

ലണ്ടൻ: സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ നക്ഷത്രം റോജർ ഫെഡറർ എട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. ഒപ്പം 19-ാം ഗ്രാൻസ്്ലാം കിരീടവും. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിന്റെ അഴകാർന്ന പച്ചപ്പുൽത്തകിടിയിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ടെ...

എട്ടുതവണ വിംബിംൾഡൻ കിരീടമെന്ന സ്വപ്‌നം നേടി റോജർ ഫെഡറർ; കലാശപ്പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് മരിയൻ സിലിച്ചിനെ തകർത്തു; പുൽത്തകിടിയിൽ കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡും 35 വയസ്സുള്ള ഫെഡറർക്ക്

July 16, 2017

ലണ്ടൻ: പുൽക്കോർട്ടിൽ വീണ്ടും ചരിത്രമെഴുതി റോജർ ഫെഡറർ വിംബിൾഡൻ ചാമ്പ്യൻ. എട്ടാം വിമ്പിൾഡൻ കിരീടം സ്വന്തമാക്കി ഫെഡറർ ഏറ്റവും കൂടുതൽ തവണ വിംബിൾഡൻ ചാമ്പ്യൻപട്ടം സ്വന്തമാക്കുന്ന താരമായി. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റു...

വീനസിനെ വീഴ്‌ത്തി മുഗുരുസ വിമ്പിൾഡൻ ചാമ്പ്യൻ; സ്പാനിഷ് താരം വീനസ് വില്യംസിനെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക; മുഗുരുസയുടെ ഗുരു കൊഞ്ചിത മാർട്ടിനസിന് ശേഷം വിമ്പിൾഡൻ നേരിടുന്ന സ്‌പെയിൻകാരിയായി മുഗുരുസ

July 15, 2017

ലണ്ടൻ: വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക്. 77 മിനിറ്റ് നീണ്ടു നിന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോൽപ്പിച്ചത്. സ്‌കോർ: 7-5, 6-0. മുരുഗസയുടെ രണ്ടാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണിത്. വിമ്...

കളിമൺ കോർട്ടിലെ രാജകുമാരൻ നദാൽ തന്നെ; പത്താം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ചരിത്രം കുറിച്ച് സ്പാനിഷ് താരം; പവർഗെയിമിനു പേരുകേട്ട വാവ്‌റിങ്കയ്ക്കു റാഫയെ ചെറുതായൊന്നു വിറപ്പിക്കാൻപോലുമായില്ല

June 11, 2017

പാരീസ്: കളിമൺ കോർട്ടിൽ താൻ തന്നെ രാജാവെന്ന് റാഫേൽ നദാൽ ഒരിക്കൽക്കൂടി തെളിയിച്ചു. പത്താം തവണ സ്പാനിഷ് താരം ഫ്രഞ്ച് ഓപ്പൺ ഉയർത്തിയത് സ്വിസ്റ്റ്‌സർലൻഡിന്റെ സ്റ്റാൻ വാവ്‌റിങ്കയെ തോൽപ്പിച്ച്. ഒരു ഗ്രാൻഡ്സ്ലാം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കുന്ന താരമെന്ന ബഹ...

47ാം റാങ്കിൽ മത്സരിച്ച് റൊളൻഡ് ഗാരോസിൽ കിരീടമുയർത്തി ചരിത്രം കുറിച്ച് യെലേന ഓസ്റ്റപെങ്കോ; സീഡില്ലാത്ത താരം ഫ്രഞ്ച് ഓപ്പൺ നേടുന്നത് എട്ടു പതിറ്റാണ്ടിനുശേഷം; ലാത്‌വിയയിലേക്കും ഗ്രാൻഡ്സ്ലാം എത്തുന്നത് ഇതാദ്യം

June 10, 2017

പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സംഗിൾസിൽ ചരിത്രം കുറിച്ച് സീഡില്ലാത്ത ലാത്വിയൻ താരം യെലേന ഓസ്റ്റപെങ്കോ കിരീടം ചൂടി. മൂന്നാം സീഡ് റോമാനിയയുടെ സിമോണ ഹാലെപിനെയാണു തോൽപ്പിച്ചത്. 1933നുശേഷം ഇതാദ്യമായാണ് സീഡില്ലാത്ത ഒരു താരം ഫ്രഞ്ച് ഓപ്പൺ ടൈറ്റിൽ സ്വന്തമാക്കുന...

ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ കിരീടം ചൂടി രോഹൺ ബൊപ്പണ്ണ സഖ്യം; ഇന്ത്യൻ താരം കപ്പുയർത്തിയത് കാനഡയുടെ ഗബ്രിയേലയ്‌ക്കൊപ്പം; ആദ്യ ഗ്രാൻഡ്സ്ലാമിന്റെ ആഹ്‌ളാദത്തിൽ ബൊപ്പണ്ണ

June 08, 2017

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്കു കിരീടം. കാനഡയുടെ ഗബ്രിയേല ദാബ്രോവ്‌സികിയുമായി ചേർന്നാണ് ബൊപ്പണ്ണ കിരീടം നേടിയത്. സഖ്യത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ ആണിത്. ജർമൻ- കൊളംബിയൻ സഖ്യമായ അന്ന ലെന ഗ്രോ...

MNM Recommends