Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിംബിൾഡൺ കിരീടം ആൻഡി മുറേയ്ക്ക്; മിലോസ് റാവോണിക്കിനെ തോൽപ്പിച്ച് നേരിട്ടുള്ള സെറ്റുകൾക്ക്; ഗ്യാലറിയിലെത്തി ആർപ്പുവിളിയുമായി വില്യം രാജകുമാരനും കെയ്റ്റ് മിഡിൽഡണും

വിംബിൾഡൺ കിരീടം ആൻഡി മുറേയ്ക്ക്; മിലോസ് റാവോണിക്കിനെ തോൽപ്പിച്ച് നേരിട്ടുള്ള സെറ്റുകൾക്ക്; ഗ്യാലറിയിലെത്തി ആർപ്പുവിളിയുമായി വില്യം രാജകുമാരനും കെയ്റ്റ് മിഡിൽഡണും

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് കിരീടം ബ്രിട്ടീഷ് താരം ആൻഡി മുറേയ്ക്ക്. ഫൈനലിൽ കാനഡയുടെ മിലോസ് റാവോണിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മുറേ ചാമ്പ്യനായത്. 6-4, 7-6, 7-6. ഇത് രണ്ടാം തവണയാണ് മുറേയുടെ രണ്ടാമത്തെ വിംബിൾഡൺ കിരീടയവും മൂന്നാമത്തെ ഗ്രാൻസ്ലാം കിരീടവുമാണ്.

ആദ്യമ രണ്ട് സെറ്റുകളും അനായാസം നേടിയ മുറേയ്ക്ക് അവസാന സെറ്റിൽ മാത്രമാണ് എതിരാളിയിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വന്നത്. എന്നാൽ മിലോസിന് അവസരം കൊടുക്കാതെ അനായാസം തന്നെ നാട്ടുകാരുടെ മുന്നിൽ കിരീടമുയർത്തി. 2013 വിംബിൾഡൺ ടൂർണമെന്റിലും മറേ ജേതാവായിരുന്നു. മൂന്നാമത് ഗ്രാൻഡ്സ്ലാം കിരീടമാണ് മറേയുടേത്. 2012 യുഎസ് ഓപ്പൺ കിരീടവും മറേ നേടിയിട്ടുണ്ട.

ഫൈനലിൽ ബ്രിട്ടീഷ് രാജകുമാരൻ വില്യമും കെയ്റ്റ് മിഡിൽഡൺ അടക്കമുള്ള പ്രമുഖരും ഗ്യാലറിയിൽ എത്തിയിരുന്നു. മുറേയുടെ ഭാര്യയും താരത്തെ പ്രോത്സാഹിപ്പിക്കാൻ ഗ്യാലറിയിലെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP