Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

47ാം റാങ്കിൽ മത്സരിച്ച് റൊളൻഡ് ഗാരോസിൽ കിരീടമുയർത്തി ചരിത്രം കുറിച്ച് യെലേന ഓസ്റ്റപെങ്കോ; സീഡില്ലാത്ത താരം ഫ്രഞ്ച് ഓപ്പൺ നേടുന്നത് എട്ടു പതിറ്റാണ്ടിനുശേഷം; ലാത്‌വിയയിലേക്കും ഗ്രാൻഡ്സ്ലാം എത്തുന്നത് ഇതാദ്യം

47ാം റാങ്കിൽ മത്സരിച്ച് റൊളൻഡ് ഗാരോസിൽ കിരീടമുയർത്തി ചരിത്രം കുറിച്ച് യെലേന ഓസ്റ്റപെങ്കോ; സീഡില്ലാത്ത താരം ഫ്രഞ്ച് ഓപ്പൺ നേടുന്നത് എട്ടു പതിറ്റാണ്ടിനുശേഷം; ലാത്‌വിയയിലേക്കും ഗ്രാൻഡ്സ്ലാം എത്തുന്നത് ഇതാദ്യം

പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സംഗിൾസിൽ ചരിത്രം കുറിച്ച് സീഡില്ലാത്ത ലാത്വിയൻ താരം യെലേന ഓസ്റ്റപെങ്കോ കിരീടം ചൂടി. മൂന്നാം സീഡ് റോമാനിയയുടെ സിമോണ ഹാലെപിനെയാണു തോൽപ്പിച്ചത്. 1933നുശേഷം ഇതാദ്യമായാണ് സീഡില്ലാത്ത ഒരു താരം ഫ്രഞ്ച് ഓപ്പൺ ടൈറ്റിൽ സ്വന്തമാക്കുന്നത്. ഇതിനൊപ്പം വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്‌വിയയിൽനിന്ന് ഒരു താരം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുന്നതും ഇതാദ്യമാണ്.

ടൂർണമെന്റിലെ 47ാം റാങ്കുകാരിയായിരുന്ന യെലേനയും ഇതാദ്യമായാണ് ഒരു ടൂർ ലെവർ ടൈറ്റിൽ സ്വന്തമാക്കുന്നത്. 20 വയസു മാത്രമാണ് താരത്തിന്റെ പ്രായം. റോമാനിയയുടെ സിമോണയുമായുള്ള കിരീട പോരാട്ടത്തിൽ ആദ്യ സെറ്റ് യെലേന കൈവിട്ടു. തുടർന്ന് ശക്തമായ പോരാട്ടം നടത്തി ശേഷിക്കുന്ന രണ്ടു സെറ്റുകൾ സ്വന്തമാക്കി വിജയം നേടുകയായിരുന്നു. സിമോണ ജയിച്ചിരുന്നെങ്കിൽ ലോക ഒന്നാം നമ്പർ താരം ആകുമായിരുന്നു. സ്‌കോർ: 4-6, 6-4, 6-3.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP