Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസ് ഓപ്പൺ: വനിത സിംഗിൾസ് സെറീന വില്യംസിൻ; പുരുഷ ഫൈനലിൽ മുറേ യൊകോവിച്ചിനെ നേരിടും

യുഎസ് ഓപ്പൺ: വനിത സിംഗിൾസ് സെറീന വില്യംസിൻ; പുരുഷ ഫൈനലിൽ മുറേ യൊകോവിച്ചിനെ നേരിടും

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ആതിഥേയതാരം സെറീന വില്യംസിന്. ലോക ഒന്നാം നമ്പർ താരം വിക്‌ടോറിയ അസരങ്കയെ ആണ് സെറീന കലാശപ്പോരാട്ടത്തിൽ കീഴടക്കിയത്. ആദ്യ സെറ്റ് അനായാസം നേടിയ സെറീനയ്ക്ക് രണ്ടാം സെറ്റിൽ അതേ നാണയത്തിൽ അസരങ്ക മറുപടി നൽകിയതോടെ മത്സരം ആവേശഭരിതമായി. നിർണ്ണായകമായ മൂന്നാം സെറ്റിൽ തന്റെ അനുഭവസമ്പത്ത് മുഴുവൻ പുറത്തെടുത്താണ് സെറീന ചാമ്പ്യനായത്. സ്‌കോർ 6-2, 2-6, 7-5. സെറീനയുടെ നാലാം യുഎസ് ഓപ്പൺ കിരീടവും കരിയറിലെ പതിനഞ്ചാം ഗ്രാന്റ് സ്ലാം കിരീടവുമാണിത്.

പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ആൻഡി മറേ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് യൊകോവിച്ചിനെ നേരിടും. ന്യൂയോർക്കിലെ ആർതർ ആഷെ സ്റ്റേഡിയത്തിൽ ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെർഡിക്കിനെതിരെ വീരോചിതം പോരാടിയായിരുന്നു മറെയുടെ ഫൈനൽ പ്രവേശം. ഗ്രാൻഡ് സ്ലാം പോരാട്ടങ്ങളിൽ ഇതുവരെയും ഗതിപിടിക്കാത്ത മറെ തന്റെ കന്നിക്കിരീടത്തിനായാണ് കോപ്പുകൂട്ടുന്നത്. സെമിയിൽ ബെർഡിക്കിനോട് നാലു സെറ്റ് പോരാട്ടത്തിലായിരുന്നു മറെയുടെ ജയം (7-5, 2-6, 1-6, 6-7).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP