ഒരു നോവലോ രണ്ടു വോള്യം കവിതയോ ഇറക്കിയാൽ പെട്ടെന്ന് 'സാംസ്കാരിക' പട്ടം കിട്ടും കേരളത്തിൽ; അൽപം ഇടതുപക്ഷ ഭാഷയും ഉണ്ടെങ്കിൽ ബുദ്ധിജീവി പരിവേഷവും; എന്തുകൊണ്ടാണ് ശശി തരൂരും അരുന്ധതി റോയിയുമെല്ലാം ഇതിന് പുറത്തു നിൽക്കുന്നത്? എങ്ങനെയാണ് കേരളത്തിൽ 'ബുദ്ധിജീവികളും' 'സാംസ്കാരിക നായകരും' ഉണ്ടാകുന്നതെന്ന് നിരീക്ഷിച്ച് ജെഎസ് അടൂർ
ജെഎസ് അടൂർ
കേരളത്തിൽ 'ബുദ്ധി ജീവികൾ' എന്നും 'സാംസ്കാരിക നായകർ' എന്നും മറ്റും വിളിക്കുന്നുന്നത് പൊതുവേ അറിയപ്പെടുന്ന മലയാളം എഴുത്ത് കാരെയാണ്. കേരളത്തെ സംബന്ധിച്ചു അവർ മലയാളത്തിൽ ഒന്ന് രണ്ടു പുസ്തകം എങ്കിലും എഴുതിയിരിക്കണം. അവരിൽ ഒട്ടു മിക്ക ആളുകളും പലപ്പോഴും മലയാളം അദ്ധ്യാപകർ ആയിരിക്കും. അതിൽ തന്നെ കൂടുതൽ പ്രകീർത്തിക്കപ്പെടുന്നത് ഒരു പാർട്ടിയുടെയോ വലിയ സംഘ ബലത്തിന്റെയോ ഒക്കെ ഒത്താശ ഉള്ളവർ ആണ്. സുകുമാർ അഴിക്കോടും, എം എൻ വിജയനും ഒക്കെ ആ ഗണത്തിൽ പെടുന്ന പ്രസംഗം നടത്തി 'മിത്തുകൾ ' ആയവരാണ് ആണ്. ഇവരെപോലെയുള്ളവരെ അവരുടെ യഥാർത്ഥ ഇന്റെലെക്ച്ചുവൽ കോൺട്രിബ്യുഷനും ഉപരി അതി ശയോക്തിയോടെ വാഴ്ത്തപ്പെട്ടവർ ആണ്.
കേരളത്തിൽ 'ബുദ്ധി ജീവി സാംസ്കാരിക' നായകർക്ക് ചില വാർപ്പ് മാതൃകകൾ ഉണ്ട്. ഇത് ഓരോ സ്പീച്ച് കമ്മ്യൂണിറ്റി അധവാ ഭാഷ സമൂഹത്തിലും ഉണ്ടാകുന്നത് സാമൂഹികവും ചരിത്ര പരവുമായ കാരണങ്ങൾ കൊണ്ടാണ്. അതായത് ഭാഷ സമൂഹ വ്യവഹാരങ്ങൾക്ക് പലപ്പോഴും സാധുത നൽകുന്നത് മേൽകോയ്മകളുടെ അധികാര സ്വരൂപങ്ങളും അതാത് സമൂഹത്തിലെ വാഴ്വുകൾ ഉള്ളവ ജാതി , മത, വർഗ സ്വതങ്ങൾ ആയിരിക്കും. അതു കേരളത്തിലെ സാമൂഹിക 'പൊതു ബോധ' നിർമ്മിതിയിലും ഉണ്ട് . അതിനു പുറത്തു വർത്തിക്കുന്നവർക്ക് ' സാസ്കാരിക നായകർ' ആകുവാൻ ഉള്ള സാധ്യത കുറവാണ്.
പണ്ടൊക്കെ ഞങ്ങളുടെ ചെറുപ്പകാലത്ത് ഒരു മാതൃഭൂമി വാരികയോ കലാകൗമുദി വാരികയോ കക്ഷത്തിൽ കൊണ്ട് 'ബുദ്ധി ജീവി ചമഞ്ഞു' വരുന്നവരും ഉണ്ടായിരുന്നു. പിന്നെ അല്പം സിനിമ . സാഹിത്യം. ചില വലിയ പേരുകൾ പറയുക . ടാർകൊവ്സ്കി, ഗോദാർദ്, കുറസോവ, ഗബ്രിയേൽ മാർക്വസ് , നേരുദാ, ഒക്ടോവിയോ പാസ് , ക്യാമു, കഫ്കാ . ഇതൊക്കെ ഇടക്ക് പറഞ്ഞു അല്പം താടിയും തുണി സഞ്ചിയും ചില 'കിടിലൻ' ബുക്കുകളും ഉണ്ടെങ്കിൽ എൺപതുകളിൽ ഒരു ലോക്കൽ 'ബുദ്ധി ജീവി' ആകാമായിരുന്നു .
രാജഭരണ കാലത്തും രാജധാനിയെ ചുറ്റിപ്പറ്റി കവിത ഒക്കെ എഴുതി 'പട്ടും വളയും' ഒക്കെ വാങ്ങിക്കുന്ന എഴുത്തുകാരുണ്ടായിരുന്നു. ഇപ്പോഴും പല എഴുത്തുകാരും അധികാര- ഭരണ- വ്യവസ്ഥയുടെ ആശ്രിതരോ, സ്തുതിപ്പുകാരോ , അല്ലെങ്കിൽ ആ തണലിൽ നില കൊള്ളൂന്നവരോ ആണ്. അവാർഡുകളും പദവികളും വേദികളും സർക്കാർ 'സാംസ്കാരിക' സ്ഥാപനങ്ങളിലെ 'സ്ഥാന മാനങ്ങളും' എല്ലാം നല്ല പ്രലോഭനങ്ങൾ ആണ്. അതിനർത്ഥം എല്ലാ എഴുത്തുകാരും അങ്ങനെ ആണെന്ന് അല്ല. ഇതിനു വിപരീതമായി ഒരു നോൺ-കൺഫെർമിസ്റ്റ് ലൈനിൽ പോകുന്ന 'എഴുത്ത്കാരെ' വിഗ്രഹവൽക്കരിച്ചു 'മിത്തുകൾ' ആക്കുന്ന കാഴ്ചയും കേരളത്തിൽ കാണാൻ കഴിയും.
പലപ്പോഴും മാധ്യമങ്ങൾ ആണ് ഒരു സാധാരണ എഴുത്ത് കാരെ പോലും പൊടിപ്പും തൊങ്ങലും ഒക്കെ വച്ച് 'ബുദ്ധി ജീവികളും' 'സാംസ്കാരിക നായകരും' ഒക്കെ ആകുന്നത് . കേരളത്തിൽ അധികാര-ഭരണ- സന്നാഹങ്ങളുടെയും 'മാധ്യമ' പ്രസരണത്തിലൂടെയും അല്ലാതെ 'സാംസ്കാരിക നായകർ' ആകുവാൻ പ്രയാസം ആണ്. ഇതിൽ ചിലരൊക്കെ ചിലപ്പോൾ കുറച്ചൊക്കെ സ്വതന്ത്രർ ആയിരുന്നാലും അധികാര-ഭരണ സംവിധാനങ്ങളുടെ സഹയാത്രികർ ആണ് ഒരു പാടു പേർ. വ്യവസ്ഥകൾക്ക് എതിരെ ചോദ്യങ്ങൾ ചെയ്ത സ്വതന്ത്ര ആക്റ്റിവിസ്റ്റ് എഴുത്തുകാർ പണ്ടും ഇന്നും ഉണ്ടെന്നു മറക്കുന്നില്ല. പക്ഷെ അവൻ 'സാംസ്കാരിക നായകർ' ആകാൻ ഉള്ള സാധ്യത കുറവാണ് .
കേരളത്തിൽ മാത്രമാണ് ഒരാൾ ഒരു നോവലോ രണ്ടു വോളിയം കവിതകളോ കഥാ സമാഹാരങ്ങളോ ഇറക്കിയാൽ പിന്നെ മാധ്യമ പ്രസരണ നെറ്റ്വർക്ക് മാനേജു ചെയ്തു പെട്ടന്ന് 'ബുദ്ധി ജീവി' സംസ്ക്കാരിക നായക പട്ടം കിട്ടന്നത് . പലപ്പോഴും ശരാശരിയോ അതിൽ താഴെയോ ഉള്ള എഴുത്തുകാർ പോലും ഒരു സംഘ ബലം ഉണ്ടെങ്കിൽ ഊതി വീർപ്പിച്ചു കൊട്ടി ഘോഷിക്കപ്പെടും.
ഇതിൽ പലരും ഒരു ഇടതു പക്ഷ ഭാഷയും മേമ്പോടിക്കും മാർക്സിസവും ഒക്കെ അറിയാമെങ്കിൽ പിന്നെ വൻകിട 'പ്രസംഗകരും' സാംസ്കാരിക നായകരും ആയി പരിണമിക്കും . സത്യത്തിൽ പലരും 'ആവറേജ്' എഴുത്തുകാരനെങ്കിലും സിനിമാസംവിധായകൻ ആണെങ്കിലും ഒരു 'ഇടതു' ആണ് എന്ന് വരുത്തി വ്യവസ്ഥാപിത ഇടതു പാർട്ടി അനുഭാവി ആണെങ്കിൽ കൊട്ടി ഘോഷിക്കപ്പെടാനുള്ള സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് തന്നെ കേരളത്തിൽ പിടിച്ചു നില്ക്കാൻ അത് ഒരു നല്ല സ്ട്രാട്ടെജി ആണ്. അതിനു പുറത്തു സ്കോപ്പ് ചുരുക്കം ആണ്.
മലയാളിയായ ഇംഗ്ളീഷ് എഴുത്തുകാരെ പോലും ആരും ഈ 'സാംസ്കാരിക' പട്ടം കൊടുക്കാറില്ല. നല്ല ഉദാഹരണം ആണ് അരുന്ധതി റോയ്, ശശി തരൂർ മുതലായവർ. അവർ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ ആണെങ്കിലും കേരളത്തിലെ വാർപ്പ് മാതൃകൾക്ക് പുറത്താണ്. ശശി തരൂർ ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന എഴുത്തുകാരൻ. ഭരണ പരിചയം ഉള്ള ആൾ . ഏറ്റവും നല്ല വിദ്യാഭ്യാസം ഉള്ള ആൾ. കുറഞ്ഞത് അഞ്ചു ഭാഷയിൽ പ്രവീണ്യം ഉള്ള ആൾ. അകെ ഉള്ള കുഴപ്പം അദ്ദേഹം മലയാള എഴുത്തുകാരനല്ല. പിന്നെ കോൺഗ്രസ്സുകാരൻ ആണ്. പിന്നെ അധികാര വ്യവസ്ഥക്ക് അകത്താണ്.
അത് പോലെ കേരളത്തിൽ നിന്നുള്ള എത്ര പ്രഗൽഭരായ ശാസ്ത്രജ്ഞരെ മലയാളികൾക്ക് അറിയാം ? എത്ര പ്രഗത്ഭരായ ഡോക്ടർ മാരെ അറിയാം ?. പല മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വൈദഗ്ധ്യം ഉള്ള എത്ര 'ബുദ്ധി ജീവികളെ' കേരളം അറിയും . ? എന്താണ് കെ എം രാജും ഡോ.വല്യത്താനും ഒന്നും 'സാംസ്കാരിക' നായകർ ആകാത്തത് ? കേരളം ഇന്ത്യക്ക് സംഭാവന നൽക്കിയ മൂന്ന് പേരുണ്ട്. ഒന്ന് വീ പി മേനോൻ, രണ്ടു വർഗീസ് കുര്യൻ. മൂന്ന് കെആർ നാരായണൻ.
പക്ഷെ ഇവർ എല്ലാം കേരളത്തിലെ ഹെഗെമണിക്ക് പുറത്തും വാർപ്പു മാതൃകൾക്ക് പുറത്തു പ്രവർത്തിച്ചവരാണ് . പിന്നെയുള്ള കാര്യം നിങ്ങളുടെ ജാതി - മത കോമ്പിനേഷൻ 'ശരി ദൂര'മല്ലെങ്കിൽ നിങ്ങൾ കേരളത്തിൽ 'സാംസ്കാരിക നായകർ' ആകുവാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് പലപ്പോഴും പലരും 'സണ്ണി കപ്പികട്ടിക്കാടിനെ പോലുള്ളവരെ 'സാംസ്കാരിക നായകർ' ആയി കണക്കാക്കാത്തത് . ഉദാഹരണങ്ങൾ നിരവധി ആണ് കേരളത്തിലെ ഒരു നൂറു കൊല്ലത്തെ ചരിത്രം പരതിയാൽ.
പക്ഷെ കാര്യങ്ങൾ മാറുകയാണ് ഇതിനു ഒരു കാരണം സാമ്പ്രദായിക മാധ്യമ വ്യവസ്ഥക്ക് അപ്പുറം സോഷ്യൽ മീഡിയയുടെയും ഓൺ ലൈൻ മീഡിയകളുടെയും പൊതു ഇടങ്ങൾ (virtual public sphere) ഓരോ വിർച്വൽ സ്പീച്ച് കമ്മ്യുണിറ്റിയിലും ഉണ്ടാകുന്നു എന്നതാണ്.
ഇന്ന് രാവിലെ തുടങ്ങിയത് ചോംസ്കിയുടെ ഒരു ലേഖനം വീണ്ടും വായിച്ചു കൊണ്ടാണ്. Responsibility of Intellectuals . അതിലെ ഒരു വരികൂടി എഴുതി നിർത്താം : Intellectuals are in a position to expose the lies of governments, to analyze actions according to their causes and motives and often hidden intentions.to seek the truth lying hidden behind the veil of distortion and misrepresentation, ideology and class interest, through which the events of current history are presented to us. The responsibilities of intellectuals, then, are much deeper the the 'responsibility of people,' എന്തായാലും ചോംസ്കി ലോകത്തിലെ ഏറ്റവും അറിയ പെടുന്ന യഥാർത്ഥ ജീനിയസ് ആണ് . ചോംസ്കി യുടെ മാനദണ്ട പ്രകാരം ഉള്ള എത്ര ബുദ്ധി ജീവികളും 'സാംസ്കാരിക നായകരും ഉണ്ട് കേരളത്തിൽ ?
ഇത് ആരുയും വ്യക്തിപരമായി കുറ്റപെടുത്തുവാൻ എഴുതിയതല്ല. നല്ല എഴുത്തു വായിക്കാനും നല്ല മലയാളം പ്രസംഗം കേൾക്കാനും നല്ല സിനിമ കാണാനും ഇഷ്ട്ടപ്പെടുന്ന ആളാണ്. സാഹിത്യമാണ് പഠിച്ചത് . അതു കൊണ്ട് തന്നെ ഇത് സാഹിത്യത്തിനോ എഴുത്തിനോ എതിരല്ല. എഴുത്തുകാരെയും അല്ലാത്തവരെയും ബഹുമാനം ആണ്. ഇന്ന് രാവിലെ എന്റെ സുഹൃത്ത് Jayasankar Peethambaran സക്കറിയയെ കുറിച്ച്എ ഴുതിയ ഒരു പോസ്റ്റിനു മറുപടി ആയി തുടങ്ങിയതാണ് . അതുകൊണ്ട് തന്നെ ഇത് പൊതുവായ ഒരു സാമൂഹിക നിരീക്ഷണം ആണ് അപ്പോൾ ഇത് ചർച്ച ചെയ്യേണ്ട വിഷയം ആയി തോന്നി. ഇത് ഞാൻ കഴിഞ്ഞ മുപ്പതു കൊല്ലമായി കണ്ടു വരുന്ന ചില തോന്നലുകൾ ആണ് . അത് ഒരു ദൂരെ കാഴ്ചയാണ് - സൂക്ഷ്മ വിശകലനം അല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്