Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ് എസ് എൽ സി തോറ്റപ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്; പത്താം ക്ലാസ് പാസായെങ്കിൽ എനിക്ക് മുമ്പിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടായേനെ; തോറ്റപ്പോൾ ആരും ഉപദേശത്തിന് വന്നില്ല; ഗോപീസുന്ദർ സംഗീത സംവിധായകൻ ആയത് ഇങ്ങനെ

എസ് എസ് എൽ സി തോറ്റപ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്; പത്താം ക്ലാസ് പാസായെങ്കിൽ എനിക്ക് മുമ്പിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടായേനെ; തോറ്റപ്പോൾ ആരും ഉപദേശത്തിന് വന്നില്ല; ഗോപീസുന്ദർ സംഗീത സംവിധായകൻ ആയത് ഇങ്ങനെ

കൊച്ചി: പത്താംക്ലാസ് പരീക്ഷയിൽ തോറ്റതിനെ കുറിച്ചോർത്ത് സന്തോഷിക്കുകയാണ് സംഗീത സംവിധായകൻ ഗോപീ സുന്ദർ. അന്നാണ് താൻ ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്ന് ഗോപി സുന്ദർ പറയുന്നു. മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചാം ക്ലാസ് മുതൽ തന്നെ സംഗീതം എന്റെ വഴിയാണെന്ന് ഉറപ്പിച്ചിരുന്നു. എസ്.എസ്.എൽ.സി തോറ്റപ്പോൾ ഞാൻ തകർന്നു പോയെന്നാണ് എല്ലാവരും വിചാരിച്ചത്. എനിക്ക് അതായിരുന്നു ഏറ്റവും വലിയ പ്രചോദനം. വീട്ടുകാർക്ക് എല്ലാം വലിയ വിഷമമായി. പക്ഷേ എനിക്ക് ആശ്വാസമായി. കാരണം പത്താം ക്ലാസ് പാസായെങ്കിൽ എനിക്ക് മുമ്പിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടായേനെ. തോറ്റപ്പോൾ ആരും ഉപദേശത്തിന് വന്നില്ല.

ആവശ്യമില്ലാതെ ഞാൻ എന്തിനാണ് കെമിസ്ട്രിയും മാത്??സും പഠിക്കുന്നത്. എന്തിനാണ് എന്റെ തലച്ചോറ് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. മ്യൂസിക് കോളേജിലാണ് ഞാൻ പഠിച്ചത്. മദ്രാസ് ഗവൺമെന്റ് മ്യൂസിക് കോളേജിൽ എട്ടാം ക്ലാസ് പാസായാൽ മതിയായിരുന്നു. അവിടെ എനിക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റി. എന്റെ ഒരു സാറിന്റെ ജീവിതം കണ്ടപ്പോഴാണ് അവിടെ നിന്ന് നിർത്തിപ്പോയത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് കുഞ്ഞായിരുന്നപ്പോൾ അമ്മ പാടി തന്ന പാട്ടാണ്. കണ്ണും പൂട്ടി ഉറങ്ങുക നീയെൻ. ഞാൻ ജീവിതത്തിൽ ആദ്യമായി കേട്ട പാട്ടാണ് അത്.-ഗോപീ സുന്ദർ പറയുന്നു.

ഇപ്പോൾ ഞാൻ സെലക്ടീവ് ആണ്. വരുന്ന എല്ലാവർക്കും ഏറ്റെടുക്കാറില്ല. പണത്തിന് നല്ല പ്രാധാന്യമുണ്ട്. ബിസിനസ് തെറ്റല്ല. കലാകാരൻ ആയതുകൊണ്ട് എനിക്ക് ആരും ഒന്നും സൗജന്യമായി തരില്ല. കലകൊണ്ട് ജീവിക്കാൻ സാധിക്കണം. അത് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കണം. എപ്പോഴും നമുക്ക് വർക്ക് ഉണ്ടാകണമെന്നില്ല. അപ്പോൾ പണമുണ്ടാക്കുന്ന സമയത്ത് പരമാവധി ഭൂമി വാങ്ങുക.-ഗോപീസുന്ദർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP