Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സ്റ്റേഷനുകളിൽ ജീവനക്കാർക്കു ന്യായമായ കാര്യങ്ങൾപോലും നടക്കുന്നില്ല; കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതിയെന്നും സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാർക്ക് പരാതി; മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയെ തിരുത്തിപ്പിക്കുമെന്ന് പാർട്ടി സെക്രട്ടറിയും; പിണറായിയുടെ ഓഫീസിൽ നിന്ന് പുത്തലത്ത് ദിനേശനെ മാറ്റാൻ കരുനീക്കം സജീവം; പാർട്ടി സമ്മേളനത്തിന് ശേഷം തീരുമാനം

പൊലീസ് സ്റ്റേഷനുകളിൽ ജീവനക്കാർക്കു ന്യായമായ കാര്യങ്ങൾപോലും നടക്കുന്നില്ല; കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതിയെന്നും സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാർക്ക് പരാതി; മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയെ തിരുത്തിപ്പിക്കുമെന്ന് പാർട്ടി സെക്രട്ടറിയും; പിണറായിയുടെ ഓഫീസിൽ നിന്ന് പുത്തലത്ത് ദിനേശനെ മാറ്റാൻ കരുനീക്കം സജീവം; പാർട്ടി സമ്മേളനത്തിന് ശേഷം തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിൽ അനാവശ്യ ഇടപാടുകൾ നടക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഇടപെടൽ കാരണമാണ്. പാർട്ടിയിലെ ഉന്നതർക്ക് പോലും ആഭ്യന്തര വകുപ്പിൽ ഇടപെടാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഡി വൈ എഫ് ഐയുടെ മുൻ നേതാവിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയും ചർച്ചയായി. ഇതോടെ ദിനേശനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കങ്ങൾ സജീവമായിരുന്നു. അതിന് പുതിയ തലം നൽകുകയാണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട സിപിഎം ലോക്കൽ സമ്മേളനം. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഭരണം നിശ്ചലമാക്കുന്നതും ഫയലുകൾ മാസങ്ങൾ വച്ചു താമസിപ്പിക്കുന്നതും അവിടെയാണെന്നു മുഖ്യമന്ത്രിയുടെ പഴ്‌സ്‌നൽ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ പേരെടുത്തു പറഞ്ഞു പ്രതിനിധികൾ വിമർശിച്ചു. ഇത് പുത്തലത്ത് ദിനേശനെ ഒതുക്കാനുള്ള നീക്കമാണെന്നാണ് സൂചന.

വിമർശനങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും പുത്തലത്ത് ദിനേശനെ തിരുത്താമെന്നും സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആവശ്യത്തിനു നല്ല ഉദ്യോഗസ്ഥരെ കിട്ടാത്തതിനാലാണ് ആരോപണ വിധേയരെ നിയമിക്കേണ്ടി വരുന്നത്. ജീവനക്കാരിൽ ഭൂരിപക്ഷവും സർക്കാരിനെതിരാണ്. പൊലീസ് സ്റ്റേഷൻ ഭരിക്കാൻ പാർട്ടിക്കാർ ഇടപെടേണ്ടതില്ല. എന്നാൽ സാധാരണക്കാർക്കെന്ന പോലെ പാർട്ടിക്കാർക്കും പൊലീസിൽനിന്നു നീതി ഉറപ്പാക്കും. കൂടുതൽ പറയുന്നില്ലെന്നും അതു നാളെ പത്രത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുത്തലേത്ത് ദിനേശന് കോടിയേരിയും എതിരാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോടിയേരിയുടെ കുടുംബത്തെ പൊലീസ് ഭരണത്തിൽ അനാവശ്യ ഇടപെടലിന് പുത്തലേത്ത് സമ്മതിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ആവശ്യമെന്ന രീതിയിൽ പുത്തലേത്തിനെ മാറ്റാനുള്ള നീക്കം കോടിയേരി നടത്തുന്നതായണ് സൂചന.

സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ചർച്ചയാക്കാനാണ് കോടിയേരിയുടെ നീക്കം. നിലവിൽ എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ വേണമോ എന്ന് കോടിയേരി സമ്മേളനത്തിൽ സജീവ ചർച്ചയാക്കും. ഇതിനൊടുവിൽ പുത്തലേത്തിനെ അവിടെ നിന്ന് മാറ്റി ആഭ്യന്തര വകുപ്പിന്റെ ചുമതലയും എം വി ജയരാജന് നൽകാനാണ് നീക്കം. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ പോലും പാർട്ടി സെക്രട്ടറിയെ പുത്തലേത്ത് അനുസരിക്കുന്നില്ലെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു.

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ലോക്കൽ സമ്മേളനത്തിൽ ഐഎഎസുകാർക്കെതിരേയും കടുത്ത വിമർശനം ഉയർന്നു. ഐഎഎസ് രാജാണു ഫലത്തിൽ. പിന്നീടു ഫയൽ തിരിച്ചുവിളിച്ച് ഐഎഎസുകാരുടെ തെറ്റായ തീരുമാനം തിരുത്തേണ്ട സ്ഥിതിയാണിപ്പോൾ. സെക്രട്ടേറിയറ്റിലെ ഒരു പ്രിൻസിപ്പൽ സെക്രട്ടറി എല്ലാ ഇടപാടുകൾക്കും കമ്മിഷൻ വാങ്ങുന്നതായും അദ്ദേഹത്തെ ഉടൻ മാറ്റണമെന്നും ചിലർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച എകെജി സെന്ററിൽ കോടിയേരിയാണു സമ്മേളനം ഉദ്ഘാടനം ചെയ്തത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുതൽ അഡീഷനൽ സെക്രട്ടറി വരെയുള്ള 73 പ്രതിനിധികൾ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറി എ.രാജശേഖരൻ നായർ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.ഗോപൻ, സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എന്നിവർക്കെതിരായിരുന്നു കൂടുതൽ വിമർശനം. ഇതിൽ കൂടുതൽ ലക്ഷ്യമിട്ടത് ദിനേശൻ പുത്തലത്തിനെയായിരുന്നു.

കോൺഗ്രസുകാർക്കു ഗുണമുണ്ടാക്കുന്ന പ്രവർത്തനമാണു പഴ്‌സനൽ സ്റ്റാഫിലെ ചിലർ സ്ഥിരമായി ചെയ്യുന്നത്. മുൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവർ വിരമിച്ചിട്ടും ജോലി ചെയ്യുന്നത് ഇത്തരക്കാരുടെ ഒത്താശ മൂലമാണ്. കെ.കെ.രമയുടെ സമരത്തിൽ പങ്കെടുത്ത നിയമവകുപ്പിലെ ഉദ്യോഗസ്ഥയ്ക്കു സ്ഥലംമാറ്റം തരപ്പെടുത്തിയതും മുഖ്യമന്ത്രിയുടെ ഓഫിസാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്ന സ്‌പെഷൽ ഓഫിസറാണു ഹെലികോപ്ടർ വിവാദത്തിന് ആധാരമായ രേഖകൾ മാധ്യമങ്ങൾക്കു ചോർത്തിയതെന്നും ജീവനക്കാർ ആരോപിച്ചു. മന്ത്രി സുധാകരെതിരെയും വിമർശനം ഉണ്ടായി. സെക്രട്ടേറിയറ്റ് ജീവനക്കാർ ഫയലുകൾ പൂഴ്‌ത്തുന്നതായ മന്ത്രി ജി.സുധാകരന്റെ പരസ്യ വിമർശനത്തെ ചിലർ ചോദ്യം ചെയ്തു.

മുഖ്യമന്ത്രിക്ക് ഇത്രയധികം ഉപദേഷ്ടാക്കൾ എന്തിനാണ്? വലതു ചിന്താഗതിയുള്ള ഗീതാ ഗോപിനാഥ് തെറ്റായ സാമ്പത്തിക ഉപദേശമാണു സർക്കാരിനു നൽകുന്നതെന്നും ചിലർ പറഞ്ഞു. ഒരു പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടേറിയറ്റ് ജീവനക്കാരെ സർക്കാർ വിരുദ്ധരാക്കാൻ ശ്രമിക്കുന്നു. നിലവിൽ ആവശ്യത്തിനു യന്ത്രങ്ങൾ ഉള്ളപ്പോൾ പഞ്ചിങ്ങിനായി 55 ലക്ഷം രൂപ ചെലവിൽ 40 എണ്ണം കൂടി വാങ്ങാൻ പോകുന്നു. പ്യൂൺമാർക്കു യൂണിഫോം ഏർപ്പെടുത്താനുള്ള തീരുമാനം സംഘടന ഇടപെട്ടാണു വേണ്ടെന്നു വയ്പിച്ചത്. പലതിനും കമ്മിഷൻ വാങ്ങുന്നതായും ആക്ഷേപമുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണിയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 15 അംഗ കമ്മിറ്റിയിൽ ഏഴു പുതുമുഖങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP